‘പോസ്റ്ററിലും ട്രെയിലറിലും കണ്ടതല്ല, മറ്റ് സിദ്ധാര്‍ഥ് ഭരതന്‍ സിനിമകളുടെ ഒരു സാമ്യവും ജിന്നിലില്ല’

ഇന്ന് തിയേറ്ററുകളിലെത്തിയ സിദ്ധാര്‍ത്ഥ് ഭരതന്‍ ചിത്രം ജിന്നിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. തീര്‍ച്ചയായും ഈ വര്‍ഷത്തെ ഓപ്പണിങ് സിനിമകളില്‍ പ്രേക്ഷക്കര്‍ക്ക് ഇഷ്ടപെടുന്നത് ജിന്ന് തന്നെ ആയിരിക്കുമെന്നാണ്…

ഇന്ന് തിയേറ്ററുകളിലെത്തിയ സിദ്ധാര്‍ത്ഥ് ഭരതന്‍ ചിത്രം ജിന്നിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. തീര്‍ച്ചയായും ഈ വര്‍ഷത്തെ ഓപ്പണിങ് സിനിമകളില്‍ പ്രേക്ഷക്കര്‍ക്ക് ഇഷ്ടപെടുന്നത് ജിന്ന് തന്നെ ആയിരിക്കുമെന്നാണ് അമല്‍ ജോയ്‌സ് മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

‘പോസ്റ്ററിലും ട്രെയിലറിലും കണ്ടതല്ല ജിന്ന്
മറ്റ് സിദ്ധാര്‍ഥ് ഭരതന്‍ സിനിമകളുടെ ഒരു സാമ്യവും ജിന്നിലില്ല. തുടക്കത്തിലെ കഥാ പരിസിരത്തില്‍ നിന്നും സിനിമ ടേണ്‍ ചെയുന്ന ഷിഫ്റ്റ് തന്നെയാണ് സിനിമയെ വ്യത്യസ്തമാക്കുന്നത്.
ഒരു കോമേഴ്ഷ്യന്‍ സിനിമയുടെ ചേരുവക്കൊപ്പം ഇമോഷണലി ഹുക്ക് ചെയ്യുന്ന സീനുകളും.
കഴിഞ്ഞ കാലങ്ങളില്‍ അഭിനയത്തിന്റെ പേരില്‍ കേട്ട പേരുദോഷങ്ങള്‍ക്ക് അറുതിവരുത്താന്‍ സൗബിന് ആയിരിക്കുന്നു എന്നതാണ് ജിന്നിന്റെ പ്രേത്യേകത.
തീര്‍ച്ചയായും ഈ വര്‍ഷത്തെ ഓപ്പണിങ് സിനിമകളില്‍ പ്രേക്ഷക്കര്‍ക്ക് ഇഷ്ട്ടപെടുന്നത് ജിന്ന് തന്നെ ആയിരിക്കും
കാണേണ്ട ചിത്രമെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

‘ചന്ദ്രേട്ടന്‍ എവിടെയാ’, ‘വര്‍ണ്യത്തില്‍ ആശങ്ക’, ‘ചതുരം’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജിന്ന്. നാട്ടിലെ ഒരു തീപ്പെട്ടിക്കമ്പനിയില്‍ ജോലി നോക്കുന്ന ലാലപ്പന്‍ എന്ന യുവാവിനെ കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിന്റെ കഥാ പുരോഗതി. സൗബിന്‍ ഷാഹിറാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു പ്രത്യേക സാഹചര്യത്തില്‍ സ്വന്തം നാട്ടില്‍ നിന്നും മറ്റൊരു നാട്ടിലേക്ക് മാറി നില്‍ക്കേണ്ടതായി വരുന്ന ലാലപ്പന്റെ ജീവിതത്തിലുണ്ടാവുന്ന മുഹൂര്‍ത്തങ്ങളുടെ ചലച്ചിത്രാവിഷ്‌ക്കാരമാണ് ജിന്ന്. ശാന്തി ബാലചന്ദ്രനാണ് നായിക. അന്തരിച്ച നടി കെ.പി.എ.സി. ലളിതയും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.