പരിഹാസത്തിന് നന്ദി..! നിങ്ങള്‍ക്കും വയസ്സാകും..! കളിയാക്കിയവരോട് ബിഗ് ബി..!

ഇന്ത്യന്‍ സിനിമാ ലോകത്തിന്റെ ബിഗ് ബിയാണ് അമിതാഭ് ബച്ചന്‍. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലിയുള്ള ട്രോളുകളും പരിഹാസങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. അതിന് അദ്ദേഹം നല്‍കിയ മറുപടിയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഞാറാഴ്ച വളരെ…

ഇന്ത്യന്‍ സിനിമാ ലോകത്തിന്റെ ബിഗ് ബിയാണ് അമിതാഭ് ബച്ചന്‍. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലിയുള്ള ട്രോളുകളും പരിഹാസങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. അതിന് അദ്ദേഹം നല്‍കിയ മറുപടിയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഞാറാഴ്ച വളരെ വൈകിയ വേളയില്‍ തന്റെ ആരാധകര്‍ക്ക് നല്ലൊരു സുപ്രഭാതം നേരുന്നു എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം കുറിച്ച വാക്കുകളാണ് പരിഹാസത്തിനിടയാക്കിയത്.

amithabh-bachan

എല്ലാവര്‍ക്കും സുപ്രഭാതം എന്ന് അദ്ദേഹം കുറിച്ചപ്പോഴേക്കും സമയം ഉച്ചയോട് അടുത്തിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ പലരും കളിയാക്കി കമന്റുകള്‍ പങ്കുവെച്ചത്. വൃദ്ധാ…! സമയം, ഉച്ചയായി എന്നായിരുന്നു ഒരാള്‍ അദ്ദേഹത്തെ പരിഹസിച്ചുകൊണ്ട് കമന്റ് എഴുതിയത്. പിന്നാലെ പലരും അമിതാഭ് ബച്ചനെ പരിഹസിച്ച് രംഗത്ത് എത്തി. കമന്റുകള്‍ പരിധി കടന്നതോടെ കമന്റുകള്‍ക്ക് പ്രതികരണവുമായി ബിഗ്ബിയും രംഗത്ത് എത്തുകയായിരുന്നു. പരിഹാസങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും നന്ദി പറയുന്നു എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രതികരിച്ചത്.

രാത്രി ഏറെ നേരം വൈകി ഉറങ്ങിയതിനാല്‍ ഉണര്‍ന്നത് വളരെ താമസിച്ചാണ് എന്നും അതിനാലാണ് ആശംസ പോസ്റ്റ് വൈകിയതെന്നുമാണ് ഒരാളുടെ കമന്റിന് അദ്ദേഹം നല്‍കിയ മറുപടി. അതേസമയം, അദ്ദേഹത്തിന്റെ മറുപടി കമന്റിന് കൈയ്യടിക്കുകയാണ് ആരാധകര്‍. കമന്റുകളിലൂടെ പലരും തന്നെ അധിക്ഷേപിച്ചിട്ടും വളരെ മാന്യമായ രീതിയിലാണ് അദ്ദേഹം മറുപടികള്‍ നല്‍കിയത്. എന്റെ ഏറെ വൈകിയുള്ള പോസ്റ്റ് നിങ്ങള്‍ക്ക് വിഷമം ഉണ്ടാക്കിയെങ്കില്‍ ക്ഷമിക്കണം.

നിങ്ങള്‍ക്കും പ്രായമാകും അപ്പോള്‍ ആരും ഇങ്ങനെ പരിഹസിക്കാതിരിക്കട്ടെ എന്നും അദ്ദേഹം മറുപടികളായി കുറിച്ചിരിക്കുകയാണ്. അതേസമയം, അദ്ദേഹത്തിനെ പരിഹസിച്ചെത്തിയവര്‍ക്ക് രൂക്ഷമായ ഭാഷയിലാണ് ആരാധകര്‍ മറുപടി നല്‍കുന്നത്. പ്രായം ഇത്രയായിട്ടും അദ്ദേഹം ഇപ്പോഴും തന്റെ സിനിമ എന്ന ആഗ്രഹത്തില്‍ ഉറച്ച് നില്‍ക്കുകയാണെന്നും അത് പ്രശംസിക്കാതെ പരിഹസിക്കരുത് എന്നുമാണ് ആരാധകര്‍ കളിയാക്കിയവരെ കുറ്റപ്പെടുത്തുന്നത്. അതേസമയം, ബ്രഹ്‌മാസ്ത്ര, ഉയര്‍ന്ന മനിതന്‍, ബട്ടര്‍ഫ്‌ളൈ എന്നീ വ്യത്യസ്ത ഭാഷാ ചിത്രങ്ങളിലാണ് അദ്ദേഹം വെള്ളിത്തിരയില്‍ എത്താന്‍ പോകുന്നത്.