August 4, 2020, 7:25 PM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

മലയാളത്തിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് അല്ലു, 10 വർഷമായി കാത്തിരിക്കുകയാണ്

allu-arjun-latest

തെലുങ്ക് നടൻ ആണെങ്കിലും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് അല്ലു അർജുൻ, അല്ലുവിന്റെ ഇപ്പോൾ ഇറങ്ങിയ അങ്ങ് വൈകുണ്ഠപുരത്ത് ചിത്രങ്ങള്‍ കേരളത്തിലും വന്‍ വിജയമാണ് അങ്ങ് വെെകുണ്ഠപുരത്തിനും വന്‍ വരവേല്‍പ്പാണ് കേരളം നല്‍കിയത്. എന്നാല്‍ മൊഴിമാറ്റമല്ലാതെ തന്നെ മലയാളത്തില്‍ ഒരു സിനിമ ചെയ്യണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് അല്ലു അര്‍ജുന്‍ പറയുന്നു. മലയാളം ചിത്രം ചെയ്യണമെന്ന് ആത്മാര്‍ത്ഥമായ ആഗ്രഹം തനിക്കുണ്ട്. വെറുതെ പറയുന്നതല്ല. കഴിഞ്ഞ 10 വര്‍ഷത്തിനിടെ പലപ്പോഴും താന്‍ ഇത് പറഞ്ഞിട്ടുണ്ടെന്നും അല്ലു അര്‍ജുന്‍ പറയുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്‍റെ പ്രതികരണം. നല്ലൊരു പ്രോജക്ട് തന്നെ തേടി എപ്പോള്‍ വരുന്നോ അപ്പോള്‍ അത് ചെയ്തിരിക്കുമെന്നും അല്ലു അര്‍ജുന്‍ പറയുന്നു.

allu arjun latestമികച്ച സംവിധായകന്‍, തിരക്കഥാകൃത്ത് അങ്ങനെ പ്രതിഭകളുടെ ഒരു കൂട്ടായ്മയാണ് താന്‍ കാത്തിരിക്കുന്നതെന്നും താരം പറഞ്ഞു. മലയാളത്തിനൊപ്പം തെലുങ്കിലും റിലീസ് ചെയ്യാന്‍ സാധിക്കുന്ന ഒരു ദ്വിഭാഷാ ചിത്രമാണ് തന്‍റെ സ്വപ്നമെന്നും അല്ലു അര്‍ജുന്‍ പറഞ്ഞു. മലയാളത്തിലെ യുവനടന്മാരായ ഫഹദ് ഫാസില്‍, നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരുടെ എല്ലാ ചിത്രങ്ങളും കാണാറുണ്ടെന്നും അല്ലു അര്‍ജുന്‍ പറഞ്ഞു. അടുത്തിടെ കണ്ടതില്‍ ഏറ്റവും ഇഷ്ടമായത് കുമ്പളങ്ങി നെെറ്റ്സ് ആണെന്നും താരം വ്യക്തമാക്കി. ഭാവി പ്രതീക്ഷ നല്‍കുന്ന നല്ല യുവ സംവിധായകര്‍ മലയാളത്തിലുണ്ടെന്നാണ് താരത്തിന്‍റെ അഭിപ്രായം.

allu arjunഅതേസമയം, മമ്മൂട്ടിയോടും മോഹന്‍ലാലിനോടും തനിക്ക് ആദരവുണ്ടെന്നും രണ്ടുപേരും രാജ്യത്തെ തന്നെ മികച്ച അഭിനേതാക്കളാണെന്നും പക്ഷെ വ്യക്തിപരമായി തനിക്ക് ഇഷ്ടം മോഹന്‍ലാലിനോടാണെന്നും അല്ലു അര്‍ജുന്‍ പറഞ്ഞു. അദ്ദേഹത്തിന്‍റെ ലാളിത്യമാണ് അതിന് കാരണമായി അല്ലു ചൂണ്ടിക്കാണിക്കുന്നത്.

Related posts

പ്രിയങ്ക ചോപ്രയുടെ നായകനാകുന്നതിൽ നിന്നും മോഹൻലാൽ പിന്മാറിയത് എന്തിന് ? സത്യാവസ്ഥ

WebDesk4

കമലഹാസനും നടി പൂജയും തമ്മിൽ പ്രണയത്തിൽ !! വിശദീകരണം നൽകി നടി പൂജ കുമാർ kamal

WebDesk4

ഷൂട്ടിങ് സൈറ്റിൽ എത്തിയ പ്രിയ വാര്യർക്ക് ഒപ്പമുള്ള ചിത്രം പങ്കു വെച്ച് നവ്യ

WebDesk4

ഇതിലും മികച്ച ഒരു തുടക്കം എനിക്ക് കിട്ടാനില്ല !! സന്തോഷം പങ്കുവെച്ച് പ്രിയാ വാര്യര്‍

WebDesk4

പരിമിതികളെല്ലാം മറികടന്ന് മോഹന്‍ലാലിന് ഉച്ചയൂണുമായി ആ ദമ്ബതികളെത്തി

WebDesk4

ബോഡി ഷെയ്മിങ്ങിന് എതിരെ വസ്ത്രമുരിഞ്ഞ് പ്രതിഷേധിച്ച് പതിനെട്ടുകാരി !! വീഡിയോ വൈറൽ

WebDesk4

ഇവളെന്റെ ചങ്കാണ്‌ അന്നും ഇന്നും !! ഈ യുവനടികളെ മനസ്സിലായോ ??

WebDesk4

ആ സിനിമയുടെ ഷൂട്ട് നടക്കുമ്പോൾ താൻ ഗർഭിണി ആയിരുന്നു, എന്നാൽ റിലീസ് ആയ ദിവസം കുഞ്ഞിനെ നഷ്ട്ടപെട്ടു

WebDesk4

അയാൾ കാരണം ഞാൻ കോളേജിൽ നാണം കെട്ടു !! തന്നെ ശല്ല്യം ചെയ്ത് ആരാധകനെ പറ്റി അഹാന

WebDesk4

ബിഗ്ബോസ് മലയാളം സീസൺ 2 മത്സരാർത്ഥികൾ, സൂചന നൽകി മോഹൻലാൽ

WebDesk4

ഗായകൻ അഭിജിത്ത് വിവാഹിതനായി വധു വിസ്മയ ശ്രീ !!! (വീഡിയോ)

WebDesk4

നിതിൻ മരണപ്പെട്ട വാർത്ത അറിഞ്ഞ് വിങ്ങിപ്പൊട്ടി ആതിര !! ചേതനയറ്റ നിതിനെ കാണാന്‍ വീല്‍ചെയറില്‍ മോര്‍ച്ചറിക്കരികിലേക്ക്

WebDesk4
Don`t copy text!