അമിതാഭ് ബച്ചന്‍ ഇനി സംഗീത സംവിധായകന്‍!! ദുല്‍ഖര്‍ ചിത്രത്തിന് ബിഗ് ബിയുടെ ഈണം

മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച ബിഗ് ബി അമിതാഭ് ബച്ചന്‍ സംഗീത സംവിധായകനാവുന്നു. സംഗതി സത്യം തന്നെയാണ്. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിന് വേണ്ടിയാണ് ബിഗ് ബി സംഗീത സംവിധായകന്റെ കുപ്പായമണിയുന്നത്. ദുല്‍ഖര്‍ സല്‍മാനും സണ്ണി…

മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച ബിഗ് ബി അമിതാഭ് ബച്ചന്‍ സംഗീത സംവിധായകനാവുന്നു. സംഗതി സത്യം തന്നെയാണ്. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിന് വേണ്ടിയാണ് ബിഗ് ബി സംഗീത സംവിധായകന്റെ കുപ്പായമണിയുന്നത്. ദുല്‍ഖര്‍ സല്‍മാനും സണ്ണി ഡിയോളിനും മുഖ്യകഥാപാത്രങ്ങളാവുന്ന ചുപ് എന്ന ചിത്രത്തിനാണ് ബച്ചന്‍ ഈണമൊരുക്കുന്നത്. ആര്‍ ബാല്‍കിയാണ് ചുപ് സംവിധാനം ചെയ്യുന്നത്.

എല്ലാം യാദൃഛികമായി സംഭവിച്ചതാണെന്ന് ബാല്‍കി പറയുന്നു. അമിത്ജിയോട് ചുപ് കാണണമെന്ന് പറഞ്ഞതനുസരിച്ച് അദ്ദേഹം സിനിമ കണ്ടിരുന്നു. ശേഷം അദ്ദേഹം സ്വന്തം പിയാനോയില്‍ ഒരു ഈണം വായിച്ചുകേള്‍പ്പിച്ചു, അപ്പോള്‍ താനാണ് ആ ഈണം ഉപയോഗിച്ചോട്ടേ എന്ന് ചോദിച്ചത്. അമിത്ജി അത് സന്തോഷത്തോടെ സമ്മാനിക്കുകയും ചെയ്‌തെന്നും ബാല്‍കി പറയുന്നു.

‘പാ’, ‘ചീനി കം’, ‘ഷമിതാഭ്’ എന്നീ സിനിമകളില്‍ ബാല്‍കിയും ബച്ചനും ഒന്നിച്ചിരുന്നു. കൂടാതെ ‘കി ആന്‍ഡ് കാ’, ‘ഇംഗ്ലീഷ് വിംഗ്ലീഷ്’ എന്നീ സിനിമകളില്‍ അതിഥി റോളിലും ബിഗ് ബി എത്തിയിരുന്നു.

സൈക്കോളജിക്കല്‍ ത്രില്ലറാണ് ചുപ് സിനിമ. സണ്ണി ഡിയോള്‍, ദുല്‍ഖര്‍ സല്‍മാന്‍, പൂജ ഭട്ട്, ശ്രെയ ധന്വന്തരി, എന്നിവരാണ് ‘ചുപി’ലെ പ്രധാന കഥാപാത്രങ്ങള്‍. സെപ്റ്റംബര്‍ 23-നാണ് സിനിമയുടെ റിലീസ്.