ഇത് കാണുന്നതാണോ നിങ്ങളുടെ പ്രശ്നം? ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്നോർക്കുക!

മലയാളത്തിലും തമിഴിലും മറ്റു ഭാഷകളിലും ഒക്കെ തിളങ്ങി നിൽക്കുന്ന ഒരു നടിയാണ് അമല പോൾ, തന്റെ കഥാപാത്രങ്ങളെ എല്ലാം വളരെ മികവുറ്റതാക്കാൻ അമലയ്ക്ക്  സാധിക്കും, ശക്തമായ കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷകരുടെ ഹൃദയത്തെ വളരെ പെട്ടെന്ന്…

Amala Paul's Viral Relpy

മലയാളത്തിലും തമിഴിലും മറ്റു ഭാഷകളിലും ഒക്കെ തിളങ്ങി നിൽക്കുന്ന ഒരു നടിയാണ് അമല പോൾ, തന്റെ കഥാപാത്രങ്ങളെ എല്ലാം വളരെ മികവുറ്റതാക്കാൻ അമലയ്ക്ക്  സാധിക്കും, ശക്തമായ കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷകരുടെ ഹൃദയത്തെ വളരെ പെട്ടെന്ന് കീഴടക്കുവാൻ അമലയ്ക്ക് കഴിഞ്ഞു, മലയാളത്തിൽ ചുരുക്കം സിനിമകളെ അമല ചെയ്തിട്ടുള്ളു, എന്നാൽ അതെല്ലാം പെട്ടെന്ന് തന്നെ പ്രേക്ഷക സ്വീകാര്യത നേടി. തമിഴിലാണ് താരം ഏറ്റവും കൂടുതൽ തിളങ്ങി നിൽക്കുന്നത്. സൗത്ത് ഇന്ത്യൻ മുഴുവൻ ആരാധകരുള്ള താരമാണ് അമല. സിനിമ ജീവിതത്തിന്റെ ഭാഗമായി നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്ന ആളുമാണ് അമല. മലയാള സിനിമയില്‍ നിന്നും തുടങ്ങി, തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങിയ അഭിനേത്രികളിലൊരാളാണ് അമല പോള്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളും യാത്രകളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ അമല പങ്കുവെച്ച ചിത്രത്തിനു ലഭിച്ച കമെന്റും അമലയുടെ മറുപടിയുമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. amala paul
നടിമാരുടെ ചിത്രങ്ങൾക്ക് മോശം കമൻറുകൾ വരുന്നതും അവയ്ക്ക് ചുട്ടമറുപടി നൽകുന്നതും പുതുമയുള്ള കാര്യമൊന്നുമല്ല. ചിലപ്പോഴെക്കെ ചില കമെന്റുകൾ ഇവർ കണ്ടില്ലയെന്നു നടിക്കുമെങ്കിലും ചിലതിനൊക്കെ ശക്തമായ ഭാഷയിൽ ഇവർ പ്രതികരിക്കാറുമുണ്ട്. അവയെല്ലാം വാർത്തയാകാറുമുണ്ട്. എന്നാൽ അമല പോളിന്റെ ചിത്രങ്ങൾക്ക് മോശം കമന്റ് ചെയ്യുന്നവർ കുറച്ച് ശ്രദ്ധിക്കണമെന്ന് പറയാതെ പറഞ്ഞിരിക്കുകയാണ് താരം ഇപ്പോൾ.
അടുത്തിടെ താരം പങ്കുവെച്ച ഒരു ചിത്രത്തിന് ഒൺലി ലെജൻഡ്സ് ക്യാൻ സീ എന്ന് കമെന്റ് പറഞ്ഞ ഒരാൾക്കാണ് അമല മറുപടി കൊടുത്തത്. താരത്തിന്റെ മറുപടി ഇങ്ങനെ, മാറിടം കാണുന്നതാണോ നിങ്ങളുടെ പ്രശ്നം? ജീവിക്കുന്നത് 2020 വർഷത്തിൽ ആണ് എന്നെങ്കിലും ഓർക്കുക. ഇനിയെങ്കിലും ഈ നൂറ്റാണ്ടിനു അനുസരിച്ചുള്ള വികാസം ഉൾക്കൊള്ളുക എന്നാണ് താരം പറഞ്ഞത്. നിരവധിപേരാണ് താരത്തെ പിന്തുണച്ചുകൊണ്ട് എത്തിയത്.