ഒരു ചാറ്റൽമഴ പെയ്തപ്പോഴേക്കും നിനക്ക് പ്രാന്തായോ ? തനിക്ക് ഏറ്റവും പ്രിയപ്പെട്ട ആളുടെ ചോദ്യം കേട്ട് ഞെട്ടി അമല ....!! - മലയാളം ന്യൂസ് പോർട്ടൽ
Film News

ഒരു ചാറ്റൽമഴ പെയ്തപ്പോഴേക്കും നിനക്ക് പ്രാന്തായോ ? തനിക്ക് ഏറ്റവും പ്രിയപ്പെട്ട ആളുടെ ചോദ്യം കേട്ട് ഞെട്ടി അമല ….!!

amala-paul

പ്രതീക്ഷിതമായി പെയ്ത ചാറ്റല്‍മഴ ആവോളം ആസ്വദിക്കുകയാണ് ന‌ടി അമല പോള്‍. മഴ തോര്‍ന്നപ്പോള്‍ മുറ്റത്തേക്കിറങ്ങി വളര്‍ത്തുപൂച്ച മൂണിനൊപ്പെ സന്തോഷം പങ്കിടുന്ന താരത്തെയാണ് വിഡിയോയില്‍ കാണാന്‍ കഴിയുക. വീട്ടുമുറ്റത്തെ മാവില്‍ ഉണ്ടായ മാങ്ങയെ തലോടിയും ചില്ലകള്‍ കുലുക്കി വെള്ളം തെറിപ്പിച്ചുമെല്ലാമാണ് അമലയുടെ മഴയാഘോഷം.തന്റെ മഴയത്തുള്ള തുള്ളിച്ചാട്ടം കണ്ട അമ്മയുടെ ചോദ്യം കണ്ട് ഞെട്ടിയിരിക്കുകയാണ് താരം.

അമലയുടെ അമ്മയാണ് ഈ രസകരമായ ചോദ്യം അമലയോട് ചോദിച്ചത് ചോദിച്ചത്. ഒരു ചാറ്റൽ മഴ കണ്ടപ്പോഴേക്കും നിനക്ക് പ്രാന്തായോ അമലേ എന്നാണ് ‘അമ്മ ചോദിച്ചിരിക്കുന്നത്.’ഒരു ചാറ്റല്‍ മഴ പെയ്തപ്പോ നിനക്ക് ഭ്രാന്തായോ അമലേ? അപ്പോ വലിയ മഴ പെയ്താല്‍ എന്തായിരിക്കും അവസ്ഥ?’, എന്നും അമലയുടെ അമ്മ ചോദിക്കുന്നതും വിഡിയോയില്‍ കേള്‍ക്കാം. അമ്മയുടെ ചോദ്യത്തിന് മൂണിന്റെ ആദ്യ മഴയാണ് എന്നായിരുന്നു അമല നല്‍കിയ മറുപടി.

‘ആദ്യത്തേതെല്ലാം പ്രത്യേകതയുള്ളതാണ്. ലോക്ഡൗണ്‍ കാലത്തെ ആദ്യ മഴ. ഞങ്ങളുടെ പ്രിയപ്പെട്ട മൂണിന്റെ ആദ്യ മഴ. 2020ല്‍ ആദ്യമായ് കായ്ച്ച മാങ്ങകള്‍. സെല്‍ഫ് ലൗ, ഹീലിങ് എന്നിവയ്ക്കായുള്ള എന്റെ ആദ്യ യാത്ര. പ്രപഞ്ചം നല്‍കുന്ന സന്തോഷകരമായ അടയാളങ്ങളാണ് മഴ. കാമറയും ഡയലോഗും അമ്മ’, ഇന്‍സ്റ്റ​ഗ്രാമില്‍ വിഡിയോ പങ്കുവച്ചുകൊണ്ട് അമല കുറിച്ചു.

https://www.instagram.com/p/B-mTDnSDADc/?utm_source=ig_web_button_share_sheet

Join Our WhatsApp Group

Trending

To Top
Don`t copy text!