ഒരുകാലത്ത് നായകന്മാരെ കൂടുതൽ പ്രതിഫലം വാങ്ങിയ നായിക, അംബികയുടെ ഇപ്പോഴത്തെ ജീവിതം!

ഒരുകാലത്ത് തെന്നിന്ത്യൻ സിനിമ ലോകത്ത് നിറഞ്ഞു നിന്ന നായിക നടി ആയിരുന്നു അംബിക. മലയാളം കൂടാതെ തമിഴ, തെലുങ്, കന്നഡ ചിത്രങ്ങളിൽ എല്ലാം താരം തകർത്ത് അഭിനയിച്ചിട്ടുണ്ട്. സിനിമയിലെ സൂപ്പർസ്റ്റാർ ആയ മോഹൻലാൽ, മമ്മൂട്ടി,…

ambika life story

ഒരുകാലത്ത് തെന്നിന്ത്യൻ സിനിമ ലോകത്ത് നിറഞ്ഞു നിന്ന നായിക നടി ആയിരുന്നു അംബിക. മലയാളം കൂടാതെ തമിഴ, തെലുങ്, കന്നഡ ചിത്രങ്ങളിൽ എല്ലാം താരം തകർത്ത് അഭിനയിച്ചിട്ടുണ്ട്. സിനിമയിലെ സൂപ്പർസ്റ്റാർ ആയ മോഹൻലാൽ, മമ്മൂട്ടി, രജനികാന്ത്, കമൽ ഹാസൻ തുടങ്ങിയവർക്ക് ഒപ്പം എല്ലാം താരം നായികയായി അഭിനയിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ താരമൂല്യം ഒരുപാട് ഉള്ള നായിക കൂടി ആയിരുന്നു അംബിക. സിനിമയിൽ സജീവമായി നിന്ന സമയത്ത് ആയിരുന്നു താരത്തിന്റെ വിവാഹം. വിദേശത്ത് ജോലി ചെയ്യുന്ന പ്രേം കുമാറുമായാണ് അംബിക വിവാഹിതയായത്. ഈ വിവാഹത്തിൽ താരത്തിന് രണ്ടു ആൺകുട്ടികളും ജനിച്ചിരുന്നു. എന്നാൽ വിവാഹ ബന്ധം അധികനാൾ നീണ്ടു നിന്നില്ല. 1997 ൽ അംബിക പ്രേംകുമാറുമായുള്ള വിവാഹബന്ധം അവസാനിപ്പിക്കുകയായിരുന്നു.

ആദ്യ വിവാഹബന്ധം വേർപ്പെടുത്തിയതിനു ശേഷം 2000 ൽ അംബിക വീണ്ടും വിവാഹിതയായി. നടൻ രവികാന്തിനെ ആണ് താരം വീണ്ടും വിവാഹം കഴിച്ചത്. എന്നാൽ ആ ബന്ധത്തിന് അധികനാൾ ആയുസ് ഇല്ലായിരുന്നു. 2002 ൽ ഇരുവരും തമ്മിൽ വേർപിരിയുകയായിരുന്നു. രണ്ടു വിവാഹബന്ധവും പരാജയം ആയതോടെ തന്റെ മക്കൾക്കായി ബാക്കിയുള്ള ജീവിതം മാറ്റി വെയ്ക്കുകയായിരുന്നു താരം. ഇപ്പോൾ മക്കൾക്കൊപ്പം ചെന്നൈയിൽ ആണ് താരം താമസിക്കുന്നത്. വിവാഹമോചനത്തിന് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ച് വന്ന താരം ഇപ്പോൾ സഹനടിയായും ‘അമ്മ വേഷങ്ങളിലുമെല്ലാം ആണ് സിനിമയിൽ അഭിനയിക്കുന്നത്.

മോഹൻലാലിന്റെ സിനിമ ജീവിതത്തെ തന്നെ തിരുത്തി കുറിച്ച ചിത്രം ആയിരുന്നു രാജാവിന്റെ മകൻ. ചിത്രത്തിൽ നായികാവേഷത്തിൽ ആണ് അംബിക എത്തിയത്. ആ കാലത്ത് താരമൂല്യം ഏറെ ഉള്ള നായിക ഐആറിനു അംബിക. അത് കൊണ്ട് തന്നെ ചിത്രത്തിൽ മോഹൻലാലിനേക്കാൾ പ്രതിഫലം ആയിരുന്നു ചിത്രത്തിൽ അംബിക കൈപ്പറ്റിയത്. ഈ കാര്യം അംബിക തന്നെ തുറന്ന് പറയുകയും ചെയ്തിരുന്നു.