മനസ്സിൽ ഇനി ഒരു ആഗ്രഹം കൂടി ബാക്കി ഉണ്ട്, തുറന്ന് പറഞ്ഞു അമ്പിളി ദേവി!

അമ്പിളി ദേവി എന്ന താരത്തെ ഇഷ്ടമില്ലാത്ത മലയാളികൾ കുറവാണ്. വ്യക്തി ജീവിതത്തിൽ കുറച്ച് പ്രേശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെകിലും അഭിനയവും നൃത്തവുമായി ഒക്കെ മുന്നോട്ട് പോകുകയാണ് താരം ഇപ്പോൾ. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ…

അമ്പിളി ദേവി എന്ന താരത്തെ ഇഷ്ടമില്ലാത്ത മലയാളികൾ കുറവാണ്. വ്യക്തി ജീവിതത്തിൽ കുറച്ച് പ്രേശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെകിലും അഭിനയവും നൃത്തവുമായി ഒക്കെ മുന്നോട്ട് പോകുകയാണ് താരം ഇപ്പോൾ. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ വിശേഷങ്ങളും ആഗ്രഹങ്ങളും എല്ലാം പങ്കുവെക്കുകയാണ് താരം ഇപ്പോൾ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ഒരു സമൂഹത്തിൽ ജീവിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ ആണ് എന്റെ പ്രേശ്നങ്ങൾ എല്ലാം ഞാൻ സമൂഹത്തിനോട് തുറന്ന് പറഞ്ഞത്. എന്റെ മാതാപിതാക്കൾ എനിക്ക് തരുന്ന സപ്പോർട്ട് വളരെ വലുതാണ്. അത് കൊണ്ട് തന്നെ അവരുടെ ബലത്തിൽ ആണ് ഞാൻ ഇപ്പോൾ മുന്നോട്ട് പോകുന്നത്. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ എല്ലാം അവർ എന്റെ കൂടെ തന്നെ നിന്നിരുന്നു. എന്റെ രണ്ടു മക്കൾ ആണ് ഇപ്പോഴത്തെ എന്റെ ലോകം. അവരുടെ  സന്തോഷവും കളിയും ചിരിയും എല്ലാം കാണുമ്പോൾ എത്ര വലിയ പ്രേശ്നങ്ങളിൽ നമ്മൾ ഇരുന്നാലും അതൊക്കെ നമ്മൾ മറക്കും.

കഴിഞ്ഞ ലോക്ക്ഡൌൺ വന്നപ്പോൾ എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥ ആയിരുന്നു. ആകെ അറിയാവുന്ന ജോലി അഭിനയം മാത്രമായിരുന്നു. ഡാൻസ് സ്കൂളും നിർത്തി വെച്ചതോടെ വരുമാനം എല്ലാം നിലച്ചു. അന്നൊന്നും ഓൺലൈൻ ക്ലസ്സിനെ കുറിച്ച് ഞാൻ ചിന്തിച്ചിരുന്നില്ല. ഒരു വരുമാനം ഇല്ലെങ്കിലും ചെലവുകൾക്ക് കുറവ് ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഈ ലോക്ക് ഡൗണിൽ ഓൺലൈൻ ക്‌ളാസ് നടത്തുന്നത് കൊണ്ട് തന്നെ വരുമാനം ഉണ്ട്. അഭിനയ ജീവിതത്തി രണ്ടു തവണയാണ് എനിക്ക് ബ്രേക്ക് വന്നത്. ഒന്ന് ആദ്യ മകനെ ഗർഭിണി ആയി കഴിഞ്ഞപ്പോഴും, രണ്ടു രണ്ടാമത്തെ മകനെ ഗർഭിണി ആയപ്പോഴും. ഇളയ മോൻ ജനിച്ചതിൽ പിന്നെ ഇത് വരെ അഭിനയിക്കാൻ തുടങ്ങിയില്ല. ഭരതനാട്യം എംഎ ചെയ്തതിന് ശേഷം എനിക്ക് പിഎച്ച്ഡി ചെയ്യണം എന്നൊക്കെ ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ അപ്പോൾ അത് നടന്നില്ല. ഇനി പതിയെ അതൊക്കെ ചെയ്യണം എന്നാണ് അമ്പിളി പറഞ്ഞത്.

ambili devi new happiness

മലയാള സിനിമ സീരിയൽ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് അമ്പിളി ദേവി. തന്റെ ജീവിതത്തിൽ അവിചാരിതമായി ഉണ്ടായ പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് കൊണ്ട് സമാധാനം പരമായ ജീവിതത്തിലേക്ക് തിരിച്ച് വന്നുകൊണ്ടിരിക്കുകയാണ് പ്രേഷകരുടെ പ്രിയ നടി അമ്പിളി ദേവി. സ്വന്തമായി ഒരു നൃത്ത വിദ്യാലയം നടത്തുകയാണ് താരം. നിരവധി വിദ്യാർത്ഥികൾ ആണ് അമ്പിളിയുടെ കീഴിൽ നൃത്തം അഭ്യസിക്കാൻ എത്തികൊണ്ടിരിക്കുന്നത്. തന്റെ വീടിനു മുകളിലായി ആണ് അമ്പിളി തന്റെ നൃത്ത വിദ്യാലയം നടത്തുന്നത്. നൃത്യോദയ എന്നാണ് താരത്തിന്റെ ഡാൻസ് സ്കൂളിന്റെ പേര്.  സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അവയ്‌ക്കെല്ലാം  സ്വീകാര്യതയാണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നതും.