അമ്പിളി അണിഞ്ഞത് മുക്കുപണ്ടം…!! തെളിവുകള്‍ നിരത്തി ആദിത്യന്‍… സംഭവം ഇങ്ങനെ…

കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് അഭിനേതാക്കളായ അമ്പിളി ദേവിയുടെയും ആദിത്യന്‍ ജയന്റേയും ദാമ്പത്യ ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങളും വിവാഹ മോചന വാര്‍ത്തകളും സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നിന്നത്. വിവാഹം മുതല്‍ക്കേ വാര്‍ത്താ മാധ്യമങ്ങളില്‍ ഇടം നേടിയ താരദമ്പതികളായിരുന്നു…

കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് അഭിനേതാക്കളായ അമ്പിളി ദേവിയുടെയും ആദിത്യന്‍ ജയന്റേയും ദാമ്പത്യ ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങളും വിവാഹ മോചന വാര്‍ത്തകളും സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നിന്നത്. വിവാഹം മുതല്‍ക്കേ വാര്‍ത്താ മാധ്യമങ്ങളില്‍ ഇടം നേടിയ താരദമ്പതികളായിരുന്നു ഇരുവരും. ഒരു പരമ്പരയില്‍ ഒരുമിച്ച് അഭിനയിക്കുന്നതിന് ഇടയ്ക്കാണ് ഇരുവരും തമ്മില്‍ അടുപ്പത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത്. എന്നാല്‍ പതിവ് രീതിയിലുള്ള ഗോസിപ്പായാണ് ആ വാര്‍ത്തയെ പ്രേക്ഷകര്‍ സ്വീകരിച്ചത്. എന്നാല്‍ പെട്ടെന്നായിരുന്നു അമ്പിളിയും ആദിത്യനും തമ്മിലുള്ള വിവാഹവും നടന്നത്.

ഇരുവരുടെയും രണ്ടാം വിവാഹം ആയിരുന്നു. ഇവര്‍ വിവാഹിതരായപ്പോള്‍ ഒരുപാട് വിമര്‍ശനങ്ങളും വിവാദങ്ങളും താരദമ്പതികള്‍ തേടിയെത്തി. എന്നാല്‍ ഇതൊന്നും വക വെക്കാതെ സന്തോഷകരമായ ജീവിതം ആയിരുന്നു ഇവര്‍ നയിച്ചത്. എന്നാല്‍ ആ ദാമ്പത്യം അധിക നാള്‍ നീണ്ടു പോയില്ല, ഇരുവരുടെയും ബന്ധത്തില്‍ വിള്ളലുകള്‍ സംഭവിക്കാന്‍ തുടങ്ങി. ആദിത്യന്റെ പരസ്ത്രീ ബന്ധത്തെക്കുറിച്ച് അമ്പിളി സമൂഹമാധ്യമങ്ങളില്‍ വന്ന് തുറന്നടിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്ത്. പിന്നീട് വലിയ വിവാദങ്ങളിലേക്കാണ് ഇരുവരും എത്തിച്ചേര്‍ന്നത്. എന്നാല്‍ അമ്പിളിയുടെ ആരോപണങ്ങള്‍ വ്യാജമാണെന്നും അമ്പിളിക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്നും ആദിത്യനും ആരോപിച്ചു. ഇതോടെ ചാറ്റുകള്‍ സഹിതം ഉള്ള തെളിവുകള്‍ നിരത്തി ഇരുവരും രംഗത്തെത്തി.

സമൂഹ മാധ്യമങ്ങളില്‍ ഇവരുടെ വെളിപ്പെടുത്തലുകളും, വാര്‍ത്തകളും ആയിരുന്നു നിറഞ്ഞു നിന്നത്. ഇങ്ങനെ ഇരുവരും പരസ്പരം പഴിചാരുന്ന സംഭവങ്ങള്‍ക്ക് ആണ് പ്രേക്ഷകരും സാക്ഷിയായത്. അമ്പിളിയും സുഹൃത്തുമായി വഴിവിട്ട ബന്ധം ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്ന തെളിവുകള്‍ ആദിത്യന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അമ്പിളിയുടെ സ്വര്‍ണ്ണം ആദിത്യന്‍ പണയം വെച്ചിരുന്നു എന്ന ആരോപണങ്ങള്‍ വ്യാജമാണെന്ന് തെളിയിക്കുന്ന തെളിവുകളും താരം കോടതിയില്‍ സമര്‍പ്പിച്ചു. നൂറു പവന്‍ സ്വര്‍ണ്ണം സ്ത്രീധനമായി ആദിത്യന് നല്‍കിയിരുന്നു എന്ന് അമ്പിളി ആരോപിച്ചിരുന്നു. എന്നാല്‍ 38 പവന്‍ സ്വര്‍ണം മാത്രമായിരുന്നു അമ്പിളി അണിഞ്ഞത് എന്ന രേഖകള്‍ ആദിത്യന്‍ കോടതിയില്‍ ഹാജരാക്കി. ബാക്കി സ്വര്‍ണ്ണം എന്ന് പറയപ്പെടുന്നവ എല്ലാം തുച്ഛമായ വിലയ്ക്ക് അമ്പിളി തൃശൂരില്‍ നിന്ന് വാങ്ങിയ മുക്കുപണ്ടം ആണെന്നും ആദിത്യന്‍ ആരോപിച്ചിരുന്നു. അതിനുള്ള തെളിവും ആദിത്യന്‍ കോടതിയില്‍ നിരത്തിയിരുന്നു.