അപൂർവ രക്ത ഗ്രൂപ്പ് ആയ പി നൾ നെ കുറിച്ചു നിങ്ങൾക്ക് എന്തൊക്കെ അറിയാം ?

കേരളത്തിൽ ഇതാദ്യമായിട്ടാണ് ‘പി നൾ’ എന്ന അപൂർവ്വ രക്ത ഗ്രൂപ്പിൽപെട്ട ഒരാളെ കാണുന്നത്. രാജ്യത്താകെ ഈ ഗ്രൂപ്പ് ഉള്ളത് രണ്ടുപേർക്ക് മാത്രമാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പൊതുമാധ്യമങ്ങളിൽ ചർച്ചയായ 5 വയസുകാരി അനുഷ്‌കയിലാണ് ഇത്…

കേരളത്തിൽ ഇതാദ്യമായിട്ടാണ് ‘പി നൾ’ എന്ന അപൂർവ്വ രക്ത ഗ്രൂപ്പിൽപെട്ട ഒരാളെ കാണുന്നത്. രാജ്യത്താകെ ഈ ഗ്രൂപ്പ് ഉള്ളത് രണ്ടുപേർക്ക് മാത്രമാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പൊതുമാധ്യമങ്ങളിൽ ചർച്ചയായ 5 വയസുകാരി അനുഷ്‌കയിലാണ് ഇത് കണ്ടെത്തിയത്.അത്യപൂർവ ഗ്രൂപ്പിലെ രക്തം തേടി അഞ്ചു വയസുകാരി അനുഷ്ക കഴിഞ്ഞ കുറെ നാളുകളായി എറണാകുളം അമൃത ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. തലയോടിനേറ്റ പരുക്കിനുള്ള ശസ്ത്രക്രിയയ്ക്കായി അമൃത ആശുപത്രിയിൽ എത്തിയതാണ് അനുഷ്ക. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി, കുട്ടിയുടെ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. എന്നാൽ ശസ്ത്രക്രിയക്ക് വേണ്ട രക്തം കുട്ടിയുടെ ശരീരത്തിൽ നിന്നുതന്നെയാണ് എടുത്തത്.
പി​പി അ​ഥ​വാ പി ​ന​ൾ ഫീ​നോ​ടൈപ്പ് എ​ന്നാ​ണ് പു​തി​യ ര​ക്തഗ്രൂ​പ്പി​ന്‍റെ പേ​ര്. ഡോ. ​ഷാ​മീ ശാ​സ്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡോ​ക്ട​ർ​മാ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പു​തി​യ ക​ണ്ടെ​ത്ത​ൽ. ആ​യി​ര​ത്തി​ൽ ഒ​രാ​ൾ​ക്കു മാ​ത്രം കാ​ണ​പ്പെ​ടു​ന്ന ര​ക്തഗ്രൂ​പ്പു​ക​ൾ അ​പൂ​ർ​വ ഗ്രൂ​പ്പു​ക​ളാ​യാ​ണ് ഈ ​ഗ്രൂപ്പിനെ ​കണ​ക്കാ​ക്കു​ന്ന​ത്.
പി,പി 1, പി.കെ എന്നി ആന്റിജനുകളുടെ സാന്നിധ്യം രേഖപ്പെടുത്തുന്ന പി രക്ത ഗ്രൂപ്പുകൾ വളരെ അപൂർവമാണ്. ഈ ഗ്രൂപ്പിൽപ്പെടുന്ന അനുയോജ്യമായ ഒരു രക്തഗ്രൂപ് കണ്ടുപിടിക്കുക എന്നത് വളരെ പ്രയാസകരമായ ഒരു കാര്യമാണ്.നിലവിൽ കേരളത്തിൽ ഉള്ള ഒരു ബ്ലഡ് ബാങ്കിനും ഈ രക്തഗ്രൂപ്പിന്റെ തരം നിർണയിക്കാൻ സാദ്ധ്യമല്ല.25 വർഷത്തെ ബ്ലഡ് ബാങ്ക് പരിചയത്തിൽ ഇത്തരമൊരു കേസ് വന്നിട്ടില്ല എന്നാണ് മെഡിക്കൽ റിപോർട്ടുകൾ പറയുന്നത്.
എ,ബി, ഒ, ആർച്ച് ഡി തുടങ്ങിയവയാണ് സാധാരണയായി കണ്ടുവരുന്ന രക്തഗ്രൂപ്പുകൾ.എന്നാൽ ഇവയുടെ കൂട്ടത്തിൽ പെടാത്ത ഇരുന്നൂറോളം രക്തഗ്രൂപ്പുകൾ വേറെയുമുണ്ട്.മനുഷ്യശരീരത്തിന്റെ രോഗപ്രതിരോധ ശേഷി ഇവയെ ആശ്രയിച്ചാണ് നിൽക്കുന്നത്.രക്തത്തിലെ ആന്റിജനുകളുടെ സാന്നിധ്യവും അസാന്നിധ്യവുമാണ് രക്ത ഗ്രൂപ്പുകളിൽ വൈവിധ്യം കൊണ്ടുവരുന്നത്.99 ശതമാനം ആളുകളുടെയും രക്തത്തിലുള്ള ഒരു ആന്റിജൻ ഒരു പ്രത്യേക ഗ്രൂപ്പ് രക്തത്തിൽ ഇല്ലെങ്കിൽ അതിനെയാണ് അപൂർവഗ്രൂപ്പെന്ന് വിളിക്കുന്നത്.
അടിയന്തരമായി രക്തം വേണ്ട ഒരുരോഗിയുടെ സാമ്പിൾ മണിപ്പാൽ കസ്തൂർബാ ആശുപത്രിയിൽ ലഭിച്ചിരുന്നു. എന്നാൽ ഇതിനു യോജിക്കുന്ന രക്തം കണ്ടെത്താനായില്ല. ആയതിനാൽ സാമ്പിൾ യുകെയിലുള്ള ഇന്റര്നാഷനൽ ബ്ലഡ് ഗ്രൂപ്പ് റെഫെറെൻസ് ലബോറട്ടറിയിലേക്ക് അയച്ചു. തുടർന്ന് നടന്ന പരിശോധനയിലാണ് പിപി ഫീനോടൈപ്പ് രക്ത ഗ്രൂപ്പാണെന്ന് തിരിച്ചറിഞ്ഞത്. എന്നാൽ ഈ രക്ത ഗ്രൂപ്പിന്റെ പ്രേത്യേകത ഇതിൽ ആന്റിബോഡിയുടെ സാന്നിധ്യമാണ് രേഖപ്പെടുത്തിയിട്ടുള്ളത് എന്നതാണ്.