എന്റെ പ്രശ്നങ്ങൾ ഞാൻ തുറന്ന് പറഞ്ഞാൽ അത് പലതരത്തിൽ ഉള്ള മുതലെടുപ്പിനും കാരണമാകും!

ഏറെ പ്രേക്ഷക പ്രീതിയുള്ള പരമ്പരയാണ് കുടുമ്പവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥയാണ് കുടുംബവിളക്ക്. അനില്‍ ബാസിന്‍റെ രചനയില്‍ മഞ്ജു ധര്‍മന്‍ സംവിധാനം നിര്‍വഹിക്കുന്ന പരമ്ബര യൂട്യൂബിലും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ മുന്‍ നിരയില്‍ ഉണ്ടാകാറുണ്ട്.…

ഏറെ പ്രേക്ഷക പ്രീതിയുള്ള പരമ്പരയാണ് കുടുമ്പവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥയാണ് കുടുംബവിളക്ക്. അനില്‍ ബാസിന്‍റെ രചനയില്‍ മഞ്ജു ധര്‍മന്‍ സംവിധാനം നിര്‍വഹിക്കുന്ന പരമ്ബര യൂട്യൂബിലും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ മുന്‍ നിരയില്‍ ഉണ്ടാകാറുണ്ട്. എങ്കിലും പരമ്ബരയില്‍ സ്ഥിരമായി കഥാപാത്രങ്ങള്‍ മാറുന്നതില്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടക്കേട് തോന്നാറുണ്ട് എന്നത് വാസ്തവമാണ്. നടി മീരാ വാസുദേവ്, കൃഷ്ണകുമാര്‍, ശ്രീജിത്ത്‌ വിജയ്, നൂബിന്‍ ജോണി, ആതിര മാധവ്‌, സുമേഷ് , മഞ്ജു സതീഷ് , അമൃത, കെ പി എസ് സി സജീവ്, എന്നീ താരങ്ങളാണ് സീരിയലിൽ അണിനിരക്കുന്നത്. പരമ്പരയിലെ വേദിക എന്ന വില്ലത്തി കഥാപാത്രത്തെ ആദ്യം അവതരിപ്പിച്ചിരുന്നത് നടി അമേയ ആണ്. എന്നാൽ പരമ്പരയുടെ കുറച്ച് എപ്പിസോഡുകൾ കഴിഞ്ഞപ്പോൾ അമേയ പരമ്പരയിൽ നിന്ന് പിന്മാറുകയായിരുന്നു.

കഴിഞ്ഞ ദിവസം ആണ് തല മുട്ടയടിച്ച ഒരു ചിത്രം അമേയ തന്റെ സോഷ്യൽ മീഡിയയിൽ കൂടി പങ്കുവെച്ചത്. നിരവധി പേരാണ് ഈ ചിത്രം കണ്ടതിനു ശേഷം പ്രതികരണവുമായി എത്തിയത്. അമേയയയ്ക്ക് ഇത് എന്ത് പറ്റി എന്നാണ് ആളുകൾ ചോദിച്ചത്. കുറച്ച് പേര് ഇതിന്റെ കാരണം തിരക്കി തന്നെ വിളിച്ചിരുന്നു എന്ന്നും അമേയ പറഞ്ഞു. ഇപ്പോൾ തന്റെ ജീവിതത്തിലെ പ്രശ്നങ്ങളെ കുറിച്ച് മനസ്സ് തുറക്കുകയാണ് താരം. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ഞാൻ തല മുട്ടയടിച്ച ചിത്രം കണ്ടു പലരും എന്നെ വിളിച്ചു, മെസ്സേജ് അയച്ചു. എന്നാൽ അവർക്കെല്ലാം ഞാൻ കൊടുത്ത മറുപടി തലമുട്ടയടിക്കുന്നത് അത്ര വലിയ തെറ്റാണോ എന്നാണു. എല്ലാവരുടെയും ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ട്. എന്റെ ജീവിതത്തിലും ഉണ്ട് ഒരുപാട് പ്രശ്നങ്ങൾ. എന്നാൽ അതൊക്കെ ഞാൻ സോഷ്യൽ മീഡിയയിൽ തുറന്നു പറഞ്ഞാൽ കൂടുതൽ മുതലെടുപ്പിന് കാരണമാകു എന്ന് എനിക്ക് നന്നായി അറിയാം.

നിങ്ങൾ കാണുന്ന നടിയായ അമേയ അല്ല യഥാർത്ഥത്തിൽ ഞാൻ. എന്റെ പേര് പോലും അമേയ എന്ന് അല്ല. കവിത എന്നാണു എന്റെ യഥാർത്ഥ പേര്. അത് ഇവിടെ എത്രപേർക്ക് അറിയാം? എന്നാൽ എന്റെ പേര് പോലെ എന്റെ ജീവിതം അത്ര കവിത നിറഞ്ഞത് ആയിരുന്നില്ല. ഞാൻ എന്റെ ജീവിതത്തിൽ ഇപ്പോൾ ഒരു പോരാളി ആണ്. ജീവിതത്തിന്റെ തന്നെ സുപ്രധാനമായ ഒരു മാറ്റത്തിന്റെ കൗണ്ട് ഡൗൺ തുടങ്ങിയിരിക്കുകയാണ് .എന്നെ സ്നേഹിക്കുന്ന കുറച്ച് പേരെങ്കിലും ഇത്രയും അറിഞ്ഞിരിക്കണം എന്ന് കരുതി ഞാൻ പറയുകയാണ്.