ആട്ടയില്‍ പണം ഒളിപ്പിച്ച് വെച്ച വാർത്തയോട് പ്രതികരിച്ച് ആമിര്‍ ഖാന്‍

സോഷ്യൽ മീഡിയയിൽ ഏറെ പ്രചരിച്ചിരുന്ന വാർത്ത ആയിരുന്നു അമീർഖാൻ ആട്ടയിൽ പണം ഒളിപ്പിച്ച് വെച്ചു എന്ന വാർത്ത എല്ലാവരിലും വളരെ അത്ഭുതം ഉളവാക്കിയ ഒരു വാർത്ത കൂടി ആയിരുന്നു, നിരവധി പേരായിരുന്നു ആമിർ ഖാനെ…

സോഷ്യൽ മീഡിയയിൽ ഏറെ പ്രചരിച്ചിരുന്ന വാർത്ത ആയിരുന്നു അമീർഖാൻ ആട്ടയിൽ പണം ഒളിപ്പിച്ച് വെച്ചു എന്ന വാർത്ത എല്ലാവരിലും വളരെ അത്ഭുതം ഉളവാക്കിയ ഒരു വാർത്ത കൂടി ആയിരുന്നു, നിരവധി പേരായിരുന്നു ആമിർ ഖാനെ പ്രശംസിച്ച് എത്തിയിരുന്നത്. അമീർ ഖാൻ പാവങ്ങൾക്ക് ആട്ട വിതരണം ചെയ്തു, ഒരു കിലോ ആട്ട വീതം ആയിരുന്നു നൽകിയത്, ഒരു കിലോ ആട്ട ആയത് കൊണ്ട് ആവശ്യക്കാർ മാത്രം അത് വാങ്ങി, എന്നാൽ ആട്ടയും വാങ്ങി വീട്ടിൽ എത്തിയവർ ഞെട്ടി പോയി ആട്ട പാക്കറ്റിനുള്ളിൽ 15000 രൂപ ഇതായിരുന്നു സോഷ്യൽ മീഡിയിൽ പ്രചരിച്ച വാർത്ത.

amirസംഭവം അധികം വലിയ സന്ദേശം അല്ലെങ്കിലും ഈ പറഞ്ഞ സംഭവം സോഷ്യല്‍മീഡിയ അങ്ങ് ഏറ്റെടുത്തു. വ്യാപകമായി പ്രചരിക്കാനും ആരംഭിച്ചു. ആമീര്‍ ഖാനെ അഭിനന്ദിച്ചും പ്രശംസിച്ചും ഒട്ടനവധിപേര്‍ രംഗത്തെത്തി. ആദ്യം സത്യമെന്ന് വിശ്വിച്ച്‌ മിണ്ടാതിരുന്നവര്‍ പിന്നീട് ആമിര്‍ ഖാനോട് തന്നെ നിജസ്ഥിതി ആരാഞ്ഞു. പിന്നാലെ ഇത് സത്യമല്ലെന്നുള്ള വാദങ്ങളും ഉയര്‍ന്നു. ഒടുവില്‍, ഇപ്പോഴിതാ താനങ്ങനെ ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരഇിക്കുകയാണ് സാക്ഷാല്‍ ആമിര്‍ ഖാന്‍.

amir khanസുഹൃത്തുക്കളെ, ഗോതമ്ബ് ചാക്കില്‍ പൈസ വച്ച വ്യക്തി ഞാനല്ല. ഒന്നുകില്‍ അത് പൂര്‍ണ്ണഇമായും വ്യാജ വാര്‍ത്തയായിരിക്കും, അല്ലെങ്കില്‍ റോബിന്‍ ഹുഡ് സ്വയം വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. സുരക്ഷിതരായിരിക്കൂ.’..ആമിര്‍ ഫേസ്ബുക്കില്‍ കുറിച്ചതിതാണ്. ആമിര്‍ ആട്ടയില്‍ ഒളിപ്പിച്ച്‌ 15,000 രൂപ വിതരണം ചെയ്തിട്ടില്ലെന്ന് പ്രമുഖ ഫാക്‌ട് ചെക്കിംഗ് വെബ്‌സൈറ്റായ ബൂം ലൈവ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സമാന്‍ എന്ന യുവാവാണ് ടിക് ടോകില്‍ ഇത്തരത്തിലുള്ള ഒരു പ്രചരണത്തിന് തുടക്കമിട്ടത്. ഗോതമ്ബ് പൊടിയില്‍ നിന്ന് പണമെടുക്കുന്നതിന്റെ വീഡിയോയും ഇയാള്‍ പങ്കുവച്ചു. തുടര്‍ന്ന് അത് വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയായിരുന്നു.

https://www.facebook.com/aamirkhan.com/posts/10157487949017799