ഏറെ പ്രശസ്തമായ അമ്പലപ്പുഴ പായസത്തിന്റെ പേരിനൊപ്പം ഇനി ഗോപാല കഷായം എന്ന പേര് കൂടി ചേര്‍ക്കും.നേരത്തെ ഗോപാല കഷായം എന്ന പേരിലാണ് പായസം അറിയപ്പെട്ടിരുന്നതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പദ്മകുമാർ പറയുന്നു.”ആചാരപരമായി ഗോപാലകഷായം എന്നാണ് മുമ്പ് അമ്പലപ്പുഴ പാല്‍പ്പായസം അറിയപ്പെട്ടിരുന്നത്. ഗോപാലകഷായം എന്ന ലേബല്‍ കൂടി ഉള്‍പ്പെടുത്തിയായിരിക്കും ഇനി ഈ പ്രസാദം നൽകുക”, പദ്മകുമാർ വ്യക്തമാക്കി.
അമ്പലപ്പുഴ പാല്‍പ്പായസം, തിരുവാര്‍പ്പ് ഉഷപ്പായസം, കൊട്ടാരക്കര ഉണ്ണിയപ്പം, ശബരിമല അപ്പം, അരവണ തുടങ്ങിയവയ്ക്ക് പേറ്റന്റ് എടുക്കാനും തീരുമാനിച്ചിട്ടുണ്ട്.