‘ആയിഷ’യായി മഞ്ജുവാര്യരെ അല്ലാതെ മറ്റാരെയും കാസ്റ്റ് ചെയ്യാൻ ആഗ്രഹിച്ചിരുന്നില്ലെന്ന് സംവിധായകൻ ആമിർ പള്ളിക്കൽ

കേരളത്തിലെ ആദ്യത്തെ മുസ്ലീം നാടക കലാകാരിയായ നിലമ്പൂർ ആയിഷയുടെ കഥ പറഞ്ഞ സിനിമയാണ് ആയിഷ. ചിത്രത്തിൽ ആയിഷയായി എത്തിയത് മഞ്ജു വാര്യർ ആണ്. ആയിഷ എന്ന മഞ്ജുവിന്റെ കഥാപാത്രം ഏറെ പ്രശംസ നേടുകയാണ്. റിലീസിന്…

കേരളത്തിലെ ആദ്യത്തെ മുസ്ലീം നാടക കലാകാരിയായ നിലമ്പൂർ ആയിഷയുടെ കഥ പറഞ്ഞ സിനിമയാണ് ആയിഷ. ചിത്രത്തിൽ ആയിഷയായി എത്തിയത് മഞ്ജു വാര്യർ ആണ്. ആയിഷ എന്ന മഞ്ജുവിന്റെ കഥാപാത്രം ഏറെ പ്രശംസ നേടുകയാണ്. റിലീസിന് മുമ്പുതന്നെ, ചിത്രം സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന് മികച്ച സ്വീകാര്യത ആണ് ലഭിക്കുന്നത്.


‘ആയിഷ’യുടെ സംവിധായകൻ ആമിർ പള്ളിക്കൽ മഞ്ജു വാര്യരെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മഞ്ജു വാര്യരെയാണ് ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ പറ്റിയ ചോയ്സ് എന്ന് കരുതിയിരുന്നു.’ആയിഷ’യെ പോലൊരു കഥാപാത്രത്തെ അവതരിപ്പിക്കാൻ ക്ഷമയും സ്റ്റാർ വാല്യൂവും ഉള്ള ഒരാളെ ആവശ്യമായിരുന്നു ഞങ്ങൾക്ക്, പ്രത്യേകിച്ചും അത് ഉയർന്ന ബജറ്റ് ചിത്രമായതിനാൽ. മഞ്ജു ചേച്ചിയല്ലാതെ മലയാളത്തിൽ ആ ബില്ലിന് ചേരുന്ന മറ്റൊരു നടിയുണ്ടെന്ന് ഞാൻ കരുതുന്നില്ല. അവർ മാത്രമായിരുന്നു ഞങ്ങളുടെ ഓപ്ഷനെന്നാണ് ആമിർ പള്ളിക്കൽ പറഞ്ഞത്.


മലയാളത്തിലെ ആദ്യ ഇന്തോ-അറബിക് ചിത്രമാണ് ആയിഷ.മലയാളത്തിന് പുറമെ ഇംഗ്ലീഷ്, അറബി, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലും എത്തുന്നുണ്ട്.ആഷിഫ് കക്കോടിയുടെതാണ് തിരക്കഥ. സജ്‌ന, പൂർണിമ, ലത്തീഫ , സലാമ , ജെന്നിഫർ , സറഫീന  സുമയ്യ, ഇസ്ലാം  തുടങ്ങിയ വിദേശ താരങ്ങളും സിനിമയിലുണ്ട്.മാജിക്ക് ഫ്രെയിംസ് ആണ് ചിത്രം തിയ്യേറ്ററുകളിൽ എത്തിക്കുന്നത്.