വിനായകന്‍ ഒരു ഇന്റര്‍നാഷണല്‍ ഐറ്റമാണെന്ന് അമല്‍ നീരദ്..!! അദ്ദേഹത്തെ വെച്ചൊരു കള്ളിമുണ്ട് കഥാപാത്രം ചിന്തിക്കാനാവില്ല..!!

കഴിഞ്ഞ ദിവസങ്ങളിലായി വിവാദങ്ങളില്‍ ഉയര്‍ന്നു കേള്‍ക്കുന്ന പേരാണ് നടന്‍ വിനായകന്റേത്. ഒരുത്തീ സിനിമയുടെ ഭാഗമായി സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ വിനായകന്‍ നടത്തിയ സത്രീ വിരുദ്ധ പരാമര്‍ശത്തില്‍ വലിയ വിമര്‍ശനങ്ങളാണ് നടന് എതിരെ വന്നത്. താന്‍ കാരണം…

കഴിഞ്ഞ ദിവസങ്ങളിലായി വിവാദങ്ങളില്‍ ഉയര്‍ന്നു കേള്‍ക്കുന്ന പേരാണ് നടന്‍ വിനായകന്റേത്. ഒരുത്തീ സിനിമയുടെ ഭാഗമായി സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ വിനായകന്‍ നടത്തിയ സത്രീ വിരുദ്ധ പരാമര്‍ശത്തില്‍ വലിയ വിമര്‍ശനങ്ങളാണ് നടന് എതിരെ വന്നത്. താന്‍ കാരണം വാക്കാല്‍ അപമാനിതയായ മാധ്യമ പ്രവര്‍ത്തകയോട് നടന്‍ മാപ്പ് അപേക്ഷിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ നടനെ കുറിച്ച് ആരാധകരുടെ പ്രിയപ്പെട്ട സംവിധായകന്‍ അമല്‍ നീരദ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

സിനിമാ ലോകത്ത് ഒരു കള്ളി മുണ്ടില്‍ മാത്രം ഒതുങ്ങേണ്ട ആളല്ല വിനായകന്‍ എന്നാണ് അമല്‍ നീരദ് വ്യക്തമാക്കുന്നത്. വിനായകനെ കുറിച്ചുള്ള അമല്‍ നീരദിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.. വിനായകനെ വെച്ചൊരു കള്ളിമുണ്ട് കഥാപാത്രം ഇന്നുവരെ ആലോചിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. കള്ളിമുണ്ട് വേഷം മോശമാണ് എന്ന അര്‍ത്ഥത്തിലല്ല അങ്ങനെ പറയുന്നതെന്നും തന്നെ സംബന്ധിച്ചിടത്തോളം വിനായകന്റെ സ്‌റ്റൈല്‍ ഇതുവരെ കാപ്ചര്‍ ചെയ്തു കഴിഞ്ഞിട്ടില്ല.

‘സാഗര്‍ ഏലിയാസ് ജാക്കി’എന്ന സിനിമയില്‍ വിനായകന്റെ കഥാപാത്രത്തിന്റെ പേര് തന്നെ സ്‌റ്റൈല്‍ എന്നാണ്. വിനായകന്റെ സ്‌കില്ലും ആറ്റിറ്റിയൂഡും ഇന്റര്‍നാഷണല്‍ ആണ്. ട്രാന്‍സ് എന്ന സിനിമയിലെ വിനായകന്റെ ടൈറ്റില്‍ ട്രാക്ക് എനിക്ക് ഭയങ്കര ഇഷ്ടമാണ്. കേള്‍ക്കുമ്പോള്‍ നമുക്ക് മനസിലാകും. അതുപോലെ തന്നെയാണ് ബോഡി ലാംഗ്വേജും അറ്റിറ്റിയൂഡും അദ്ദേഹം ക്രിയേറ്റ് ചെയ്ത് എടുത്തത്.

വിനായകനെ ഞാന്‍ പടങ്ങളില്‍ ഷൂട്ട് ചെയ്യുന്നതിന് മുമ്പ് കുറേ സ്റ്റില്‍സ് എടുത്തിട്ടുണ്ട്. അതില്‍ നിന്നാണ് ഞാന്‍ പാരീസ് ഫാഷന്‍ വീക്കില്‍ വിനായകനെ ഇറക്കിയാല്‍ അവിടുത്തെ ഏറ്റവും വലിയ മോഡല്‍ ആയിരിക്കും എന്ന് പറഞ്ഞത്. പുള്ളിയുടെ ബോഡി ലാംഗ്വേജ് അദ്ദേഹം സ്വയം കള്‍ട്ടിവേറ്റ് ചെയ്തതാണ്.