മിന്നൽ മുരളിക്ക് ആശംസകളുമായി സംവിധായകൻ അൽഫോൺസ് പുത്രൻ !!

ബേസിൽ ജോസഫ് സംവിധാനം ചെയ്ത് ടോവിനോ തോമസ് നായകനായ ചിത്രമാണ് മിന്നൽ മുരളി. മലയാള സിനിമയിൽ ഇതുരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള പ്രമോഷൻ ആണ് ഈ ചിത്രത്തിന് നൽകിയിരുന്നത്. ഗ്രേറ്റ് കളിയും യൂവരാജ് സിങ് എന്നിവരൊക്കെ ഈ സിനിമക്ക് പ്രമോഷനുമായി എത്തിയിരുന്നു. ഒറ്റിറ്റി ഫ്ലാറ്റ്ഫോമായ നെറ്ഫ്ലിക്സിൽ ആണ് ചിത്രം റിലീസ് ആയിട്ടുള്ളത്.ബേസിൽ ജോസഫ് മുൻപ് തന്നെ പറഞ്ഞിട്ടുണ്ട് മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ചിത്രമാണ് ഇതെന്ന്.

ഇപ്പോൾ ഈ ചിത്രത്തിന് ആശംസകളുമായി സംവിധായകൻ അൽഫോൺസ് പുത്രൻ എത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയ വഴിയായിരുന്നു അൽഫോൺസ് പുത്രന്റെ ആശംസകൾ ഏവർക്കും മിന്നൽ മുരളി ക്രിസ്തുമസ് ആശംസിക്കുന്നു. ദാക്ഷായണി ബിസ്‌ക്കറ്റ് റഫറൻസ് ഇഷ്ടപ്പെട്ടു. സോമസുന്ദരവും ടൊവിനോ തോമസും പ്രകടനത്തിൽ മികച്ചു നിൽക്കുന്നു. കല, വസ്ത്രങ്ങൾ, ഛായാഗ്രഹണം, മേക്കപ്പ്, ശബ്ദം, ലൊക്കേഷൻ തിരഞ്ഞെടുക്കൽ, തിരക്കഥ, എഡിറ്റിംഗ്, സംഗീതം, വിഷ്വൽ ഇഫക്‌റ്റുകൾ, നിർമ്മാണം, സംവിധാനം എന്നിവ പൂർണ്ണരൂപത്തിലായിരുന്നു. നല്ല ജോലി തുടരുക. അഭിനേതാക്കളോടും അണിയറപ്രവർത്തകരോടും ബഹുമാനവും സ്നേഹവും. എന്നായിരുന്നു അൽഫോൺസ് പുത്രൻ കുറിച്ചത്.

Previous articleസുഗന്ധ വ്യാപാരിയായ വ്യക്തിയുടെ വീട്ടിൽ നിന്നും 177.45 കോടി രൂപ കണ്ടെത്തി, പണം എന്നാൽ അഞ്ച് മെഷീനുകള്‍ 36 മണിക്കൂര്‍…
Next articleക്രിസ്മസ് ആഘോഷമാക്കി മിയയും കുടുംബവും !!