‘മഴൈതര വാനുണ്ട്…’ ഐഎം വിജയനും അമല പോളും- ടീച്ചറിലെ മനോഹരമായ വീഡിയോ ഗാനം

മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ് അമല പോള്‍ പ്രധാന വേഷത്തിലെത്തിയ ദ ടീച്ചര്‍ എന്ന ചിത്രം. ‘അതിരന്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ വിവേക് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ മനോഹരമായ വീഡിയോ ഗാനം…

മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ് അമല പോള്‍ പ്രധാന വേഷത്തിലെത്തിയ ദ ടീച്ചര്‍ എന്ന ചിത്രം. ‘അതിരന്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ വിവേക് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ മനോഹരമായ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ‘മഴൈതര വാനുണ്ട്…’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. യുഗ ഭാരതിയുടെ വരികള്‍ ആലപിച്ചിരിക്കുന്നത് ജാസി ഗിഫ്റ്റാണ്. ഡോണ്‍ വിന്‍സെന്റ് സംഗീതം പകരുന്നു.

സസ്‌പെന്‍സ് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ മഞ്ജു പിള്ള, ചെമ്പന്‍ വിനോദ് ജോസ്, ഹക്കിം ഷാജഹാന്‍, പ്രശാന്ത് മുരളി, നന്ദു, ഹരീഷ് പേങ്ങന്‍, അനു മോള്‍, മാല പാര്‍വ്വതി, വിനീത കോശി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

വിവേക് തന്നെയാണ് ചിത്രത്തിന്റെ കഥയും. പി വി ഷാജി കുമാറാണ് തിരക്കഥയും സംഭാഷണവും. അനു മൂത്തേടത്താണ് ചിത്രത്തിന്റെ ഛായാഗ്രഹണം. വിനായക് ശശികുമാര്‍, അന്‍വര്‍ അലി, യുഗഭാരതി എന്നിവരുടെ വരികള്‍ക്ക് ഡോണ്‍ വിന്‍സെന്റ് സംഗീതം പകരുന്നു. നട്ട്മഗ് പ്രൊഡക്ഷന്‍സിന്റെ ബാന്നറില്‍ വരുണ്‍ ത്രിപുനേനി, അഭിഷേക് റാമിസെട്ടി, ജി പൃഥ്വിരാജ്, ഒപ്പം വി റ്റി വി ഫിലിംസും ചേര്‍ന്ന് ചിത്രം നിര്‍മ്മിച്ചിരിക്കുന്നു. സെഞ്ച്വറി ഫിലിംസാണ് ചിത്രം വിതരണം ചെയ്യുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജോഷി തോമസ് പള്ളിക്കല്‍. ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ ജോവി ഫിലിപ്പ്.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് വേണുഗോപാല്‍. കലാസംവിധാനം അനീസ് നാടോടി, മേക്കപ്പ് അമല്‍ ചന്ദ്രന്‍, വസ്ത്രാലങ്കാരം ജിഷാദ് ഷംസുദ്ദീന്‍, സ്റ്റില്‍സ് ഇബ്‌സണ്‍ മാത്യു, ഡിസൈന്‍ ഓള്‍ഡ് മോങ്ക്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അനീവ് സുകുമാര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ അനില്‍ ആമ്പല്ലൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ശ്രീക്കുട്ടന്‍ ധനേശന്‍, ജസ്റ്റിന്‍ കൊല്ലം. അസോസിയേറ്റ് ഡയറക്ടര്‍ ശ്യാം പ്രേം, അഭിലാഷ് എം യു, അസോസിയേറ്റ് ക്യാമറമാന്‍ ഷിനോസ് ഷംസുദ്ദീന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ അഭിജിത്ത് സര്യ, ഗോപിക ചന്ദ്രന്‍, വിഎഫ്എക്‌സ് പ്രോമിസ്. പി ആര്‍ ഒ പ്രതീഷ് ശേഖര്‍.