ഫഹദിന്റെ ‘പാട്ട്’ എന്തായി…? എല്ലാവരും ചോദിച്ച് തുടങ്ങി..!! അല്‍ഫോണ്‍സ് പുത്രന്റെ മറുപടി ഇതാ..!!

നിവിന്‍ പോളി നായകനായി എത്തിയ നേരം എന്ന സിനിമ ഹിറ്റായതോടെയാണ് അല്‍ഫോണ്‍സ് പുത്രന്‍ എന്ന സംവിധായകന്റെ പേര് മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ഉയര്‍ന്ന് കേള്‍ക്കാന്‍ തുടങ്ങിയത്. 2015ല്‍ പ്രേമം എന്ന സിനിമകൂടി പുറത്തിറങ്ങിയതോടെ അദ്ദഹം പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി. അല്‍ഫോണ്‍സ് പുത്രന്റെ അടുത്ത സിനിമയും ആരാധകര്‍ വളരെ അധികം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ഗോള്‍ഡ് എന്ന് പേരിട്ടിരിക്കുന്ന പുതിയ സിനിമയില്‍ പൃഥ്വിരാജും നയന്‍താരയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുന്നത്.

ഗോള്‍ഡിന്റെ ചിത്രീകരണം കഴിഞ്ഞ് എഡിറ്റിംഗ് നടക്കുകയാണെന്ന് അല്‍ഫോന്‍സ് നേരത്തെ അറിയിച്ചിരുന്നു. പക്ഷേ പ്രേക്ഷകര്‍ക്ക് ഇപ്പോഴും അറിയേണ്ടത്… അദ്ദേഹം ഗോള്‍ഡിന് മുന്നേ പ്രഖ്യാപിച്ച ഫഹദ് ഫാസില്‍ ചിത്രത്തെ കുറിച്ചാണ്. പ്രേമം ഹിറ്റായതിന് ശേഷം ഫഹദിനേയും നയന്‍സിനേയും വെച്ച് പാട്ട് എന്നൊരു ചിത്രം ഇറക്കുമെന്ന് അല്‍ഫോണ്‍സ് പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ആ സിനിമയെ കുറിച്ച ഒരു ആരാധകന്‍ ചോദിച്ച ചോദ്യത്തിന് സംവിധായകന്‍ നല്‍കിയ മറുപടിയാണ് ചര്‍ച്ചയാകുന്നത്. ‘പാട്ട് പടം ആലോചനയെ കുറിച്ചു ഒരു വാക്ക്’ എന്ന കമന്റിനാണ് സംവിധായകന്‍ മറുപടി കൊടുത്തത്.

‘ഇപ്പോള്‍ ഗോള്‍ഡിന്റെ ടൈം ആണ്. അത് കഴിയട്ടെ’ എന്നാണ് അല്‍ഫോന്‍സിന്റെ മറുപടി. അതേസമയം, ഗോള്‍ഡ് എന്ന സിനിമയെ കുറിച്ച് യുദ്ധവും, പ്രേമവും പ്രതീക്ഷിച്ചു ആ വഴിക്കു ആരും വരരുത്’, എന്നായിരുന്നു മുമ്പ് അല്‍ഫോന്‍സ് ഫെയ്സ്ബുക്കില്‍ കുറിച്ചത്.

നേരവും പ്രേമവും പോലെയല്ല ഈ സിനിമ. ഇത് വേറെ ഒരു ടൈപ്പ് സിനിമയാണ്. കുറച്ചു നല്ല കഥാപാത്രങ്ങളും കുറച്ചു നല്ല താരങ്ങളും, രണ്ടു മൂന്നു പാട്ടുകള്‍, കൊറച്ചു തമാശകളും ഒള്ള ഒരു പുതുമയില്ലാത്ത മൂന്നാമത്തെ ചലച്ചിത്രം.. എന്നാണ് അദ്ദേഹം പറഞ്ഞത്.

 

Previous articleപ്രേക്ഷകരുടെ വാക്കുകളാണ് ഈ സിനിമയുടെ വിജയം..!! – രമേശ് പിഷാരടി
Next articleപൃഥ്വിരാജിനോട് അന്നങ്ങനെ പറഞ്ഞതില്‍ നാണക്കേട് തോന്നുന്നു എന്ന് നവ്യ നായര്‍..!!