ആളുകൾ എന്നെ അംഗീകരിക്കേണ്ടത് അഭിനയത്തിലൂടെ, പ്രൊമോഷനിലൂടെയല്ലെന്ന് അമല പോൾ

മലയാളികളുടെ പ്രിയ താരമാണ് തെന്നിന്ത്യൻ നടി അമലാപോൾ. ഒരു ഇടവേളയ്ക്ക് ശേഷം അമല വീണ്ടും മലയാളത്തിലേക്ക് തിരിച്ചത്തിയ സിനിമയാണ് ടീച്ചർ. ഇപ്പോഴിതാ നല്ല സിനിമകൾക്ക് പ്രമോഷൻ ആവശ്യമില്ലെന്ന് പറയുകയാണ് താരം.അല്ലാതെ തന്നെ അവ പ്രേക്ഷകരിലേക്കെത്തുമെന്നാണ് അമലാപോൾ പറയുന്നത്. അതിനാൽ തന്നെ തനിക്ക് സിനിമ പ്രമോഷൻ ചെയ്യുന്നതിനോട് താൽപര്യമില്ലെന്നും അമല പറഞ്ഞു.

നമ്മൾ ഒരു സിനിമ ചെയ്ത് കഴിഞ്ഞാൽ പിന്നെ അടുത്ത സിനിമയിലേക്ക് പോകുകയാണ്. അതിനാൽ നമ്മൾ ഒരു പ്രൊജക്ട് ചെയ്യുമ്പോൾ അതിൽ വളരെ കമ്മിറ്റഡായിരിക്കണം. അപ്പോൾനമ്മൾ വേറൊരു ലോകത്തിലാണ് .ഞാൻ ചില കഥാപാത്രങ്ങളൊക്കെ ചെയ്യുമ്പോൾ തന്‌റെ ഫാമിലിയിലുള്ളവരുമായി പോലും കോൺടാക്ട് ചെയ്യാറില്ല കാരണം മറ്റൊന്നുമല്ല, ഞാൻ കംപ്ലീറ്റ് ഡിസ്‌കണക്ടഡ് ആവുമെന്നതാണ്.

ഞാൻ ഒരു ആക്ടറാണ് അതിനാൽ എന്നെ ആളുകൾ അംഗീകരിക്കേണ്ടത് എന്റ അഭിനയത്തിലൂടെയാണ്. അല്ലാതെ പ്രൊമോഷനിലൂടെയല്ല ഞാൻ കരുതുന്നത ് ഇങ്ങനെയാണ് നടി പറഞ്ഞു. സിനിമയുടെ പ്രൊമോഷൻ നടത്താൻ മാർക്കറ്റിങ് ടീമുണ്ട്, പി.ആർ.ഒ ഉണ്ട് പിന്നെ എന്തിനാണ് നമ്മൾ പ്രൊമോഷൻ ചെയ്യുന്നത്. അതേ സമയം സിനിമയുടെ ഉയർച്ചക്ക് നമ്മളും വർക്ക് ചെയ്യണ്ടത് അത്യാവശ്യമാണെന്നും അമല പറഞ്ഞു.