Film News

പുതിയ സന്തോഷം പങ്കുവെച്ച് കേശു, മുന്നറിയിപ്പുമായി ആരാധകരും!

alsabith new happiness

മിനിസ്ക്രീൻ പ്രേഷകരുടെ ഇഷ്ടതാരമാണ് അൽസാബിത്ത്. വളരെ ചെറിയ പ്രായത്തിൽ തന്നെ മിനിസ്ക്രീൻ പ്രേഷകരുടെ ഇഷ്ട്ട താരമായി താരം മാറിയിരുന്നു. ഉപ്പും മുളകിൽ എത്തിയതോടെ താരത്തിന് ആരാധകർ ഏറെയായി. ഉപ്പും മുളകിൽ അബദ്ധങ്ങൾ മാത്രം പറയാറുള്ള കേശുവിനെ ആരാധകർ വളരെ പെട്ടന്ന് തന്നെ ഞെഞ്ചിലേറ്റി. വർഷങ്ങൾ കൊണ്ട് ഉപ്പും മുളകിലും അഭിനയിച്ചുകൊണ്ടിരിക്കുന്ന താരം ബിഗ് സ്ക്രീനിലും കഴിവ് തെളിയിക്കാൻ കഴിഞ്ഞു. അൽസാബിത്തിന്റെ കുടുംബ വിശേഷങ്ങൾ എല്ലാം ആരാധകർക്ക് പരിചിതവുമാണ്. ഉമ്മ മാത്രമുള്ള അൽസാബിത്ത് അഭിനയത്തിൽ കൂടി വീട്ടിലെ സാമ്പത്തിക ബാധ്യതകൾ തീർക്കുന്ന വിവരം വാർത്തകളിൽ വന്നിരുന്നു. നിരവധി പേര് അൽസാബിത്തിനു സഹായവുമായി എത്തുകയും ചെയ്തു. ഇപ്പോൾ തൻറെ പുതിയ വിശേഷം പങ്കുവെക്കുകയാണ് അൽസാബിത്ത്.

ഒരു സ്കൂട്ടറിൽ ഇരിക്കുന്ന  ചിത്രമാണ് അൽസാബിത് പങ്കുവെച്ചിരിക്കുന്നത്. കേശു വണ്ടിയിൽ ഇരിക്കുന്ന ചിത്രം കണ്ടു നിരവധി പേരാണ് ആശംസകളുമായി എത്തിയത്. ‘കേശുക്കുട്ടൻ പുതിയ വണ്ടി എടുത്തോ? ലൈസൻസില്ലെങ്കിൽ പിഴയുണ്ടേ, വണ്ടിയിൽ ആണെങ്കിലും ഹെൽമറ്റുും മാസ്കും മറക്കണ്ട’ തുടങ്ങിയ ഓര്മപ്പെടുത്തലുകളും ആരാധകർ നൽകുന്നുണ്ട്. ചിത്രം വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. നിരവധി ലൈക്കുകളും കമെന്റുകളും ആണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

അൽസാബിത്തിനെ മാത്രമല്ല, ഉപ്പും മുളകിലും അഭിനയിക്കുന്ന മുഴുവൻ താരങ്ങളും സ്വന്തം കുടുംബത്തിലെ അംഗങ്ങളെ പോലെയാണ് പ്രേക്ഷകർ കാണുന്നത്. മുതിർന്നവർ മാത്രമല്ല, യുവാക്കളും ഉപ്പും മുളകിന്റെ ആരാധകർ ആയിരുന്നു. അപ്രതീക്ഷിതമായി പരുപാടി അവസാനിപ്പിച്ചതോടെ നിരാശയിൽ ആണ് ആരാധകരും. പരുപാടി അവസാനിപ്പിച്ചതിന്റെ വിഷമം പങ്കുവെച്ച് പരമ്പരയിലെ അഭിനേതാക്കളും എത്തിയിരുന്നു. അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട കേശുവിന്റെയും ശിവയുടെയും ചിത്രങ്ങൾ വളരെ വേഗത്തിൽ ആരാധക ശ്രദ്ധ നേടിയിരുന്നു.

Trending

To Top
Don`t copy text!