അമ്മയില്‍ സ്ത്രീകള്‍ മുന്നോട്ട് വരട്ടെ…ഞാന്‍ ഇതൊന്നും അറിഞ്ഞില്ലെന്ന് മണിയന്‍പിള്ള രാജു..!!

മലയാള സിനിമാ മേഖലയിലെ താരസംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പ് വാര്‍ത്തകളെ കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടക്കുന്നത്. താരസംഘടന അമ്മയിലെ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ഔദ്യോഗിക പാനലിനായി വോട്ടഭ്യര്‍ത്ഥിച്ചിരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍. കത്ത് മുഖാന്തരമാണ്…

മലയാള സിനിമാ മേഖലയിലെ താരസംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പ് വാര്‍ത്തകളെ കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടക്കുന്നത്. താരസംഘടന അമ്മയിലെ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ഔദ്യോഗിക പാനലിനായി വോട്ടഭ്യര്‍ത്ഥിച്ചിരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍. കത്ത് മുഖാന്തരമാണ് നടന്‍ തന്റെ സഹപ്രവര്‍ത്തകരോട് വോട്ടഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്. ഭരണ സമിതിയിലേക്ക്
മോഹന്‍ലാല്‍ ഇടവേള ബാബു, ജയസൂര്യ, സിദ്ദിഖ് തുടങ്ങിയവര്‍ ഏകകണ്ഠമായി നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇനി രണ്ട് വൈസ് പ്രസിഡണ്ട്മാരെയും അഞ്ച് എക്സിക്യൂട്ടീവ് അംഗങ്ങളെയുമാണ് തെരഞ്ഞെടുക്കേണ്ടത്.

മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്ന കമ്മറ്റിയില്‍ നിന്നും വ്യത്യസ്ഥമായി രണ്ട് വൈസ് പ്രസിഡണ്ടുമാരും അഞ്ച് എക്സിക്യൂട്ടീവ് അംഗങ്ങളും സ്ത്രീകളായിരിക്കണം എന്നത് പൊതുവിലുണ്ടായ അഭിപ്രായം കണക്കിലെടുത്ത് വരുത്തിയ ഒരു മാറ്റം അനുസരിച്ച് മുമ്പുണ്ടായിരുന്ന ചില അംഗങ്ങള്‍ പിന്മാറി പുതിയ ആളുകള്‍ രംഗത്ത് എത്തിയിരിക്കുകയാണ്. മോഹന്‍ലാല്‍ നല്‍കിയ കത്തില്‍, എല്ലാവരെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു ലിസ്റ്റ് ഞാന്‍ നിങ്ങളുടെ മുന്നില്‍ സമര്‍പ്പിക്കുന്നു എന്നും തീരുമാനം എടുക്കേണ്ടത് നിങ്ങളാണ്. കഴിഞ്ഞ ഭരണസമിതിക്ക് നിങ്ങള്‍ തന്നെ അകമഴിഞ്ഞ സ്നേഹവും പിന്തുണയുമാണ് വീണ്ടും ഈ നേതൃസ്ഥാനത്ത് തുടരാന്‍ എന്നെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം.

ഇനിയും നിങ്ങളുടെ ഓരോരുത്തരുടേയും ഭാഗത്തു നിന്നും അതുണ്ടാവുമെന്നാണ് വിശ്വാസം എന്നാണ് പറഞ്ഞിരിക്കുന്നത്. അതേസമയം, വൈസ് പ്രസിഡണ്ട് സ്ഥാനം സ്ത്രീകള്‍ക്ക് നല്‍കാന്‍ തീരുമാനിച്ച കാര്യം തന്നോട് ആരും പറഞ്ഞിരുന്നില്ല. നോമിനേഷന്‍ കൊടുത്ത് കഴിഞ്ഞ ശേഷമാണ് അത് തന്നോട് പറയുന്നത് എന്നാണ് മണിയന്‍പിള്ള രാജു പറഞ്ഞിരിക്കുന്നത്. അമ്മ സംഘടന ഉണ്ടാക്കിയവരില്‍ ഒരാളാണ് താന്‍. ഇരുപത്തിയേഴ് വര്‍ഷക്കാലമായി താന്‍ അമ്മയില്‍ ഒരു ഭാരവാഹിത്വവും ഏറ്റെടുത്തിട്ടില്ല. രണ്ട് മൂന്ന് തവണ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ അംഗമായിരുന്നതേ ഉളളൂ. അമ്മ ഇപ്പോള്‍ കുറേക്കൂടി സാമ്പത്തിക ഭദ്രതയായി, കുറേക്കൂടി നല്ല കാര്യങ്ങള്‍ ചെയ്യാമെന്നായി. അപ്പോഴാണ് ഒരു തവണ വൈസ് പ്രസിഡണ്ടായി നില്‍ക്കാം എന്ന് തനിക്ക് തോന്നിയതെന്ന് മണിയന്‍ പിള്ള രാജു പറഞ്ഞിരുന്നു.