സഹോദരിയുടെ വിവാഹത്തിന് അല്ലു അർജുന്റെ മാസ്സ് എൻട്രി!

തെലുങ് സിനിമയിൽ ഇപ്പോൾ വിവാഹാഘോഷം നടക്കുകയാണ്. താര കുടുംബത്തിലെ വർഷങ്ങൾക്ക് ശേഷം നടക്കുന്ന വിവാഹം ഗംഭീരമാക്കാനുള്ള ഒരുക്കത്തിൽ ആണ് താരങ്ങൾ ഒന്നടങ്കം. ചിരഞ്ജീവിയുടേയും പവന്‍ കല്യാണിന്റെയും അനന്തരവളായ നിഹാരികയുടെ വിവാഹം ആണ് താര കുടുംബം…

Allu Arjun mass entry

തെലുങ് സിനിമയിൽ ഇപ്പോൾ വിവാഹാഘോഷം നടക്കുകയാണ്. താര കുടുംബത്തിലെ വർഷങ്ങൾക്ക് ശേഷം നടക്കുന്ന വിവാഹം ഗംഭീരമാക്കാനുള്ള ഒരുക്കത്തിൽ ആണ് താരങ്ങൾ ഒന്നടങ്കം. ചിരഞ്ജീവിയുടേയും പവന്‍ കല്യാണിന്റെയും അനന്തരവളായ നിഹാരികയുടെ വിവാഹം ആണ് താര കുടുംബം ആഘോഷിക്കാൻ ഒരുങ്ങുന്നത്. കൂടാതെ രാം ചരണ്‍, അല്ലു അര്‍ജുന്‍, വരുണ്‍ തേജ്, സായ് ധറം, അല്ലു ശിരീഷ് എന്നിവരുടെ സഹോദരി കൂടിയാണ് നിഹാരിക. താരങ്ങൾ എല്ലാം തന്നെ ഇപ്പോൾ ഉദയ്‌പൂരിൽ എത്തിയിട്ടുണ്ട്. എന്നാൽ അല്ലു അർജുൻ ആണ് മാസ്സ് എൻട്രിയിൽ എത്തിയത്.

Allu Arjun Photos
Allu Arjun Photos

വിവാഹത്തിന് പങ്കെടുക്കുന്നതിനായി കുടുംബസമേതം പ്രൈവറ്റ് ജെറ്റില്‍ ആണ്അല്ലു അര്‍ജുന്‍ ഉദയ് പൂരിലേക്ക് എത്തിയിരിക്കുന്നത്. തന്റെ കുടുംബത്തിനൊപ്പം ഉള്ള ചിത്രങ്ങൾ അല്ലു അർജുൻ തന്നെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. വർഷങ്ങൾക്ക് ശേഷം ആണ് ഇത് പോലെ തന്റെ കുടുംബത്തിനൊപ്പം ഒരു യാത്ര ചെയ്യുന്നതെന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് അല്ലു അർജുൻ കുറിച്ചത്. തെലുങ് നടൻ ആണെങ്കിൽ പോലും മലയാളികളുടെ ദത്ത് പുത്രൻ എന്നാണു അല്ലു കേരളത്തിൽ അറിയപ്പെടുന്നത്. കാരണം അത്രയേറെ ആരാധകർ ആണ് കേരളത്തിൽ അല്ലുവിന് ഉള്ളത്. ഒരു മലയാളം താരത്തിന്റെ പടത്തിനു ലഭിക്കുന്ന അതെ സ്വീകാര്യത തന്നെയാണ് അല്ലുവിന് കേരളത്തിൽ ലഭിക്കുന്നത്. ഇന്നും അല്ലുവിന്റെ ആര്യ, ഹാപ്പി, ബണ്ണി തുടങ്ങിയ ചിത്രങ്ങളൂം ചിത്രത്തിലെ പാട്ടുകളും മലയാളികളുടെ ഇഷ്ടങ്ങളിൽ ഒന്നാണ്.

Allu Arjun Latest Photos
Allu Arjun Latest Photos

ഇപ്പോൾ തെലുങ്ക് സിനിമയിലെ പ്രധാന താരങ്ങളെല്ലാം കല്യാണ ആഘോഷത്തിനായി ഉദയ്പൂരിലേക്ക് എത്തിയിരിക്കുകയാണ്.സിനിമാ താരങ്ങളായ രാം ചരണ്‍, അല്ലു അര്‍ജുന്‍, വരുണ്‍ തേജ്, സായ് ധറം, അല്ലു ശിരീഷ് എന്നിവരുടെ സഹോദരിയാണ് നിഹാരിക. സഹോദരിയുടെ വിവാഹം കെങ്കേമമാക്കാന്‍ താരങ്ങളെല്ലാം കുടുംബ സമേതം ഉദയ്പൂരിൽ എത്തിയിരിക്കുന്ന ഇപ്പോൾ. തെലുങ്ക് സിനിമാ നിർമാതാവും നടനുമായ നാഗേന്ദ്ര ബാബുവിന്റെ മകളാണ് നിഹാരിക. ഇന്നാണ് നിഹാരികയും ചൈതന്യ ജെവിയും തമ്മിലുള്ള വിവാഹം. ഓക മാനസു, ഒരു നല്ല നാൾ പാത്തു സൽറേൻ, ഹാപ്പി വെഡ്ഡിങ്, സയ്യേ റാ നരസിംഹ റെഡ്ഡി എന്നീ ചിത്രങ്ങളിൽ നിഹാരിക വേഷമിട്ടിട്ടുണ്ട്.