ഈ തവണ വീട്ടിൽ ഓണം ആഘോഷിച്ചില്ല, അതിന് കാരണവും ഉണ്ട്

അമ്പിളി ദേവി നൽകിയ ഏറ്റവും പുതിയ അഭിമുഖം ആണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഈ തവണ തന്റെ വീട്ടിൽ ഓണാഘോഷം ഇല്ലായിരുന്നു എന്നാണു താരം പറഞ്ഞിരിക്കുന്നത്. കാരണം ഈ കഴിഞ്ഞ വര്ഷം ജീവിതത്തിലെ വലിയ…

അമ്പിളി ദേവി നൽകിയ ഏറ്റവും പുതിയ അഭിമുഖം ആണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഈ തവണ തന്റെ വീട്ടിൽ ഓണാഘോഷം ഇല്ലായിരുന്നു എന്നാണു താരം പറഞ്ഞിരിക്കുന്നത്. കാരണം ഈ കഴിഞ്ഞ വര്ഷം ജീവിതത്തിലെ വലിയ പ്രതിസന്ധികളിൽ കൂടി കടന്ന് പോയ സമയത്ത് കൂടെ നിന്ന രണ്ടു പേരെ ആണ് തനിക്ക് നഷ്ടമായത് എന്നാണു അമ്പിളി ദേവി പറഞ്ഞത്. ഒന്ന് തന്റെ അച്ഛന്റെ സഹോദരനെയും രണ്ടാമത്തത് തന്റെ അമ്മയുടെ സഹോദരനെയും. ആ രണ്ടു വേർപാടുകൾ ഉണ്ടാക്കിയ ആഘാതം വളരെ വലുത് ആയിരുന്നു എന്നും അത് കൊണ്ട് തന്നെ വീട്ടിൽ ഈ വര്ഷം ഓണം ആഘോഷിച്ചില്ല എന്നും ആണ് അമ്പിളി ദേവി അഭിമുഖത്തിൽ പറഞ്ഞത്. കൂടാതെ അഭിനയത്തിലേക് തിരിച്ച് വരുന്നതിനെ കുറിച്ചും അമ്പിളി ദേവി പറഞ്ഞു.

കഴിഞ്ഞ ലോക്ക്ഡൌൺ വന്നപ്പോൾ എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥ ആയിരുന്നു. ആകെ അറിയാവുന്ന ജോലി അഭിനയം മാത്രമായിരുന്നു. ഡാൻസ് സ്കൂളും നിർത്തി വെച്ചതോടെ വരുമാനം എല്ലാം നിലച്ചു. അന്നൊന്നും ഓൺലൈൻ ക്ലസ്സിനെ കുറിച്ച് ഞാൻ ചിന്തിച്ചിരുന്നില്ല. ഒരു വരുമാനം ഇല്ലെങ്കിലും ചെലവുകൾക്ക് കുറവ് ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഈ ലോക്ക് ഡൗണിൽ ഓൺലൈൻ ക്‌ളാസ് നടത്തുന്നത് കൊണ്ട് തന്നെ വരുമാനം ഉണ്ട്. അഭിനയ ജീവിതത്തി രണ്ടു തവണയാണ് എനിക്ക് ബ്രേക്ക് വന്നത്. ഒന്ന് ആദ്യ മകനെ ഗർഭിണി ആയി കഴിഞ്ഞപ്പോഴും, രണ്ടു രണ്ടാമത്തെ മകനെ ഗർഭിണി ആയപ്പോഴും. ഇളയ മോൻ ജനിച്ചതിൽ പിന്നെ ഇത് വരെ അഭിനയിക്കാൻ തുടങ്ങിയില്ല. കാരണം മകന്റെ സുരക്ഷ കൂടി നോക്കേണ്ടത് ഉണ്ട്. രണ്ടു സീരിയലിൽ നിന്ന് ക്ഷണം വന്നെങ്കിലും ഷൂട്ടിങ് ലൊക്കേഷനിലേക്ക് മകനെ കൂടി കൊണ്ട് പോകാൻ പറ്റുന്ന സാഹചര്യം അല്ല ഇപ്പോഴത്തേത്. അത് കൊണ്ട് തന്നെ തൽക്കാലം ഇപ്പോൾ സീരിയൽ ഒന്നും ചെയ്യണ്ട എന്ന തീരുമാനത്തിൽ ആണ് താൻ എന്നും അമ്പിളി ദേവി പറഞ്ഞു.

ambili devi new happiness

അമ്പിളി ദേവി എന്ന താരത്തെ ഇഷ്ടമില്ലാത്ത മലയാളികൾ കുറവാണ്. വ്യക്തി ജീവിതത്തിൽ കുറച്ച് പ്രേശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെകിലും അഭിനയവും നൃത്തവുമായി ഒക്കെ മുന്നോട്ട് പോകുകയാണ് താരം ഇപ്പോൾ. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ വിശേഷങ്ങളും ആഗ്രഹങ്ങളും എല്ലാം പങ്കുവെക്കുകയാണ് താരം ഇപ്പോൾ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ഒരു സമൂഹത്തിൽ ജീവിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ ആണ് എന്റെ പ്രേശ്നങ്ങൾ എല്ലാം ഞാൻ സമൂഹത്തിനോട് തുറന്ന് പറഞ്ഞത്. എന്റെ മാതാപിതാക്കൾ എനിക്ക് തരുന്ന സപ്പോർട്ട് വളരെ വലുതാണ്. അത് കൊണ്ട് തന്നെ അവരുടെ ബലത്തിൽ ആണ് ഞാൻ ഇപ്പോൾ മുന്നോട്ട് പോകുന്നത്. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ എല്ലാം അവർ എന്റെ കൂടെ തന്നെ നിന്നിരുന്നു. എന്റെ രണ്ടു മക്കൾ ആണ് ഇപ്പോഴത്തെ എന്റെ ലോകം. അവരുടെ  സന്തോഷവും കളിയും ചിരിയും എല്ലാം കാണുമ്പോൾ എത്ര വലിയ പ്രേശ്നങ്ങളിൽ നമ്മൾ ഇരുന്നാലും അതൊക്കെ നമ്മൾ മറക്കും.