‘വേവാത്ത ഭക്ഷണം ആര്‍ക്കും ഇഷ്ടമാവില്ല ബ്രോ’ ഗോള്‍ഡ് റിലീസിനെ കുറിച്ച് അല്‍ഫോന്‍സ് പുത്രന്‍

അല്‍ഫോന്‍സ് പുത്രന്‍ ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രം ‘ഗോള്‍ഡി’നായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഓണത്തിന് ചിത്രം റിലീസ് ആയി എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിവയ്ക്കുകയായിരുന്നു. ഇപ്പോഴിതാ റിലീസ് ഡേറ്റ് എന്നാ ചേട്ടാ എന്ന്…

അല്‍ഫോന്‍സ് പുത്രന്‍ ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രം ‘ഗോള്‍ഡി’നായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഓണത്തിന് ചിത്രം റിലീസ് ആയി എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിവയ്ക്കുകയായിരുന്നു. ഇപ്പോഴിതാ റിലീസ് ഡേറ്റ് എന്നാ ചേട്ടാ എന്ന് ചോദിച്ച ആരാധകന് കമന്റുമായി എത്തിയിരിക്കുകയാണ് അല്‍ഫോന്‍സ് പുത്രന്‍.

Gold malayalam movie

‘കുറച്ച് കുടി വര്‍ക്ക് തീരാനുണ്ട് ബ്രോ. കുറച്ച് സിജി, കുറച്ച് മ്യൂസിക്, കുറച്ച് കളറിംഗ്… കുറച്ച് അറ്റകുറ്റപ്പണികള്‍ ബാക്കിയുണ്ട്. അത് തീരുമ്‌ബോള്‍ തന്നെ ഞാന്‍ ഡേറ്റ് പറയാം. അതുവരെ എന്നോട് ക്ഷമിക്കണം ബ്രോ. ഓണം ആയിരുന്നു തിയേറ്ററില്‍ നിന്ന് നിര്‍ദേശിച്ച തിയ്യതി. പക്ഷെ, അന്നു വര്‍ക്ക് തീര്‍ന്നില്ല. വേവാത്ത ഭക്ഷണം ആര്‍ക്കും ഇഷ്ടമാകില്ല. അതുകൊണ്ട്, നല്ലോണം വെന്തിട്ട് തരാം എന്ന് കുക്ക് ആയ ഞാന്‍ തീരുമാനിച്ചു. ഡേറ്റ് അറിയിച്ച ശേഷം റിലീസ് മാറ്റിയതില്‍ ക്ഷമ ചോദിക്കുന്നു’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

പൃഥ്വിരാജ്- നയന്‍താര എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. പൃഥ്വിരാജ് പ്രൊഡക്ഷന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറില്‍ സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകനായ അല്‍ഫോണ്‍സ് പുത്രന്‍ തന്നെയാണ് ചിത്രത്തിന്റെ കഥ, എഡിറ്റിങ്, സംഘട്ടനം, വിഎഫ്എക്‌സ്, ആനിമേഷന്‍, കളര്‍ ഗ്രേഡിങ് തുടങ്ങിയവ കൈകാര്യം ചെയ്തിരിക്കുന്നത്. അല്‍ഫോണ്‍സിന്റെ കരിയറിലെ മൂന്നാമത്തെ ചിത്രമാണ് ഗോള്‍ഡ്. മല്ലിക സുകുമാരന്‍, വിനയ് ഫോര്‍ട്ട്, അല്‍താഫ് സലീം, സാബുമോന്‍, റോഷന്‍ മാത്യു, ലാലു അലക്‌സ്, ജാഫര്‍ ഇടുക്കി, ജഗദീഷ്, അബു സലീം, സുരേഷ് കൃഷ്ണ, ദീപ്തി സതി, സുധീഷ്, അജ്മല്‍ അമീര്‍, പ്രേം കുമാര്‍, സൈജു കുറിപ്പ്, ജസ്റ്റിന്‍ ജോണ്‍, ഫയ്‌സല്‍ മുഹമ്മദ്, എം ഷിയാസ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.