ഇനിമേ താന്‍ ആരംഭം…വിദ്യാര്‍ത്ഥികള്‍ക്ക് ഫിലിം മേക്കിംഗ് ക്ലാസുമായി അല്‍ഫോണ്‍സ് പുത്രന്‍

സിനിമ പഠിക്കുന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഫിലിം മേക്കിംഗ് ക്ലാസുമായി സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിലൂടെയാണ് പുതിയ ആരംഭത്തിനെ കുറിച്ച് അല്‍ഫോണ്‍സ് പങ്കുവച്ചത്. പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന എട്ട് തരം ഷോട്ടുകള്‍ കൊണ്ട് റീല്‍സ് ഉണ്ടാക്കി അയക്കുന്നതില്‍…

സിനിമ പഠിക്കുന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഫിലിം മേക്കിംഗ് ക്ലാസുമായി
സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിലൂടെയാണ് പുതിയ ആരംഭത്തിനെ കുറിച്ച് അല്‍ഫോണ്‍സ് പങ്കുവച്ചത്. പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന എട്ട് തരം ഷോട്ടുകള്‍ കൊണ്ട് റീല്‍സ് ഉണ്ടാക്കി അയക്കുന്നതില്‍ നിന്നാണ് ആദ്യ ക്ലാസിലേക്കുള്ള വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്.

സിനിമ പഠിക്കുന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി, ഫിലിം മേക്കിംഗിനെ കുറിച്ചുള്ള എന്റെ ആദ്യ ക്ലാസ്. ഇത് പരീക്ഷിച്ച എല്ലാവര്‍ക്കും എനിക്ക് അയയ്ക്കാം, (എക്‌സ്ട്രീം ലോങ് ഷോട്ട്, ലോങ് ഷോട്ട്, ഫുള്‍ ഷോട്ട്, നീ ഷോട്ട്, മിഡ് ഷോട്ട്, മിഡ് ക്ലോസ് അപ് ഷോട്ട്, ക്ലോസ് അപ് ഷോട്ട്, എക്‌സ്ട്രീം ക്ലോസ് അപ് ഷോട്ട് എന്നിവ റീല്‍സ് ആക്കി അയക്കുക.

സിനിമാറ്റൊഗ്രഫി, എഡിറ്റിങ് എന്നിവയില്‍ താല്‍പര്യമുള്ളവര്‍ അതും റീല്‍സില്‍ പരീക്ഷിക്കാം). എനിക്ക് ഇഷ്ടപ്പെട്ടാല്‍ ഞാന്‍ തിരികെ മെസ്സേജ് അയക്കുകയോ ലൈക്ക് ചെയ്യുകയോ ഷെയര്‍ ചെയ്യുകയോ ചെയ്യും. എല്ലാവര്‍ക്കും ആശംസകള്‍ എന്നാണ് അല്‍ഫോണ്‍സ് പറയുന്നത്.
Alphonse Puthren
ഗോപാലന്‍ ചേട്ടന്റെ പ്രിയപ്പെട്ട ഡയലോഗ് നിങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടി പറയുന്നു (സൂപ്പര്‍സ്റ്റാര്‍ സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ ഡയലോഗാണ്) ഇനിമേ താന്‍ ആരംഭം… എന്നും കുറിച്ചാണ് സംവിധായകന്റെ പോസ്റ്റ് അവസാനിക്കുന്നത്.

ഗോള്‍ഡിന്റെ റിലീസ് ഡേറ്റുകള്‍ മാറ്റി മാറ്റി സോഷ്യല്‍ മീഡിയയില്‍ നിന്ന് നിരവധി ട്രോളുകള്‍ക്കിരയായ സംവിധായകനാണ്. പ്രതീക്ഷിച്ച പോലെ ഗോള്‍ഡിന് തിയ്യേറ്ററില്‍ തിളങ്ങാനായില്ല.

സിനിമയെ മോശം പറഞ്ഞവരോടും ട്രോളുകളോടും സംവിധായകന്‍ പ്രതികരിച്ചിരുന്നു. സിനിമ ഇഷ്ടമായില്ല എന്ന് പറയാം എന്നും എന്നാല്‍ തന്റെ സിനിമ മോശമാണെന്ന് പറയാനുള്ള യോഗ്യത ഇന്ത്യയില്‍ താന്‍ ആകെ കണ്ടത് കമല്‍ ഹാസനില്‍ മാത്രമാണ് എന്നുമാണ് അല്‍ഫോണ്‍സ് പറഞ്ഞത്.

ഇനിയും ഇത്തരം അധിക്ഷേപങ്ങളുണ്ടായാല്‍ സോഷ്യന്‍ മീഡിയയില്‍ നിന്ന് അപ്രത്യക്ഷമാകുമെന്നും സംവിധായകന്‍ പറഞ്ഞിരുന്നു. മാത്രമല്ല, സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്ന് തന്റെ പ്രൊഫൈല്‍ ചിത്രം മാറ്റുകയും ചെയ്തിരുന്നു. അതിന് ശേഷം ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് സംവിധായകന്‍ ഇപ്പോള്‍.

 

View this post on Instagram

 

A post shared by Alphonse Puthren (@puthrenalphonse)