വലിയ ആഘോഷങ്ങൾ ഒന്നും ഇല്ല, വീട്ടിലെ പുതിയ സന്തോഷം പങ്കുവെച്ച് അമ്പിളി ദേവി! - മലയാളം ന്യൂസ് പോർട്ടൽ
Film News

വലിയ ആഘോഷങ്ങൾ ഒന്നും ഇല്ല, വീട്ടിലെ പുതിയ സന്തോഷം പങ്കുവെച്ച് അമ്പിളി ദേവി!

ambili devi new happiness

മലയാള സിനിമ സീരിയൽ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് അമ്പിളി ദേവി. തന്റെ ജീവിതത്തിൽ അവിചാരിതമായി ഉണ്ടായ പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് കൊണ്ട് സമാധാനം പരമായ ജീവിതത്തിലേക്ക് തിരിച്ച് വന്നുകൊണ്ടിരിക്കുകയാണ് പ്രേഷകരുടെ പ്രിയ നടി അമ്പിളി ദേവി. സ്വന്തമായി ഒരു നൃത്ത വിദ്യാലയം നടത്തുകയാണ് താരം. നിരവധി വിദ്യാർത്ഥികൾ ആണ് അമ്പിളിയുടെ കീഴിൽ നൃത്തം അഭ്യസിക്കാൻ എത്തികൊണ്ടിരിക്കുന്നത്. തന്റെ വീടിനു മുകളിലായി ആണ് അമ്പിളി തന്റെ നൃത്ത വിദ്യാലയം നടത്തുന്നത്. നൃത്യോദയ എന്നാണ് താരത്തിന്റെ ഡാൻസ് സ്കൂളിന്റെ പേര്.  സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ തന്റെ വീട്ടിലെ പുതിയ സന്തോഷം ആണ് അമ്പിളി ദേവി കഴിഞ്ഞ ദിവസം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

തന്റെ അച്ഛന്റെ പിറന്നാൾ ആണ് അമ്പിളിയും കുടുംബവും കഴിഞ്ഞ ദിവസം ആഘോഷിച്ചത്. അച്ഛന്റെ പിറന്നാൾ ആണെന്ന കാര്യം അമ്പിളി തന്നെയാണ് സോഷ്യൽ മീഡിയയിൽ കൂടി ആരാധകരുമായി പങ്കുവെച്ചത്. അച്ഛന്റെ ചിത്രങ്ങൾ കോർത്തിണക്കിയ മനോഹരമായ ഒരു വിഡിയോയും പങ്കുവെച്ച് കൊണ്ടാണ് അമ്പിളി ദേവി അച്ഛന് പിറന്നാൾ ആശംസകൾ നേർന്നത്. ‘വലിയ ആഘോഷമൊന്നും ഇല്ലാത്ത ഒരു പിറന്നാൾ കൂടി. എന്നും ആരോഗ്യത്തോടെ, സന്തോഷത്തോടെ ഞങ്ങൾക്ക് കൂട്ടായി ഉണ്ടാകണേ എന്ന പ്രാർഥന മാത്രം’ എന്നാണ് വീഡിയോ പങ്കുവെച്ച് കൊണ്ട് അമ്പിളി ദേവി കുറിച്ചത്.

സോഷ്യൽ മീഡിയയിൽ വളരെ വലിയ സൈബർ ആക്രമണങ്ങൾ നേരിട്ടിട്ട് അതിൽ നിന്നും മോചിതയായി വരുന്നതേ ഉള്ളു അമ്പിളി ദേവി. വിവാഹ ജീവിതത്തിലെ പരാജയം തന്നെയാണ് അതിന്റെ കാരണവും. കഴിഞ്ഞ കുറച്ച് മാസങ്ങളായി ആദിത്യൻ മറ്റൊരു സ്ത്രീയുമായി റിലേഷനിൽ ആണെന്നും ഇപ്പോൾ ആ സ്ത്രീ ഗർഭിണി ആണെന്നും ഇവരുടെ ഇപ്പോഴത്തെ ആവിശ്യം വിവാഹമോചനം താൻ കൊടുക്കണം എന്നൊക്കെ ആണെന്നും അമ്പിളി ദേവി ഇന്നലെ വെളിപ്പെടുത്തിയിരുന്നു. താൻ ഗർഭിണി ആകുന്നത് വരെ ഞങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ഇല്ലായിരുന്നുവെന്നും എന്നാൽ ഗർഭിണി ആയി കഴിഞ്ഞതിന് ശേഷം അദ്ദേഹം തൃശ്ശൂരിൽ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ സ്ത്രീയുമായി റിലേഷനിൽ ആകുകയായിരുന്നുവെന്നും ഇപ്പോൾ എനിക്ക് ഭീക്ഷണി ഉണ്ടെന്നും ഒക്കെയാണ് അമ്പിളി ദേവി കഴിഞ്ഞ ദിവസം പറഞ്ഞത്. വലിയ രീതിയിൽ ഉള്ള സൈബർ ആക്രമണം ആണ് ഈ തുറന്ന് പറച്ചിലിന് ശേഷം അമ്പിളി ദേവി നേരിട്ടത്.

Join Our WhatsApp Group

Trending

To Top
Don`t copy text!