അച്ഛൻ മരിച്ചതോടെ സന്തോഷങ്ങൾ എല്ലാം നഷ്ട്ടപെട്ടു !! അമ്മയുടെ വിഷാദവും എന്നെ വല്ലാതെ തളർത്തി, അമലയുടെ കുറിപ്പ് വൈറൽ ….!!

നല്ല വേഷങ്ങൾ കൊണ്ട് പ്രേക്ഷക സ്വീകാര്യത നേടിയ താരമാണ് അമലാപോൾ. താരത്തിന്റെ വിശേഷം മാത്രമല്ല കുടുംബത്തിന്റെ വിശേഷങ്ങളും ആരാധകർ രണ്ടു കൈയും നീട്ടി സ്വീകരിക്കാറുണ്ട്, താരത്തിന്റെ അച്ഛന്റെ മരണവും അമലയുടെ വിവാഹവും ഈ ഇടയ്ക്ക്…

amala-paul

നല്ല വേഷങ്ങൾ കൊണ്ട് പ്രേക്ഷക സ്വീകാര്യത നേടിയ താരമാണ് അമലാപോൾ. താരത്തിന്റെ വിശേഷം മാത്രമല്ല കുടുംബത്തിന്റെ വിശേഷങ്ങളും ആരാധകർ രണ്ടു കൈയും നീട്ടി സ്വീകരിക്കാറുണ്ട്, താരത്തിന്റെ അച്ഛന്റെ മരണവും അമലയുടെ വിവാഹവും ഈ ഇടയ്ക്ക് സോഷ്യൽ മീഡയ ചർച്ച ചെയ്ത രണ്ടു വിഷയങ്ങൾ ആയിരുന്നു.

ഇപ്പോള്‍ തന്റെ ജീവിതത്തെക്കുറിച്ചുള്ള വികാരനിര്‍ഭരമായ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് അമല. അച്ഛന്റെ മരണത്തെക്കുറിച്ചും താന്‍ കടന്നുപോയ വഴികളെക്കുറിച്ചെല്ലാം താരം കുറിക്കുന്നുണ്ട്. കൂടാതെ അമ്മ നേരിടേണ്ടിവന്ന മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ചും അമല പറയുന്നുണ്ട്. വിഷാദത്തിലേക്ക് നീങ്ങുകയായിരുന്നു താനും അമ്മയും ഫീനിക്സ് പക്ഷിയെപ്പോലെ പറന്നുയരും എന്നാണ് അമല കുറിച്ചത്.

അമല പോളിന്റെ കുറിപ്പ് വായിക്കാം

‘മാതാപിതാക്കളില്‍ ഒരാളെ നഷ്ടമാവുമ്ബോഴുള്ള തോന്നലിനെ വാക്കുകള്‍ കൊണ്ട് വിശേഷിപ്പിക്കാനാകില്ല. അതൊരു വലിയ വീഴ്ച്ചയാണ്. അന്ധത നിറഞ്ഞ ഇരുട്ടിലേക്കുള്ള വീഴ്ച്ച. വേറിട്ട വികാരങ്ങളും നമ്മളെ അപ്പോള്‍ വേട്ടയാടും. ക്യാന്‍സര്‍ ബാധിതനായി എന്റെ പപ്പ മരിച്ചതിനു ശേഷം പുതിയൊരു ദിശയില്‍ക്കൂടി സഞ്ചരിച്ചു. ആ അനുഭവം എന്നെ പുതിയ കുറേ കാര്യങ്ങള്‍ പഠിപ്പിച്ചു.

