ഇന്ദ്രജിത്ത് ചേട്ടാ ക്ഷമിക്കണം!!!! ആ മിസ്സിങ് ചേട്ടന്‍ തന്നെ ആയിരുന്നു അല്‍ഫോണ്‍സ് പുത്രന്‍

സൂപ്പര്‍ഹിറ്റുകളായ പ്രേമത്തിനും നേരത്തിനും ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഗോള്‍ഡ്. ഏറെ പ്രതീക്ഷയോടെ എത്തിയ ചിത്രത്തിന് ബോക്‌സോഫീസില്‍ തിളങ്ങാന്‍ ആയില്ല. നിരാശയാണ് ഗോള്‍ഡ് തിയ്യേറ്ററില്‍ ബാക്കിയാക്കിയത്. അതേസമയം ഗോള്‍ഡിന്റെ പരാജയത്തില്‍ തന്നെ…

സൂപ്പര്‍ഹിറ്റുകളായ പ്രേമത്തിനും നേരത്തിനും ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഗോള്‍ഡ്. ഏറെ പ്രതീക്ഷയോടെ എത്തിയ ചിത്രത്തിന് ബോക്‌സോഫീസില്‍ തിളങ്ങാന്‍ ആയില്ല. നിരാശയാണ് ഗോള്‍ഡ് തിയ്യേറ്ററില്‍ ബാക്കിയാക്കിയത്. അതേസമയം ഗോള്‍ഡിന്റെ പരാജയത്തില്‍ തന്നെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി സംവിധായകന്‍ എത്തിയിരുന്നു.

വിമര്‍ശനം രൂക്ഷമായതോടെ താന്‍ സോഷ്യല്‍മീഡിയയില്‍ നിന്നും പോകുകയാണെന്ന് അല്‍ഫോണ്‍സ് പറഞ്ഞിരുന്നു. ഇനി സോഷ്യല്‍ മീഡിയയില്‍ തന്റെ മുഖം കാണിക്കില്ല എന്ന് പറഞ്ഞ് പ്രൊഫൈല്‍ ചിത്രവും മറച്ചിരുന്നു.
Alphonse-Puthren
ഇപ്പോഴിതാ നടന്‍ ഇന്ദ്രജിത്തിനോട് ക്ഷമാപണം നടത്തുന്ന അല്‍ഫോണ്‍സിന്റെ കുറിപ്പാണ് വൈറലാകുന്നത്. ഗോള്‍ഡില്‍ മല്ലിക സുകുമാരനും പൃഥ്വിരാജും അമ്മയും മകനുമായാണ് ചിത്രത്തില്‍ അഭിനയിച്ചത്. കൂടാതെ സുകുമാരന്റെ ചിത്രവും സിനിമയില്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ ഇന്ദ്രജിത്തിനെ മറന്നുപോയി എന്നാണ് അല്‍ഫോണ്‍സ് പറയുന്നത്.

പടത്തില്‍ ഇന്ദ്രജിത്തിനെ ഒഴിവാക്കിയതിന് ക്ഷമ ചോദിക്കുകയാണ് സംവിധായകന്‍. സിനിമ ചെയ്തു കഴിഞ്ഞപ്പോള്‍ മിസ്സിങ് ആയി തോന്നിയത് ഇന്ദ്രജിത്തിനെ ആണെന്നും എപ്പോഴെങ്കിലും കൂടെ വര്‍ക്ക് ചെയ്യണം എന്നുണ്ടെന്നും അല്‍ഫോന്‍സ് പറയുന്നു.

നിഗൂഡത, ഗോള്‍ഡിലെ ആദ്യത്തെ രംഗം. ജോഷിയെയും അമ്മയെയും പോലെ എന്റെ സിനിമയില്‍ ജീവിച്ചതിന് നിങ്ങള്‍ രണ്ടുപേര്‍ക്കും നന്ദി. സുകുമാരന്‍ സാറിന് എന്റെ ഭാഗത്ത് നിന്ന് പ്രത്യേക നന്ദി. ഇന്ദ്രജിത്ത് ചേട്ടാ എന്നോടു ക്ഷമിക്കണം. ഞാന്‍ സുകുമാരന്‍ സാറിനെയും മല്ലിക മാഡത്തെയും രാജുവിനേം അഭിനയിപ്പിച്ചപ്പോള്‍ ചേട്ടനെ മറന്നു പോയി.

ആരും ഓര്‍മിപ്പിച്ചില്ല. പക്ഷേ സിനിമയൊക്കെ ചെയ്തു കഴിയാറായപ്പോള്‍ എനിക്കെന്തോ മിസ് ചെയ്തതായി തോന്നി, ആ മിസ്സിങ് ചേട്ടന്‍ തന്നെ ആയിരുന്നു. ഇനി എപ്പോഴെങ്കിലും കൂടെ വര്‍ക്ക് ചെയ്യണം എന്നുണ്ട് ഇന്ദ്രജിത്ത് ചേട്ടാ. ഗോള്‍ഡിന്റെ ബിജിഎമ്മുകളും ജിംഗിള്‍സും ഗാനങ്ങളും ഓരോന്നായി പുറത്തിറക്കാന്‍ പോവുകയാണ്. ഒരുറപ്പ് തരാം ഒന്നും ഓര്‍ഡറില്‍ ആയിരിക്കില്ല.