നിഗൂഢത നിറഞ്ഞ ഫ്‌ളാറ്റില്‍ കാളിദാസന്‍ ഒറ്റയ്ക്ക്!!! എലോണ്‍ 26ന് തിയ്യേറ്ററിലേക്ക്

ഷാജി കൈലാസും മോഹന്‍ലാലും നീണ്ട ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് എലോണ്‍. പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധ നേടിയ ചിത്രമാണ് എലോണ്‍. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഷാജി കൈലാസും മോഹന്‍ലാലും ഒന്നിക്കുന്നത്. ജനുവരി…

ഷാജി കൈലാസും മോഹന്‍ലാലും നീണ്ട ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് എലോണ്‍. പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധ നേടിയ ചിത്രമാണ് എലോണ്‍. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഷാജി കൈലാസും മോഹന്‍ലാലും ഒന്നിക്കുന്നത്. ജനുവരി 26നാണ് ചിത്രം തിയ്യേറ്ററിലെത്തുന്നത്.

സിനിമയുടെ എല്ലാ പ്രൊമോഷന്‍ മെറ്റീരിയലുകളും വൈറലായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പോസ്റ്ററും റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

ഭയം നിറഞ്ഞ മുഖവുമായി നില്‍ക്കുന്ന മോഹന്‍ലാലാണ് പുതിയ പോസ്റ്ററിലുള്ളത്.
ഒപ്പം മുന്നിലെ കണ്ണാടിയില്‍ ഇത് ഞങ്ങളുടെ വീടാണ് എന്നും എഴുതിയിട്ടുണ്ട്. കാളിദാസന്‍ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ മോഹന്‍ലാലെത്തുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ സിനിമ ഹൊറര്‍ ചിത്രമാണോ ത്രില്ലര്‍ ആണോ എന്ന് ആരാധകര്‍ സംശയം പ്രകടിപ്പിച്ചിരുന്നു.

അതേസമയം, എലോണ്‍ ഡയറക്ട് ഒടിടി റിലീസ് ആയി എത്തുമെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. ചിത്രം തിയറ്ററില്‍ റിലീസ് ചെയ്താല്‍ ലാഗ് ആണെന്ന്ജനങ്ങള്‍ പറയുമെന്നും ഷാജി കൈലാസ് പറഞ്ഞിരുന്നു. പിന്നീട് ആണ് തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചത്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. മോഹന്‍ലാലിന്റെ ഒറ്റയാള്‍ പോരാട്ടമാണെങ്കിലും ശബ്ദ സാന്നിദ്ധ്യമായി പൃഥ്വിരാജ്, സിദ്ദിഖ്, മഞ്ജു വാര്യര്‍ തുടങ്ങിയവരൊക്കെ ചിത്രത്തിലെത്തുന്നുണ്ട്.