നമ്മള്‍ വലുതും മനോഹരവുമായ ഒരു ലോകത്താണ് ജീവിക്കുന്നത്. ചെറു പ്രായത്തില്‍ തന്നെ നമ്മള്‍ പല വ്യവസ്ഥിതികളാലും ഉപാധികളാലും ഒരു പെട്ടിക്കുള്ളിലെന്ന പോലെ ലോക് ആക്കപ്പെടുകയാണ്. ജയിക്കാനുള്ള ഓട്ടത്തിനിടയില്‍ സ്വയം സ്‌നേഹിക്കാന്‍ നമ്മെ ആരും പഠിപ്പിക്കുന്നില്ല. പെട്ടിക്കുള്ളില്‍ നിന്നും പുറത്തു കടന്ന് നമ്മുടെ ഉള്ളിലെ ഇളംമനസ്സിനെ സാന്ത്വനിപ്പിക്കാനും നമ്മെ ആരും ശീലിപ്പിക്കുന്നില്ല. അതിനിടയില്‍ സ്‌നേഹബന്ധങ്ങളും. ഒരു ബന്ധത്തില്‍ നിന്ന് അടുത്തതിലേക്ക് നമ്മള്‍ ചെല്ലുന്നു. മുന്‍പത്തേതില്‍ മിസ് ചെയ്ത ആ പകുതി തിരഞ്ഞ് നമ്മള്‍ അടുത്ത ബന്ധത്തിലേക്ക് പോകുന്നു. ആളുകള്‍, വസ്തുക്കള്‍, ജോലി, നൈമിഷകമായ സുഖങ്ങള്‍, അനുഭവങ്ങള്‍ എല്ലാം മാറിമറിഞ്ഞ് ഒടുവില്‍ ഒന്നുമില്ലാതായിത്തീരുന്നു. ഇതിനിടയില്‍ എപ്പോഴാണ് നമ്മള്‍ നമ്മളെ സ്‌നേഹിക്കുന്നത്. നമ്മുടെ നെഗറ്റീവുകളെയും പോസിറ്റീവുകളെയും സ്‌നേഹിക്കുന്നത്..

അതേ, മുഴുവന്‍ മനസോടെ ഇത് അം​ഗീകരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. അധികം യാത്ര ചെയ്യാത്ത വഴിയിലൂടെ ധൈര്യത്തോടെ നടക്കണം. എവിടേക്കും രക്ഷപ്പെടലില്ല. ഏറ്റവും പ്രധാനപ്പെട്ടത്. നമ്മള്‍ കണ്ടു വളര്‍ന്ന സ്ത്രീ മറന്നുകൊണ്ടിരിക്കുകയാണ് കുടുംബത്തിന് അവര്‍ എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന്. സ്വയം സ്നേഹിക്കാന്‍ നമ്മുടെ അമ്മമാര്‍ മറന്നുകഴിഞ്ഞു. ഭര്‍ത്താവിനേയും കുട്ടികളേയും കുടുംബങ്ങളേയും പരിചരിക്കാനാണ് അവര്‍‍‍‍‍‍‍ ജീവിതം മുഴുവന്‍ ചെലവാക്കിയത്. അവര്‍ക്ക് സ്വന്തമായി എന്തെങ്കിലും ചെയ്യാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല. എന്നന്നേക്കുമായി അവരെതന്നെ അവര്‍ക്ക് നഷ്ടപ്പെുന്നതിന് മുന്‍പ് തന്റെ സ്വത്തത്തെ സ്നേഹിക്കാനും പ്രചോദിപ്പിക്കാനും അവരെ പഠിപ്പിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുകയും അമ്മ വിഷാദത്തിന്റെ അടുത്തുമായിരുന്നു. സ്നേഹത്തിലൂടെ ഞങ്ങള്‍ ഫീനിക്സ് പക്ഷിയെപ്പോലെ പറന്നുയരും.

എന്നെ എപ്പോഴും പിന്തുണക്കുന്ന സഹോദരന് നന്ദി. വിനോദത്തിലൂടെ തന്റെ കുട്ടിക്കാലം മികച്ചതാക്കിയത് സഹോദരനാണ്. ഇപ്പോഴും അത് തുടരുന്നുണ്ട്. സങ്കടങ്ങള്‍ അനുഭവിക്കുന്നവര്‍ക്കെല്ലാം സ്‌നേഹം മാത്രം.’

https://www.instagram.com/p/B-cDZZ3DRWg/?utm_source=ig_web_button_share_sheet