കോവിഡ് ലോക്ക് ഡൗണ്‍ കാലത്താണ് സോഷ്യല്‍ ലോകത്ത് താരങ്ങളായവരാണ് അമ്മാമ്മയും കൊച്ചുമോനും. ടിക് ടോക് വീഡിയോകളിലൂടെയും ഫേസ്ബുക്ക് യൂടൂബ് വീഡിയോകളിലൂടെ വൈറല്‍ താരങ്ങളാണ് മേരി ജോസഫ് അമ്മാമ്മയും കൊച്ചുമോന് ജിന്‍സണും. ശേഷം ഇരുവരും ബിഗ് സ്ക്രീനിലേക്കും എത്തിയിരുന്നു.
മാത്രമല്ല, ഇരുവരെയും കാത്ത് ആരാധകരും കാത്തിരിപ്പിലാണ്. വിദേശത്ത് നിന്നടക്കം സ്റ്റേജ് ഷോകളും പരിപാടികളുമായി അമ്മാമയും കൊച്ചുമോനും തിരക്കിലാണ്.
സോഷ്യല്‍ മീഡിയയില്‍ വൈറലായ ശേഷം നിരവധി അവസരങ്ങള്‍ തേടിയെത്തിയ അമ്മാമ ആദ്യമായി അഭിനയിച്ചത് തെലുങ്ക് സിനിമയിലാണ്. തെലുങ്ക് സിനിമയില്‍ അഭിനയിക്കാന്‍ പോയിരുന്നു അമ്മാമ്മ. അപ്പോഴുണ്ടായ അനുഭവവും പതിവുപോലെ രസകരമായി പങ്കുവച്ചിരിക്കുകയാണ് അമ്മാമ.
അച്ഛനും അമ്മയും ഇല്ലാത്ത മക്കളെ നോക്കാനെന്ന് പറഞ്ഞാണ് വിളിച്ചത്. പക്ഷേ ചെന്ന ഉടനെ അവര്‍ എന്നോട് മരിച്ചുകൊള്ളാന്‍ പറഞ്ഞു, എന്നാണ് അമ്മാമ ചിരിയോടെ പറയുന്നത്.