നേരമോ പ്രേമമോ അല്ല..! ഇത് ഗോള്‍ഡാണ്!! പുതിയ സിനിമയെ കുറിച്ച് അല്‍ഫോണ്‍സ് പുത്രന്‍!!

എടുത്ത രണ്ട് സിനിമകളും ഹിറ്റ്.. അപ്പോള്‍ അല്‍ഫോണ്‍സ് പുത്രന്റെ ഏറ്റവും പുതിയ സിനിമയായി പുറത്ത് വരാനിരിക്കുന്ന ഗോള്‍ഡ് എന്ന സിനിമയ്ക്കും പ്രതീക്ഷകളേറെയാണ്. നേരം, പ്രേമം എന്നീ സിനിമകള്‍ക്ക് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്തിരിക്കുന്ന ഏറ്റവും പുതിയ സിനിമ ഗോള്‍ഡാണ്. സിനിമയുടെ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയതോടെ നിരവധി സംശയങ്ങളാണ് ആരാധകര്‍ക്കും മറ്റുള്ളവര്‍ക്കും ഉള്ളത്. സിനിമയുടെ പോസ്റ്റര്‍ തന്നെയാണ് ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച…

സിനിമയുടെ പോസ്റ്റര്‍ ഒരു ഇംഗ്ലീഷ് ചിത്രത്തിന്റെ അതേ കോപ്പിയടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചിലര്‍ രംഗത്ത് എത്തിയത്. എന്നാല്‍ ഇവരോടൊക്കെ തന്റെ നേരം എന്ന സിനിമയുടെ പോസ്റ്റര്‍ മറുപടിയായി കൊടുത്താണ് അദ്ദേഹം കമന്റ് പങ്കുവെച്ചത്. ഇതോടെ അല്‍ഫോണ്‍സ് പുത്രന്റെ ഏറ്റവും പുതിയ സിനിമയായ ഗോള്‍ഡിന് നേരവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നായി ചിലരുടെ സംശയം. ഇത്തരം കമന്റുകള്‍ക്ക് അദ്ദേഹം മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്,

ഇപ്പോഴിതാ ഒരിക്കല്‍ കൂടി പുതിയ സിനിമയെ കുറിച്ച് വ്യക്തത വരുത്തി രംഗത്ത് വന്നിരിക്കുകയാണ് അല്‍ഫോണ്‍സ് പുത്രന്‍. നേരമോ പ്രേമമോ പോലെ ഒരു സിനിമയായി ഗോള്‍ഡിനെ പ്രതീക്ഷിക്കരുത് എന്നാണ് ഇപ്പോള്‍ അദ്ദേഹം അറിയിക്കുന്നത്. നേരത്തിന് സമാനമായിരിക്കാം ഗോള്‍ഡ്, പക്ഷേ അത് അതിന്റേതായ രീതിയില്‍ അതുല്യമാണ് എന്നാണ് അദ്ദേഹം പറയുന്നത്. പോസ്റ്റര്‍ പങ്കുവെച്ചപ്പോള്‍ തന്നെ തന്റെ ഒരു ആരാധകന് അദ്ദേഹം മറുപടി കൊടുത്തതും ഇതു തന്നെയാണ് നേരം പോലെ അല്ല..

വേറെ കഥയും കഥാപാത്രങ്ങളുമാണെന്നായിരുന്നു ചോദ്യങ്ങള്‍ക്ക് അല്‍ഫോണ്‍സ് പുത്രന്റെ മറുപടി. പൃഥ്വിരാജിനും നയന്‍താരയ്ക്കും പുറമെ 40ല്‍ അധികം കഥാപാത്രങ്ങളാണ് മലയാള സിനിമയുടെ മുന്‍നിരയില്‍ നിന്ന് ഈ സിനിമയിലേക്ക് എത്തുന്നത്. എല്ലാവരേയും രസിപ്പിക്കാന്‍ ഈ സിനിമയിലൂടെ ശ്രമിക്കും എന്നാണ് അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞിരിക്കുന്നത്.

Previous articleബിഗ്ഗ് ബോസ്സില്‍ കാപ്പി പൊടിയ്ക്ക് വരെ അടി..!
Next articleവ്യായാമത്തിന് സമയമായി…! അമ്മയ്‌ക്കൊപ്പം കമലകുട്ടിയും.. ഫോട്ടോകള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ!