അമല പോളിന്റ അഡ്വഞ്ചര്‍ ത്രില്ലര്‍..! റിലീസ് തീയതി പുറത്ത്!

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് അമലപോള്‍ ചിത്രത്തിന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്. അമലപോള്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്ന ചിത്രത്തിന് പേരിട്ടിരിക്കുന്നത്.’അതോ അന്ത പറവൈ പോല’ എന്നാണ്. വിനോദ് കെ ആര്‍ ആണ് ഈ ചിത്രം…

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് അമലപോള്‍ ചിത്രത്തിന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്. അമലപോള്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്ന ചിത്രത്തിന് പേരിട്ടിരിക്കുന്നത്.’അതോ അന്ത പറവൈ പോല’ എന്നാണ്. വിനോദ് കെ ആര്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഇതിന് മുന്‍പ് പലതവണ ചിത്രത്തിന്റെ റിലീസ് തീയതി നീണ്ട് പോയിരുന്നു. സിനിമയുടെ റിലീസി തീയതി നീണ്ട് പോയത് ആരാധകരിലും നിരാശ ഉണ്ടാക്കിയിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത് വിട്ടിരിക്കുകയാണ്. ഓഗസ്റ്റ് 26ന് ആണ് ചിത്രം റിലീസ് ചെയ്യുക. ഒരു അഡ്വഞ്ചര്‍ ത്രില്ലറായാണ് ഈ സിനിമ എത്തുന്നത്. നടി അമലാ പോളിന്റെ കഥാപാത്രം ഒരു പ്രത്യേക സാഹചര്യത്തില്‍ കാട്ടില്‍ അകപ്പെടുന്നതും അതേ തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് ഈ സിനിമയുടെ പ്രമേയം. അരുണ്‍ രാജഗോപാലനാണ് ഈ സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്.

അമല പോളിന് ഒപ്പം ആശിഷ് വിദ്യാര്‍ഥി, സമീര്‍ കൊച്ചാര്‍, സുപ്രീം സുന്ദര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുന്നത്. സെഞ്ചുറി ഇന്റര്‍നാഷണല്‍ ഫിലിംസിന്റെ ബാനറില്‍ ജോണ്‍സ് ആണ് സിനിമ നിര്‍മ്മിച്ചത്. സംഗീതം ജേക്സ് ബിജോയ്. ഛായാഗ്രഹണം സി.ശാന്തകുമാര്‍. എഡിറ്റിംഗ് ജോണ്‍ എബ്രഹാം എന്നിവരും നിര്‍വ്വഹിക്കുന്നു.

അതേസമയം, മറ്റൊരു മലയാള ചിത്രത്തിലും അമല നായികയായി എത്തുന്നുതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. അമലാ പോള്‍ നായികയാകുന്ന ചിത്രത്തിന് ടീച്ചര്‍ എന്നാണ് പേരിട്ടിരിക്കുന്നത്. വിവേക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.