പൊലീസ് ഓഫീസറുടെ വേഷത്തില്‍ അമല പോള്‍; ‘ഭൂമി എന്ന സുത്തുതേ’ ട്രെയ്‌ലര്‍ ശ്രദ്ധേയമാകുന്നു

അമല പോള്‍ പ്രധാന വേഷത്തിലെത്തുന്ന ‘ഭൂമി എന്ന സുത്തുതേ’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. പൊലീസ് ഓഫീസറുടെ വേഷത്തിലാണ് അമല ചിത്രത്തില്‍ എത്തുന്നത്. പവന്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാഹുല്‍ വിജയിയും പ്രധാന…

അമല പോള്‍ പ്രധാന വേഷത്തിലെത്തുന്ന ‘ഭൂമി എന്ന സുത്തുതേ’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. പൊലീസ് ഓഫീസറുടെ വേഷത്തിലാണ് അമല ചിത്രത്തില്‍ എത്തുന്നത്. പവന്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാഹുല്‍ വിജയിയും പ്രധാന വേഷത്തിലെത്തുന്നു.

ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് പവന്‍ കുമാറും രാം വിഘ്‌നേഷും ചേര്‍ന്നാണ്. ടി ജി വിശ്വ പ്രസാദ്, പവന്‍ കുമാര്‍, വിവേക് കുച്ചിബോട്‌ല എന്നിവരാണ് ‘ഭൂമി എന്ന സുത്തുതേ’യുടെ നിര്‍മ്മാതാക്കള്‍. വിജയ രാജേഷ് ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ഛായാഗ്രഹണം അദ്വൈത ഗുരുമൂര്‍ത്തി.

അതേസമയം, ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ‘ടീച്ചര്‍’ എന്ന ചിത്രമാണ് അമലയുടേതായി റിലീസിനൊരുങ്ങുന്നത്. അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അമല മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രം ഡിസംബര്‍ 2 ന് തിയറ്ററുകളില്‍ എത്തും. അതിരന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ വിവേക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മഞ്ജു പിള്ള, ചെമ്പന്‍ വിനോദ് ജോസ്, ഹക്കിം ഷാജഹാന്‍, പ്രശാന്ത് മുരളി, നന്ദു, ഹരീഷ് പേങ്ങന്‍, അനു മോള്‍, മാല പാര്‍വ്വതി, വിനീത കോശി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. അനു മൂത്തേടത്ത് ആണ് ഛായാഗ്രഹണം. വിനായക് ശശികുമാര്‍, അന്‍വര്‍ അലി, യുഗഭാരതി എന്നിവരുടെ വരികള്‍ക്ക് ഡോണ്‍ വിന്‍സെന്റ് സംഗീതം പകരുന്നു.