കൊള്ളാം പൊളി സാനം !! ശീര്‍ഷാസനം ചെയ്യുന്ന മലയാളികളുടെ ഈ പ്രിയതാരം ആരാണെന്നു മനസ്സിലായോ ?

യോഗ ഇന്ന് എല്ലാവരുടെയും നിത്യജീവിതത്തിലെ പ്രധാന ഘടകം ആണ്, താരങ്ങൾ എല്ലാം തന്നെ യോഗ ചെയ്യാറുണ്ട്, വ്യത്യസ്തമായ യോഗ പരീശീലന ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുമുണ്ട്, സംയുകത വര്മയുടെയും, സാനിയ ഇയ്യപ്പന്റേയും യോഗ…

amala-paul

യോഗ ഇന്ന് എല്ലാവരുടെയും നിത്യജീവിതത്തിലെ പ്രധാന ഘടകം ആണ്, താരങ്ങൾ എല്ലാം തന്നെ യോഗ ചെയ്യാറുണ്ട്, വ്യത്യസ്തമായ യോഗ പരീശീലന ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുമുണ്ട്, സംയുകത വര്മയുടെയും, സാനിയ ഇയ്യപ്പന്റേയും യോഗ ചിത്രങ്ങൾ ഈ ഇടയ്ക്ക് സോഷ്യൽ മീഡിയിൽ വൈറൽ ആയിരുന്നു ഇപ്പോൾ മറ്റൊരു സൂപ്പർ താരവും തന്റെ യോഗ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ്, ശീര്ഷാസനത്തിന്റെ ചിത്രങ്ങൾ ആണ് നടി പങ്കു വെച്ചിരിക്കുന്നത്.

amala

മറ്റാരും അല്ല മലയാളികളുടെ പ്രിയപ്പെട്ട അമല പോൾ തന്നെ ആണിത്. സഹോദരനുമായി ചേര്‍ന്ന് കൊച്ചിയില്‍ യോഗാ സ്റ്റുഡിയോയും അമല ആരംഭിച്ചിരുന്നു. യോഗ ചെയ്യുന്ന വിഡിയോകളും നടി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാറുണ്ട്. അമല ആദ്യമായി ശീര്‍ഷാസനം ചെയ്യുന്നത് 2018ലാണ്. അന്ന് അതിന്റെ സന്തോഷം താരം പങ്കുവച്ചിരുന്നു. “ശരീരത്തിന്റെ ആദ്യപകുതി താഴ് ഭാഗത്തെക്കാള്‍ ദുര്‍ബലമായതുകണ്ട് ശീര്‍ഷാസനം ചെയ്യാന്‍ ‍ബുദ്ധിമുട്ടുകയായിരുന്നു. ഗുരുക്കന്‍മാരുടെ സഹായത്തോടെയും ചുവരില്‍ ചാരിയുമൊക്കെയാണ് ഞാനിത് ചെയ്തിരുന്നത്.

amala paul

എന്റെ ഈ കംഫര്‍ട്ട് സോണില്‍ നിന്നു മാറാതെ ഒരിക്കലും ഇത് ചെയ്യാന്‍ കഴിയില്ലെന്ന യാഥാര്‍ഥ്യം എനിക്കും മനസ്സിലായി. അതുകൊണ്ടുതന്നെ ഞാനിത് സ്വയം പരിശീലിക്കാന്‍ തുടങ്ങി. കുറച്ച്‌ കഷ്ടപ്പാട് നിറഞ്ഞതായിരുന്നു. നിരവധി തവണ വീഴുകയും ചെയ്തു. എങ്കിലും ശരീരത്തിന്റെ മുകള്‍ഭാഗം കരുത്തുനേടുന്നത് എനിക്കു മനസ്സിലാകുന്നുണ്ടായിരുന്നു,” എന്നായിരുന്നു അമല അന്ന് കുറിച്ചത്.