എല്ലാ തലങ്ങളിലും സ്വയം അറിയാനും അംഗീകരിക്കാനും സ്‌നേഹിക്കാനും പഠിക്കുന്ന ഒരു സ്ത്രീയാണ് ദേവത, അമലയുടെ വാക്കുകള്‍ വൈറലാകുന്നു

2010ല്‍ തമിഴില്‍ റിലീസ് ചെയ്ത മൈന എന്ന ചിത്രമായിരുന്നു അമല പോളിന് ബ്രേക്ക് നല്‍കിയ കഥാപാത്രം. ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയിലെ അറിയപ്പെടുന്ന നായികയായി അമല മാറി. തുടര്‍ന്ന് ദൈവത്തിരുമകള്‍, വേട്ട തുടങ്ങിയ ചിത്രങ്ങള്‍ ശേഷം…

2010ല്‍ തമിഴില്‍ റിലീസ് ചെയ്ത മൈന എന്ന ചിത്രമായിരുന്നു അമല പോളിന് ബ്രേക്ക് നല്‍കിയ കഥാപാത്രം. ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയിലെ അറിയപ്പെടുന്ന നായികയായി അമല മാറി. തുടര്‍ന്ന് ദൈവത്തിരുമകള്‍, വേട്ട തുടങ്ങിയ ചിത്രങ്ങള്‍ ശേഷം 2012ലാണ് അമല വീണ്ടും മലയാളത്തിലേക്ക് മടങ്ങിയെത്തിയത്.
റണ്‍ ബേബി റണ്‍, ശേഷം ഒരു ഇന്ത്യന്‍ പ്രണയകഥ, മിലി, രണ്ടു പെണ്‍ക്കുട്ടികള്‍ തുടങ്ങിയ ചിത്രങ്ങളും അമല ചെയ്തു. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമായ അമല പോള്‍ തന്റെ പുതിയ ഫോട്ടോകളും വിശേഷങ്ങളും പങ്ക് വയ്ക്കാറുണ്ട്. ഏറെ ഗ്ലാമറായി നില്‍ക്കുന്ന അമല പോളിന്റെ ചിത്രങ്ങള്‍ക്ക് വിമര്‍ശനങ്ങളും ലഭിക്കാറുണ്ട്. ചിത്രം പ്രത്യക്ഷപ്പെട്ടതും അതീവ ഗ്ലാമറസാണ് ചിത്രങ്ങള്‍ എന്ന് ചൂണ്ടിക്കാട്ടിയും പരിഹസിച്ചും നിരവധി പേര്‍ കമന്റുകള്‍ ചെയ്തു. പുത്തന്‍ ഫോട്ടോകള്‍ക്ക് വന്ന ആക്ഷേപ കമന്റുകള്‍ക്ക് അമല നല്‍കിയ മറുപടി മനസ്സും ശരീരവും ആത്മാവും അങ്ങനെ എല്ലാ തലങ്ങളിലും സ്വയം അറിയാനും അംഗീകരിക്കാനും സ്‌നേഹിക്കാനും പഠിക്കുന്ന ഒരു സ്ത്രീയാണ് ദേവത എന്നായിരുന്നു.


മനസ്സും ശരീരവും ആത്മാവും അങ്ങനെ എല്ലാ തലങ്ങളിലും സ്വയം അറിയാനും അംഗീകരിക്കാനും സ്‌നേഹിക്കാനും പഠിക്കുന്ന ഒരു സ്ത്രീയാണ് ദേവത. ഒരു വ്യക്തി, വ്യക്തിപരമായ വളര്‍ച്ചയിലും സ്വയം അവബോ ധത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ സമാധാനം, സ്നേഹം, സന്തോഷം, അഭിനിവേശം, വിനോദം എന്നിവയാല്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു ജീവിതം അനുഭവിക്കും.
തന്റെ ജീവിതം അവള്‍ ആഗ്രഹിക്കുന്നതെന്തും ആക്കാനുള്ള അവകാശം അവള്‍ക്കുണ്ട്. അതുകൊണ്ട് സ്ത്രീകളെ ടാര്‍ഗെറ്റ് ചെയ്യുന്ന രീതി അവസാനിപ്പിക്കൂ. അവള്‍ക്കറിയാം എന്ത് രീതിയില്‍ വസ്ത്രം ധരിക്കണം എന്നായിരുന്നു അമലയുടെ കുറിപ്പ്.