എല്ലാം എന്റെ സമ്മതത്തോടെ ആയിരുന്നു, അമ്പിളിക്ക് പിന്തുണയുമായി പെൺകുട്ടി!

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വലിയ ട്രോളുകൾ ആണ് ടിക്ക് ടോക്ക് താരം അമ്പിളിക്ക് എതിരെ ഉയരുന്നത്. നിരവധി ചിത്രങ്ങളും വിഡിയോകളുമാണ് ട്രോളുകളായി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. പ്രണയം നടിച്ച് കൂട്ടികൊണ്ടു പോയി…

ambili latest news

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വലിയ ട്രോളുകൾ ആണ് ടിക്ക് ടോക്ക് താരം അമ്പിളിക്ക് എതിരെ ഉയരുന്നത്. നിരവധി ചിത്രങ്ങളും വിഡിയോകളുമാണ് ട്രോളുകളായി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. പ്രണയം നടിച്ച് കൂട്ടികൊണ്ടു പോയി പെൺകുട്ടിയെ ഗർഭിണിയാക്കി എന്നതാണ് താരത്തിന് എതിരെ ഉയർന്ന വന്ന ആരോപണം. ഇതേ തുടർന്ന് അമ്പിളിയെ പോലീസ് പിടികൂടുകയും ചെയ്തിരുന്നു.എന്നാൽ ഇപ്പോൾ ഈ വിഷയത്തിൽ അപ്രതീക്ഷിതമായ ഒരു വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്. അമ്പിളിയെ പിന്തുണച്ച് കൊണ്ട് എത്തിയിരിക്കുകയാണ് പെൺകുട്ടി. പെൺകുട്ടിയുടെ എന്ന പേരിൽ ഒരു വോയിസ് ക്ലിപ്പ് ആണ് ഇപ്പോൾ പ്രചരിച്ച് കൊണ്ട് ഇരിക്കുന്നത്. വോയിസ് ക്ലിപ്പിൽ പറയുന്നത് ഇങ്ങനെ,

അമ്പിളി പീഡിപ്പിച്ചു എന്ന് പറയുന്ന പെൺകുട്ടി ഞാൻ ആണ്. നിങ്ങൾ എന്ത് അറിഞ്ഞിട്ടാണ് ഇങ്ങനെ ട്രോളുന്നത്? കഴിഞ്ഞ കുറച്ച് മാസങ്ങൾ ആയി ഞാൻ അമ്പിളിക്ക് ഒപ്പം ആണ് കഴിയുന്നത്. എന്റെ സമ്മതത്തോടെയാണ് ഞാൻ അമ്പിളിക്കൊപ്പം പോയത്. ഞാൻ ഇപ്പോൾ ഏഴു മാസം ഗർഭിണി ആണെന്നത് ശരിയാണ്. എന്നാൽ അത് നിങ്ങളൊക്കെ കരുതും പോലെ അമ്പിളി എന്നെ നശിപ്പിച്ചിട്ട അല്ല. വെറുതെ ഇങ്ങനെ ട്രോള് ഉണ്ടാക്കുന്ന നിങ്ങൾക്ക് എന്ത് അറിയാം അമ്പിളിയെ പറ്റി, ഇതെലാം ഫേക്ക് ന്യൂസ് ആണ്. എല്ലാം പോലീസ് കെട്ടിച്ചമച്ച കഥകൾ അന്ന് എന്നും പെൺകുട്ടി വോയിസ് ക്ലിപ്പിൽ പറയുന്നു. പോലീസ് പറയുന്നത് അവർ അമ്പിളിയെ ഓടിച്ചിട്ട് പിടിച്ചു എന്നാണു. എന്നാൽ അതും സത്യം അല്ല.

അവർ ഇവിടെ വീട്ടിൽ വന്നു അച്ഛനെ ഉപദ്രവിച്ചു, അച്ഛന്റെ കാൽ പിടിച്ച് തിരിച്ചപ്പോൾ ആണ് അമ്പിളി പിടി കൊടുത്തത്. അല്ലാതെ വാർത്തകളിൽ പറയും പോലെ പോലീസ് ഓടിച്ചിട്ട് പിടിക്കുകയൊന്നും അല്ലായിരുന്നു. ഞാൻ ഇത്രനാളും ജീവിച്ചത് അമ്പിളിക്ക് ഒപ്പം ആണ്. അമ്പിളിക്ക് എതിരെ മൊഴി കൊടുത്താൽ എനിക്ക് അഞ്ച് ലക്ഷം രൂപ തരാമെന്നും എന്നെ സർക്കാർ ഏറ്റെടുക്കുമെന്നുമൊക്കെയാണ് അവർ പറഞ്ഞത്. എന്നാൽ എനിക്ക് ഒരു രൂപയും വേണ്ട എന്നും ആണ് പെൺകുട്ടി പറയുന്നത്.