ഇനി സിനിമകൾ വന്നാൽ ചെയ്യുന്നില്ല എന്ന് വരെ തീരുമാനിച്ചു, അതിനുള്ള കാരണം - മലയാളം ന്യൂസ് പോർട്ടൽ
Film News

ഇനി സിനിമകൾ വന്നാൽ ചെയ്യുന്നില്ല എന്ന് വരെ തീരുമാനിച്ചു, അതിനുള്ള കാരണം

മലയാളത്തിലും തമിഴിലും മറ്റു ഭാഷകളിലും ഒക്കെ തിളങ്ങി നിൽക്കുന്ന ഒരു നടിയാണ് അമല പോൾ, തന്റെ കഥാപാത്രങ്ങളെ എല്ലാം വളരെ മികവുറ്റതാക്കാൻ അമലയ്ക്ക്  സാധിക്കും, ശക്തമായ കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷകരുടെ ഹൃദയത്തെ വളരെ പെട്ടെന്ന് കീഴടക്കുവാൻ അമലയ്ക്ക് കഴിഞ്ഞു, മലയാളത്തിൽ ചുരുക്കം സിനിമകളെ അമല ചെയ്തിട്ടുള്ളു, എന്നാൽ അതെല്ലാം പെട്ടെന്ന് തന്നെ പ്രേക്ഷക സ്വീകാര്യത നേടി. തമിഴിലാണ് താരം ഏറ്റവും കൂടുതൽ തിളങ്ങി നിൽക്കുന്നത്. സൗത്ത് ഇന്ത്യൻ മുഴുവൻ ആരാധകരുള്ള താരമാണ് അമല. സിനിമ ജീവിതത്തിന്റെ ഭാഗമായി നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്ന ആളുമാണ് അമല. മലയാള സിനിമയില്‍ നിന്നും തുടങ്ങി, തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങിയ അഭിനേത്രികളിലൊരാളാണ് അമല പോള്‍. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്.

ഒന്ന്, രണ്ട് സിനിമയില്‍ അഭിനയിച്ചതോടെ ഈ കരിയര്‍ ഇനി വേണ്ടെന്ന് തീരുമാനം എടുത്ത ആളാണ് താനെന്നാണ് അമല പറയുന്നത്. തമിഴില്‍ അഭിനയിച്ച മൈന എന്ന ചിത്രത്തിലൂടെ ലഭിച്ച ആത്മവിശ്വാസമാണ് ഇന്ന് ഇവിടം വരെ എത്തി നില്‍ക്കുന്നതിന് പിന്നിലെ കാരണം എന്നാണ് താരം പറയുന്നത്, ആദ്യ രണ്ട് സിനിമകള്‍ കഴിഞ്ഞപ്പോള്‍ ഇതെനിക്ക് പറ്റില്ലെന്ന് തോന്നി. ഇത് വളരെ ബുദ്ധിമുട്ടുള്ളതാണെന്നും വിചാരിക്കുന്നത് പോലെ നടക്കില്ലെന്നും മനസിലാക്കി. എന്റെ രണ്ടാമത്തെ സിനിമ തിയറ്ററിലിരുന്ന് കാണുന്നത് വെറും അഞ്ച് പേരുടെ കൂടെയാണ്. ആ രണ്ട് സിനിമകളും നന്നായി ചെയ്തതാണ്.

amala paul

പിന്നെയാണ് മൈന ഉണ്ടാവുന്നത്. മൈന റിലീസ് ആവുന്നതിന് ഇതെന്റെ കരിയറാണെന്ന് ഉറപ്പിച്ചു, കാരണം ആ കഥാപാത്രത്തിലൂടെയുള്ള യാത്ര എന്റെ കാഴ്ചപ്പാടുകളെ എല്ലാം മാറ്റി. എന്റെ മാതാപിതാക്കളോടാണ് നന്ദി പറയുന്നത്. അവരന്ന് അതിന് സമ്മതിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ ഇവിടെ ഇന്ന് ഇങ്ങനെ ഇരിക്കില്ല എന്നാണ് താരം പറയുന്നത്. ഈ കരിയര്‍ തിരഞ്ഞെടുത്തതിന് പിതാവ് ഒരിക്കലും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ല. എന്റെ കുടുംബത്തില്‍ ആരും ഈ ഇന്‍ഡസ്ട്രിയില്‍ ഇല്ല. ഞാനാണ് ആദ്യമെത്തുന്നത്. അതുകൊണ്ട് അദ്ദേഹത്തിനൊരു ആശങ്ക ഉണ്ടായിരുന്നു. മോഡലിങ്ങിലൂടെയാണ് ഞാന്‍ തുടങ്ങിയത് എന്ന് പറയുകയാണ് അമല.

Trending

To Top