സ്ത്രീയുടെ വേദന പുരുഷൻ അറിയുന്നില്ല, അയാൾക്ക് സ്നേഹം എന്താണെന്നു അറിയില്ല !! അമലയുടെ കുറിപ്പ് വൈറൽ ആകുന്നു - മലയാളം ന്യൂസ് പോർട്ടൽ
Film News

സ്ത്രീയുടെ വേദന പുരുഷൻ അറിയുന്നില്ല, അയാൾക്ക് സ്നേഹം എന്താണെന്നു അറിയില്ല !! അമലയുടെ കുറിപ്പ് വൈറൽ ആകുന്നു

amala-paul

മലയാളത്തിലും തമിഴിലും മറ്റു ഭാഷകളിലും ഒക്കെ തിളങ്ങി നിൽക്കുന്ന ഒരു നടിയാണ് അമല പോൾ, തന്റെ കഥാപാത്രങ്ങളെ എല്ലാം വളരെ മികവുറ്റതാക്കാൻ അമലയ്ക്ക്  സാധിക്കും, ശക്തമായ കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷകരുടെ ഹൃദയത്തെ വളരെ പെട്ടെന്ന് കീഴടക്കുവാൻ അമലയ്ക്ക് കഴിഞ്ഞു, മലയാളത്തിൽ ചുരുക്കം സിനിമകളെ അമല ചെയ്തിട്ടുള്ളു, എന്നാൽ അതെല്ലാം പെട്ടെന്ന് തന്നെ പ്രേക്ഷക സ്വീകാര്യത നേടി. തമിഴിലാണ് താരം ഏറ്റവും കൂടുതൽ തിളങ്ങി നിൽക്കുന്നത്. അടുത്തിടെ താരത്തിന്റെ വിവാഹ വാർത്തകൾ പുറത്ത് വന്നിരുന്നു എന്നാൽ അത് സത്യം അല്ല എന്ന് അമല തന്നെ പറഞിരുന്നു, ഇപ്പോൾ അമലയുടെ പോസ്റ്റ് ആണ് വൈറൽ ആകുന്നത്.

amala

താരത്തിന്റെ പോസ്റ്റ് ഇങ്ങനെ

ദ പ്രൊഫറ്റിലെ എല്ലാ മികച്ച ചോദ്യങ്ങളും സ്ത്രീകള്‍ ചോദിക്കുന്നതാണ് പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും കുട്ടികളെക്കുറിച്ചും വേദനയെക്കുറിച്ചും ആധികാരികതയെക്കുറിച്ചും യഥാര്‍ഥ്യത്തെക്കുറിച്ചും. .
ദൈവത്തെക്കുറിച്ചല്ല, ഏതെങ്കിലും ദാര്‍ശനിക വ്യവസ്ഥയെക്കുറിച്ചല്ല, മറിച്ച്‌ ജീവിതത്തെക്കുറിച്ചാണ്.
പുരുഷനില്‍ നിന്നല്ല എന്തുകൊണ്ടാണ് ഒരു സ്ത്രീയില്‍ നിന്നും ചോദ്യം ഉയര്‍ന്നു വരുന്നത്

കാരണം സ്ത്രീ അടിമത്തം അനുഭവിക്കുന്നു, അപമാനവും സാമ്ബത്തിക ആശ്രയത്വവും എല്ലാറ്റിനുമുപരിയായി സ്ത്രീ സ്ഥിരമായി ഗര്‍ഭധാരണത്തിന്റെ അവസ്ഥയും അനുഭവിക്കുന്നു. നൂറ്റാണ്ടുകളായി അവള്‍ വളരെയധികം വേദനയില്‍ ജീവിക്കുന്നു. വയറ്റില്‍ വളരുന്ന കുഞ്ഞ് അവളെ ഭക്ഷണം കഴിക്കാന്‍ അനുവദിക്കുന്നില്ല. എപ്പോഴും ഛര്‍ദ്ദിക്കാനാണ് അവളെ പ്രേരിപ്പിക്കുന്നത്. കുഞ്ഞ് 9 മാസം വളരുമ്‌ബോള്‍, അതിന്റെ ജനനം മിക്കവാറും സ്ത്രീയുടെ മരണമാണ്. ഒരു ഗര്‍ഭത്തില്‍ നിന്നും വിമുക്തയാകാതിരിക്കുമ്‌ബോള്‍ തന്നെ ഭര്‍ത്താവ് അവളെ വീണ്ടും ഗര്‍ഭിണിയാക്കുന്നു.
ജനക്കൂട്ടത്തെ ഉല്‍പാദിപ്പിക്കുന്നതിനുള്ള ഒരു ഫാക്ടറിയായാണ് സ്ത്രീയുടെ ഏക പ്രവര്‍ത്തനം എന്ന് തോന്നുന്നു. .

amala paul

പുരുഷന്റെ പ്രവര്‍ത്തനം എന്താണ് അവളുടെ വേദനയില്‍ അയാള്‍ അറിയുന്നില്ല. ഒമ്ബത് മാസത്തെ സഹനം, കുട്ടിയുടെ ജനനം ഇതില്‍ പുരുഷന്‍ എന്താണ് ചെയ്യുന്നത് പുരുഷനെ സംബന്ധിച്ചിടത്തോളം, അയാള്‍ തന്റെ കാമവും ലൈംഗികതയും നിറവേറ്റുന്ന ഒരു വസ്തുവായി സ്ത്രീയെ ഉപയോഗിക്കുന്നു. അതിന്റെ അനന്തരഫലങ്ങള്‍ സ്ത്രീക്ക് എങ്ങനെയായിരിക്കും എന്നതിനെക്കുറിച്ച്‌ അയാള്‍ക്ക് ഒട്ടും ആശങ്കയില്ല. .

എന്നിട്ടും അയാള്‍ പറയുന്നു, ‘ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു’. അവന്‍ അവളെ ശരിക്കും സ്‌നേഹിച്ചിരുന്നുവെങ്കില്‍, ലോകത്ത് ജനസംഖ്യ കൂടുതലാകുമായിരുന്നില്ല. ‘സ്‌നേഹ ം’ എന്ന അയാളുടെ വാക്ക് തീര്‍ത്തും ശൂന്യമാണ്. മിക്കപ്പോഴും കന്നുകാലികളെ പോലെയാണ് അയാള്‍ അവളോട് പെരുമാറുന്നത്.

Join Our WhatsApp Group

Trending

To Top
Don`t copy text!