ഞാന്‍ ക്ഷമിച്ചാല്‍ മാത്രമേ അദ്ദേഹത്തിന് പുണ്യം ലഭിക്കൂ…!! യുവാവില്‍ നിന്നുണ്ടായ ഞെട്ടിച്ച അനുഭവം പറഞ്ഞ് അമല പോള്‍

വിമാന യാത്രയ്ക്കിടെ ഹൃദ്യമായ അനുഭവം പറഞ്ഞ് നടി അമല പോള്‍. പണ്ടെപ്പോഴോ തന്നെ കുറിച്ച് തെറ്റായി ധരിച്ചിരുന്ന യുവാവ് തന്റെയടുത്ത് ക്ഷമ പറഞ്ഞ സംഭവമാണ് അമല പോള്‍ പങ്കുവച്ചത്. ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ്…

വിമാന യാത്രയ്ക്കിടെ ഹൃദ്യമായ അനുഭവം പറഞ്ഞ് നടി അമല പോള്‍. പണ്ടെപ്പോഴോ തന്നെ കുറിച്ച് തെറ്റായി ധരിച്ചിരുന്ന യുവാവ് തന്റെയടുത്ത് ക്ഷമ പറഞ്ഞ സംഭവമാണ് അമല പോള്‍ പങ്കുവച്ചത്. ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് കൗതുകകരമായ ഈ അനുഭവം പങ്കുവെച്ചത്.

കഴിഞ്ഞ ദിവസം ഫ്‌ലൈറ്റില്‍ തിരിച്ച് നാട്ടിലേക്ക് വരുമ്പോഴാണ് സംഭവം. കണ്ടാല്‍ ഒരു മുപ്പത് വയസൊക്കെ തോന്നുന്ന ഒരാള്‍ എന്റെയടുത്ത് വന്നു നിന്നു. എന്നിട്ട് ചോദിച്ചു, അമല പോളല്ലേയെന്ന്. ആദ്യം ഞാന്‍ ഞെട്ടിപ്പോയി. അയാള്‍ എന്റെ കയ്യിലേക്ക് ഒരു പേപ്പര്‍ തന്നിട്ട് വായിക്കണമെന്ന് പറഞ്ഞു.

ഇങ്ങനത്തെ ഒരു അനുഭവം ആദ്യത്തേതായിരുന്നു. അതുകൊണ്ട് തന്നെ ഞാന്‍ അത്ഭുതപ്പെട്ടുപോയി. ഞാന്‍ പതിയെ ആ എഴുത്ത് വായിച്ച് നോക്കി. പുള്ളി
പണ്ട് എന്നെക്കുറിച്ച് തെറ്റിദ്ധരിച്ചിരുന്നെന്നാണ് കത്തിലുണ്ടായിരുന്നത്.

അതായത്, പുള്ളി കോളേജില്‍ പഠിക്കുന്ന സമയം എന്നെക്കുറിച്ച് കുറേ റൂമര്‍ പറഞ്ഞിരുന്നു. അതൊക്കെ അന്ന് പുള്ളിയും വിശ്വസിച്ചിരുന്നു. അവരോടൊപ്പം ആ കഥകളൊക്കെ പുള്ളിയും പ്രചരിപ്പിച്ചു എന്നും അതില്‍ എഴുതിയിരുന്നു. എന്നാല്‍ ഇന്ന് അതൊക്കെ ഓര്‍ക്കുമ്പോള്‍ കുറ്റബോധമുണ്ടെന്നുമാണ് കത്തില്‍ പറയുന്നത്.

പുള്ളിയുടെ മത വിശ്വാസം അനുസരിച്ച്, ആരെയെങ്കിലും വേദനിപ്പിച്ചാല്‍ അവര്‍ നമ്മളോട് ക്ഷമിച്ചാല്‍ മാത്രമേ നമുക്ക് പുണ്യം ലഭിക്കുകയുള്ളു. അതുകൊണ്ടാണ് ഇങ്ങനെ എഴുതിയത് എന്നും പറഞ്ഞു. അതുകൊണ്ട് തന്നെ നിങ്ങള്‍ ക്ഷമിക്കണം, എന്ന് നിങ്ങളുടെ ബ്രദര്‍ എന്ന് പറഞ്ഞാണ് കത്ത് അവസാനിപ്പിച്ചിരുന്നത്. മാത്രമല്ല തന്റെ പുതിയ ചിത്രം ടീച്ചര്‍ സിനിമക്ക് ആശംസകളും നല്‍കിയെന്നും താരം പറഞ്ഞു.