അമ്പിളി ദേവിക്ക് പ്രതികൂലമായി ആ വാർത്ത! - മലയാളം ന്യൂസ് പോർട്ടൽ
Film News

അമ്പിളി ദേവിക്ക് പ്രതികൂലമായി ആ വാർത്ത!

ambili devi news

കുറച്ച് ദിവസങ്ങൾ ആയി സോഷ്യൽ മീഡിയയിൽ അമ്പിളി ദേവിയുടെയും ആദിത്യന്റെയും വിവാഹബന്ധത്തെ കുറിച്ചുള്ള വാർത്തകൾ ആണ് ചൂടേറി നടക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ആദിത്യൻ മറ്റൊരു സ്ത്രീയുമായി റിലേഷനിൽ ആണെന്നും ഇപ്പോൾ ആ സ്ത്രീ ഗർഭിണി ആണെന്നും ഇവരുടെ ഇപ്പോഴത്തെ ആവിശ്യം വിവാഹമോചനം താൻ കൊടുക്കണം എന്നൊക്കെ ആണെന്നും അമ്പിളി ദേവി ഇന്നലെ വെളിപ്പെടുത്തിയിരുന്നു. താൻ ഗർഭിണി ആകുന്നത് വരെ ഞങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ഇല്ലായിരുന്നുവെന്നും എന്നാൽ ഗർഭിണി ആയി കഴിഞ്ഞതിന് ശേഷം അദ്ദേഹം തൃശ്ശൂരിൽ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ സ്ത്രീയുമായി റിലേഷനിൽ ആകുകയായിരുന്നുവെന്നും എനിക്ക് ഭീക്ഷണി ഉണ്ടെന്നും ഒക്കെയാണ് അമ്പിളി ദേവി കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതിനെതിരെ ആദിത്യനും രംഗത്ത് വന്നിരുന്നു. അമ്പിളിയുടെ സ്വഭാവശുദ്ധിയെ ചോദ്യം ചെയ്തുകൊണ്ടും താരത്തിന്റെ സ്വഭാവം ശരിയല്ല, അതിന്റെ തെളിവുകൾ എന്റെ കയ്യിൽ ഉണ്ടെന്നും പറഞ്ഞുകൊണ്ടാണ് ആദിത്യനും എത്തിയത്.

ആദിത്യനെതിരെ അമ്പിളി ദേവി ചവറ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഗാർഹിക പീഡനവും സ്ത്രീധന പീഡനവും ആരോപിച്ച് കൊണ്ടാണ് അമ്പിളി ദേവി പോലീസിൽ പരാതി നൽകിയത്. ഈ കേസ് കോടതിയിൽ നടന്നു വരുകയായിരുന്നു. എന്നാൽ ഇപ്പോൾ കോടതി വിധി ആദിത്യന് അനുകൂലമായി വന്നിരിക്കുകയാണ്. ആദിത്യന് ജാമ്യം അനുവദിച്ച് കൊണ്ടുള്ള വിധിയാണ് കോടതി ഇപ്പോൾ പുറത്ത് വിട്ടത്. പോലീസ് ആദിത്യന്റെ അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കിൽ ജാമ്യം നൽകണം എന്നും കോടതി അറിയിച്ചു. ഹൈക്കോടതി ആണ് ആദിത്യന് അനുകൂലമായ വിധി പറഞ്ഞത്.

adithyan and ambili devi news

adithyan and ambili devi news

തനിക്കും തന്റെ മാതാപിതാക്കൾക്കും നേരെ ആദിത്യൻ വധഭീക്ഷണി മുഴക്കിയെന്നും കൂടുതൽ സ്ത്രീധനം വേണമെന്ന് ആവശ്യപ്പെട്ടു മാനസികമായും ശാരീരികമായും തന്നെ പീഡിപ്പിച്ചു എന്നും ആരോപിച്ച് കൊണ്ട് അമ്പിളി നൽകിയ പരാതിയിൽ ആണ് ചവറ പോലീസ് കേസെടുത്തത്. ഇതോടെയാണ് ആദിത്യൻ മുൻ‌കൂർ ജാമ്യത്തിന് ഹൈക്കോടതിൽ അപേക്ഷ നൽകിയത്. അമ്പിളി ദേവിയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കരുത്ത് എന്ന ഉപാധിയോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.

Trending

To Top