കിടിലന്‍ ഹോട്ട് ബീച്ച് വെയറില്‍ തിളങ്ങി അമലാ പോള്‍

മലയാളത്തില്‍ തുടങ്ങി തെന്നിന്ത്യയുടെ പ്രിയ താരമായി മാറിയയാളാണ് അമലാ പോള്‍. വ്യത്യസ്തമായ കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ താരം ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലും സജീവമായ താരം വിവിധ ഫോട്ടോഷൂട്ടുകള്‍ പങ്കുവയ്ക്കാറുണ്ട്. പലപ്പോഴും വിമര്‍ശനങ്ങളും നേരിടാറുണ്ട്. ഇപ്പോഴിതാ താരം…

മലയാളത്തില്‍ തുടങ്ങി തെന്നിന്ത്യയുടെ പ്രിയ താരമായി മാറിയയാളാണ് അമലാ പോള്‍. വ്യത്യസ്തമായ കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ താരം ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലും സജീവമായ താരം വിവിധ ഫോട്ടോഷൂട്ടുകള്‍ പങ്കുവയ്ക്കാറുണ്ട്. പലപ്പോഴും വിമര്‍ശനങ്ങളും നേരിടാറുണ്ട്.

ഇപ്പോഴിതാ താരം പങ്കുവെച്ച ഫോട്ടോഷൂട്ടാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.
ഗ്ലാമറസ് വേഷങ്ങളിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ഏറെയാണ്. താരത്തിന്റെയ മാലിദ്വീപ് അവധി ആഘോഷത്തിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. വ്യത്യസ്തമായ ബീച്ച് വെയര്‍ ധരിച്ചാണ് താരം എത്തിയിരിക്കുന്നത്.

വൈറ്റ് ട്യൂബ് ടോപ്പും പ്രിന്റഡ് ബിക്കിനി ബോട്ടവുമാണ് അമലയുടെ വേഷം. ഒപ്പം ശംഖുകള്‍ കൊണ്ടുള്ള മാലയും പാദസ്വരവും ബ്രേസ്ലെറ്റുമാണ് അണിഞ്ഞിരിക്കുന്നത്. ഹാഫ് അപ്ഡു ഹെയര്‍ സ്‌റ്റൈലില്‍ മിനിമല്‍ മേക്കപ്പിലാണ് താരം എത്തിയിരിക്കുന്നത്.

ബീച്ച് ആണ് എന്റെ തെറാപ്പിസ്റ്റ് എന്ന് കുറിച്ചാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് അമലയുടെ ബീച്ച് ലുക്കിനെ പ്രശംസിച്ചുകൊണ്ട് എത്തിയിരിക്കുന്നത്.

കടാവര്‍ എന്ന ചിത്രമാണ് അമലാപോളിന്റേതായി അവസാനം ഇറങ്ങിയ ചിത്രം. അമലാ പോള്‍ തന്നെയായിരുന്നു ചിത്രം നിര്‍മിച്ചത്. ചിത്രം ഡയറക്ട് ഒടിടി റിലീസായി ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലാണ് എത്തിയത്. ഒരു ത്രില്ലര്‍ ചിത്രമായിരുന്നു ‘കാടെവര്‍’.

അമല പോള്‍ നായികയായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം ‘അതോ അന്ത പറവൈ പോല’ ആണ്. അഡ്വഞ്ചര്‍ ത്രില്ലര്‍ സംവിധാനം ചെയ്യുന്നത് വിനോദ് കെആര്‍ ആണ്.