ഒരുപാട് പേരുടെ സംശയം ആണ് ഇത്, അത് കൊണ്ടാണ് ഞാൻ ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നത്!

തന്റെ ജീവിതത്തിൽ അവിചാരിതമായി ഉണ്ടായ പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് കൊണ്ട് സമാധാനം പരമായ ജീവിതത്തിലേക്ക് തിരിച്ച് വന്നുകൊണ്ടിരിക്കുകയാണ് പ്രേഷകരുടെ പ്രിയ നടി അമ്പിളി ദേവി. സ്വന്തമായി ഒരു നൃത്ത വിദ്യാലയം നടത്തുകയാണ് താരം. നിരവധി വിദ്യാർത്ഥികൾ…

തന്റെ ജീവിതത്തിൽ അവിചാരിതമായി ഉണ്ടായ പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് കൊണ്ട് സമാധാനം പരമായ ജീവിതത്തിലേക്ക് തിരിച്ച് വന്നുകൊണ്ടിരിക്കുകയാണ് പ്രേഷകരുടെ പ്രിയ നടി അമ്പിളി ദേവി. സ്വന്തമായി ഒരു നൃത്ത വിദ്യാലയം നടത്തുകയാണ് താരം. നിരവധി വിദ്യാർത്ഥികൾ ആണ് അമ്പിളിയുടെ കീഴിൽ നൃത്തം അഭ്യസിക്കാൻ എത്തികൊണ്ടിരിക്കുന്നത്. തന്റെ വീടിനു മുകളിലായി ആണ് അമ്പിളി തന്റെ നൃത്ത വിദ്യാലയം നടത്തുന്നത്. നൃത്യോദയ എന്നാണ് താരത്തിന്റെ ഡാൻസ് സ്കൂളിന്റെ പേര്.  സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ അത്തരത്തിൽ കുറച്ച് പേരുടെ സംശയങ്ങൾക്കുള്ള മറുപടിയായി ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നൃത്യോദയെ കുറിച്ചുള്ള കുറച്ച് കുറച്ച് സംശയങ്ങൾ ആളുകൾക്ക് ഉണ്ടായിരുന്നു. ഡാൻസ് സ്കൂളിനെ കുറിച്ചുള്ള കുറച്ച് അന്വേഷണവും ആളുകളുടെ ഭാഗത്ത് നിന്നും ഉണ്ടായി. അതിനെ തുടർന്നാണ് ഞാൻ ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നത്. ഇപ്പോഴത്തെ നമ്മുടെ സാഹചര്യത്തിൽ നമുക്ക് ഓൺലൈൻ ക്‌ളാസ്സുകൾ മാത്രമാണ് സാധ്യമായിട്ടുള്ളത്. അത് കൊണ്ട് തന്നെ ഡാൻസ് ക്‌ളാസ്സുകൾ ഇപ്പോൾ ഓൺലൈൻ ആയി ആരംഭിച്ച് കഴിഞ്ഞിരിക്കുകയാണ്. ക്‌ളാസിൽ ചേരാൻ താൽപ്പര്യം ഉള്ളവർ അറിയിക്കുക, സുരക്ഷിതരായി എല്ലാവരും വീട്ടിൽ തന്നെ തുടരുക എന്നുമാണ് അമ്പിളി ദേവി അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ കുറച്ച്ദിവസങ്ങൾ ആയി സോഷ്യൽ മീഡിയയിൽ അമ്പിളി ദേവിയുടെയും ആദിത്യന്റെയും വിവാഹബന്ധത്തെ കുറിച്ചുള്ള വാർത്തകൾ ആണ് ചൂടേറി നടക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ആദിത്യൻ മറ്റൊരു സ്ത്രീയുമായി റിലേഷനിൽ ആണെന്നും ഇപ്പോൾ ആ സ്ത്രീ ഗർഭിണി ആണെന്നും ഇവരുടെ ഇപ്പോഴത്തെ ആവിശ്യം വിവാഹമോചനം താൻ കൊടുക്കണം എന്നൊക്കെ ആണെന്നും അമ്പിളി ദേവി ഇന്നലെ വെളിപ്പെടുത്തിയിരുന്നു. താൻ ഗർഭിണി ആകുന്നത് വരെ ഞങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ഇല്ലായിരുന്നുവെന്നും എന്നാൽ ഗർഭിണി ആയി കഴിഞ്ഞതിന് ശേഷം അദ്ദേഹം തൃശ്ശൂരിൽ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ സ്ത്രീയുമായി റിലേഷനിൽ ആകുകയായിരുന്നുവെന്നും ഇപ്പോൾ എനിക്ക് ഭീക്ഷണി ഉണ്ടെന്നും ഒക്കെയാണ് അമ്പിളി ദേവി കഴിഞ്ഞ ദിവസം പറഞ്ഞത്.