അല്ലു അര്‍ജുന്‍ പുഷ്പയായത് ഇങ്ങനെ; ട്രാന്‍സ്ഫര്‍മേഷന്‍ വീഡിയോ പങ്കുവെച്ച് താരം

അല്ലു അര്‍ജുന്‍ നായകനായെത്തിയ ചിത്രം പുഷ്പ സമീപകാലത്തെ ഏറ്റവും വലിയ വിജയമായിരുന്നു. സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പയിലെ ഗാനങ്ങളും ഹിറ്റായിരുന്നു. ഒരു തെലുങ്ക് ചിത്രത്തിന്റെ ഹിന്ദി പതിപ്പ് 100 കോടി ക്ലബ്ബില്‍ ഇടംപിടിക്കുക എന്ന അപൂര്‍വ്വ നേട്ടവും ചിത്രം സ്വന്തമാക്കിയിരുന്നു.

അല്ലു അര്‍ജുന്‍ ഇതുവരെ കാണാത്ത ലുക്കിലായിരുന്നു ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമായിരുന്നു പുഷ്പയിലേത്. ഇപ്പോഴിതാ പുഷ്പയാകുന്ന അല്ലുവിന്റെ പുതിയ വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. താരം തന്നെയാണ് വീഡിയോ പങ്കുവെച്ചത്.

https://www.youtube.com/watch?v=zpx5g3alCeo&t=63s

പുഷ്പയാകാന്‍ താരം നടത്തിയ ട്രാന്‍സ്ഫോര്‍മേഷനാണ് വിഡിയോയിലുള്ളത്. ചിത്രത്തില്‍ ചന്ദനക്കള്ളക്കടത്തുകാരനായ പുഷ്പരാജായാണ് താരം വേഷമിടുന്നത് അതിനാല്‍ തന്നെ മുഖത്തും ശരീരത്തിലുമെല്ലാം പാടുകളും മുറിവുകളുമായാണ് താരം പ്രത്യക്ഷപ്പെടുന്നത്. നെറ്റിയില്‍ മുറിവേറ്റ പാടും മുഖത്തെ മറുകുമെല്ലാം മേക്കപ്പിലൂടെ നല്‍കിയത്. സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പ; ദി റൈസ് ഡിസംബര്‍ 17ന് തിയറ്ററിലൂടെയാണ് റിലീസ് ചെയ്തത്. ഫഹദ് ഫാസില്‍ വില്ലനായി എത്തിയ ചിത്രത്തില്‍ രശ്മിക മന്ദാനയായിരുന്നു നായിക.

Previous articleലതാമങ്കേഷ്കർജി വിയോഗത്തിൽ ഓർമകളുമായി മലയാളത്തിന്റെ വാനമ്പാടി ചിത്ര !!
Next articleയുവാവ് പെട്ട കൂമ്പാച്ചിമലയും മലയാള സിനിമയും തമ്മിലൊരു ബന്ധമുണ്ട് !!