‘ ഋ ‘ പറയുമ്പോള്‍ എങ്ങനെ നോക്കിയാലും നാക്കു ഉപയോഗിക്കാതെ പറയാന്‍ പറ്റില്ല’- സംശയവുമായി അല്‍ഫോണ്‍സ് പുത്രന്‍

മലയാള അക്ഷരം ‘ഋ’ എങ്ങനെ സ്വരാക്ഷരമായി. ഇങ്ങനെയൊരു സംശയം പ്രകടിപ്പിച്ചിരിക്കുകയാണ് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. അതുപോലെ ‘അം’എന്ന അക്ഷരവും സ്വരാക്ഷരത്തില്‍ അങ്ങനെ വന്നു എന്നും രണ്ടും നാക്ക് ഉപയോഗിക്കാതെ പറയാന്‍ പറ്റാത്തതിനാല്‍ അത് വ്യഞ്ജനാക്ഷരമായി മാറ്റേണ്ടതല്ലേയെന്നാണ് അല്‍ഫോന്‍സ് ചോദ്യം. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സംവിധായകന്‍ തന്റെ സംശയം പങ്കുവെച്ചിരിക്കുന്നത്. ഇതിനെ കുറിച്ച് കൈതപ്രം തിരുമേനിയോടും ചോദിച്ചെന്നും അല്‍ഫോണ്‍സ് പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

മലയാളം ഭാഷയില്‍ ‘ഋ’ എന്ന അക്ഷരം സ്വരാക്ഷരങ്ങളില്‍ എങ്ങനെ വന്നു ? സ്വരാക്ഷരം എന്നാല്‍ നാക്കും ചുണ്ടും മുട്ടാതെ പറയേണ്ട വാക്കുകള്‍ അല്ലെ ? ‘ ഋ ‘ പറയുമ്പോള്‍ എങ്ങന നോക്കിയാലും നാക്കു ഉപയോഗിക്കാതെ പറയാന്‍ പറ്റില്ല. ഞാന്‍ ഇതിനെ കുറിച്ച് കൈതപ്രം തിരുമേനിയോട് ചോദിച്ചു. അദ്ദേഹം പറഞ്ഞത് എന്റെ സംശയം ശെരിയാണ്. ‘ഋ ‘ സ്വരാക്ഷരത്തില്‍ ഉള്‍പെടുത്താന്‍ പാടുള്ളതല്ല. അതെ പോലെ തന്നെ ‘അം’ ചുണ്ടു മുട്ടാതെ പറയാന്‍ പറ്റില്ല. അതും എങ്ങനെ സ്വരാക്ഷരത്തില്‍ വന്നു ? ഇത് രണ്ടും വ്യഞ്ജന അക്ഷരങ്ങളായി മാറ്റേണ്ടേ ? ഇല്ലെങ്കില്‍ തുടക്കം തന്നെ തെറ്റാവില്ലേ ഭാഷയില്‍ ? – അല്‍ഫോന്‍സ് പുത്രന്‍.

https://www.facebook.com/alphonseputhren/posts/10160317104922625

Previous articleഷൂട്ടിംഗ് കാണാനെത്തിയ മധ്യവയസ്‌കന്‍ തന്ന പൊതി റൂമിലെത്തി തുറന്നുനോക്കിയപ്പോള്‍ ഞെട്ടിപ്പോയെന്ന് പ്രജേഷ് സെന്‍
Next article‘മദ്രാസ് പൊണ്ണ്’ മാളവിക ജയറാമിന്റെ ചിത്രങ്ങളേറ്റെടുത്ത് ആരാധകര്‍