കഴിഞ്ഞ ദിവസം അമേരിക്കയിൽ മരണപ്പെട്ട്ട നഴ്സിനെ കുറിച്ച് അമല ഒരു കുറുപ്പ് ഇട്ടിരുന്നു. മെറിനെ ഭർത്താവ് ക്രൂരമായി കൊലപ്പെടുത്തിയതിനെതിരെ പ്രതിഷേധിച്ചാണ് താരം തന്റെ അഭിപ്രായം പങ്കുവെച്ചത്. സ്ത്രീകൾ അനുഭവിക്കുന്ന ഗാർഹിക പീഡനത്തെ കുറിച്ചും വൈവാഹിക ജീവിതത്തില്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ചുമാണ് അമല കുറുപ്പ് പങ്കുവെച്ചത്. എന്നാൽ അമലയുടെ ഈ പോസ്റ്റിനു താഴെ അമലയുടെ മുന്‍ ഭര്‍ത്താവും സംവിധായകനുമായ എഎല്‍ വിജയ്‌യെ പരാമര്‍ശിച്ച് കമന്‍റുമായി ഒരാള്‍ എത്തി.അപ്പോൾ എഎല്‍ വിജയ്‌യെ നശിപ്പിച്ചത് ആരാണ് എന്ന് അയാൾ അമലയോട് ചോദിച്ചു.

Amala Paul and Vijay
അപ്പോൾ അതിനു എന്ത് പേരാണ് വിളിക്കുക എന്നും അയാൾ ചോദിച്ചു, അയാൾ കമെന്റ് ഇട്ട ഉടൻ തന്നെ അമൽ അയാൾക്ക് മറുപടി നൽകുകയും ചെയ്തു, അമല നൽകിയ മറുപടി ഇതായിരുന്നു, അതിനെ ആത്മാഭിമാനമെന്നും തന്നോട് തന്നെയുള്ള സ്നേഹമെന്നും പേരിട്ട് വിളിക്കാമെന്നുമായിരുന്നു അമലയുടെ മറുപടി. 2014 ജൂണ്‍ 12നായിരുന്നു അമലയും സംവിധായകന്‍ എഎല്‍ വിജയും വിവാഹിതരായത്. എന്നാല്‍ 2016ല്‍ ഇരുവരും വേര്‍പിരിഞ്ഞു. അതിനു പിന്നാലെ എ.എല്‍ വിജയ് ചെന്നൈ സ്വദേശിയായ ഡോക്ടര്‍ ആര്‍ ഐശ്വര്യയെ വിവാഹം കഴിച്ചു.
