നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്റെ സിനിമകള്‍ കാണാം!!! എന്നെ കളിയാക്കാനോ അപമാനിക്കാനോ അവകാശമില്ല; ഫെയ്‌സ്ബുക്കില്‍ മുഖം മറച്ച് അല്‍ഫോണ്‍സ് പുത്രന്‍

ആദ്യ സിനിമയിലൂടെ തന്നെ മികച്ച സംവിധായകനായി പേരെടുത്തയാളാണ് അല്‍ഫോണ്‍സ് പുത്രന്‍. പ്രേമവും നേരവും അല്‍ഫോന്‍സിനെ തെന്നിന്ത്യയിലെ മികച്ച സംവിധായകനാക്കി മാറ്റി. എന്നാല്‍ മൂന്നാമത്തെ ചിത്രത്തില്‍ അല്‍ഫോന്‍സിന് വന്‍ തിരിച്ചടിയായിരിക്കുകയാണ്. പൃഥ്വിരാജിനെയും നയന്‍താരയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി…

ആദ്യ സിനിമയിലൂടെ തന്നെ മികച്ച സംവിധായകനായി പേരെടുത്തയാളാണ് അല്‍ഫോണ്‍സ് പുത്രന്‍. പ്രേമവും നേരവും അല്‍ഫോന്‍സിനെ തെന്നിന്ത്യയിലെ മികച്ച സംവിധായകനാക്കി മാറ്റി. എന്നാല്‍ മൂന്നാമത്തെ ചിത്രത്തില്‍ അല്‍ഫോന്‍സിന് വന്‍ തിരിച്ചടിയായിരിക്കുകയാണ്. പൃഥ്വിരാജിനെയും നയന്‍താരയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ചെയ്ത ഗോള്‍ഡ് വന്‍ പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ്.

സൂപ്പര്‍ഹിറ്റുകളായ നേരം, പ്രേമം എന്നിവയ്ക്ക് ശേഷം അല്‍ഫോന്‍സ് ഒരുക്കിയ ചിത്രമായതുകൊണ്ടു തന്നെ വലിയ പ്രതീക്ഷകളായിരുന്നു പ്രേക്ഷകര്‍ക്ക്. എന്നാല്‍ തിയ്യേറ്ററില്‍ ആരാധകര്‍ നിരാശരായി മടങ്ങിയിരിക്കുകയാണ്. നെഗറ്റീവ് പ്രതികരണങ്ങളും ട്രോളുകളും കൊണ്ട് സോഷ്യല്‍മീഡിയ നിറഞ്ഞിരിക്കുകയാണ് ഗോള്‍ഡ്.

ഇപ്പോഴിതാ ചിത്രത്തിനെതിരെയും തനിക്കെതിരെയുമുള്ള വിമര്‍ശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് അല്‍ഫോന്‍സ് പുത്രന്‍. ഇനി മുതല്‍ സമൂഹമാധ്യമങ്ങളില്‍ മുഖം കാണിക്കില്ല. താന്‍ ആരുടെയും അടിമയല്ലെന്നും അല്‍ഫോന്‍സ് പറയുന്നു.

ഡാര്‍ക്കില്‍ കൂളിംഗ് ഗ്ലാസ് ധരിച്ചു നില്‍ക്കുന്ന അല്‍ഫോന്‍സിന്റെ അവ്യക്തമായ ചിത്രമാണ് ഫേസ്ബുക്ക് പേജില്‍ പ്രൊഫൈല്‍ ചിത്രമായി നല്‍കിയിട്ടുള്ളത്.
ഞാന്‍ നിങ്ങളുടെ അടിമയല്ല. അല്ലെങ്കില്‍ എന്നെ കളിയാക്കാനോ പരസ്യമായി അപമാനിക്കാനോ ഞാന്‍ അവകാശം നല്‍കിയിട്ടില്ല. നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്റെ സിനിമകള്‍ കാണാം. എന്റെ പേജില്‍ വന്ന് ദേഷ്യപ്പെടേണ്ട കാര്യമില്ല. നിങ്ങള്‍ അങ്ങനെ ചെയ്യുകയാണെങ്കില്‍ ഞാന്‍ ഇന്റര്‍നെറ്റില്‍ നിന്ന് അദൃശ്യനാകും’. എന്നാണ് അല്‍ഫോണ്‍സ് കുറിപ്പില്‍ പറയുന്നത്.
Alphonse Puthren
നിങ്ങള്‍ എന്നെ ട്രോളുകയും എന്നെയും ഗോള്‍ഡ് സിനിമയെ കുറിച്ച് മോശമായി പറയുകയും ചെയ്യുന്നത് നിങ്ങളുടെ സംതൃപ്തിക്കു വേണ്ടിയാണ്. അത് നിങ്ങള്‍ക്ക് ഇഷ്ടമായിരിക്കാം. എന്നാല്‍ എനിക്ക് അങ്ങനെയല്ല. അതുകൊണ്ട് പ്രതിഷേധ സൂചകമായി സമൂഹ മാധ്യമങ്ങളില്‍ ഞാന്‍ എന്റെ മുഖം കാണിക്കില്ല. ഞാന്‍ നിങ്ങളുടെ അടിമയല്ല, എന്നെ കളിയാക്കാനോ പരസ്യമായി അപമാനിക്കാനോ ഞാന്‍ ആര്‍ക്കും അവകാശം നല്‍കിയിട്ടില്ല. നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്റെ സിനിമകള്‍ കാണാം.

എന്റെ പേജില്‍ വന്ന് നിങ്ങളുടെ ദേഷ്യം പ്രകടിപ്പിക്കരുത്. ഇനി അങ്ങനെ ചെയ്താല്‍, ഞാന്‍ സോഷ്യന്‍ മീഡിയയില്‍ നിന്ന് അപ്രത്യക്ഷനാകും. ഞാന്‍ പഴയതു പോലെയല്ല. ഞാന്‍ എന്നോടും എന്റെ പങ്കാളിയോടും കുട്ടികളോടും എന്നെ ഇഷ്ടപ്പെടുന്നവരോടും ഞാന്‍ വീഴുമ്പോള്‍ എന്റെ അരികില്‍ നില്‍ക്കുന്നവരോടും സത്യസന്ധത പുലര്‍ത്തുന്ന വ്യക്തിയാണ്.
Alphonse-Puthren
ഞാന്‍ വീണപ്പോള്‍ നിങ്ങളുടെ മുഖത്തുണ്ടായ ചിരി ഒരിക്കലും മറക്കില്ല. ആരും മനഃപൂര്‍വം വീഴില്ല. അത് പ്രകൃതിദത്തമായി, സ്വാഭാവികമായി സംഭവിക്കുന്നതാണ്. അതിനാല്‍ അതേ പ്രകൃതി എന്നെ പിന്തുണയോടെ സംരക്ഷിക്കും. നല്ലൊരു ദിനം ആശംസിക്കുന്നു….എന്നാണ് പുത്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.