Film News

സീരിയൽ മുടങ്ങാതെ കാണുമായിരുന്നു, എന്നാൽ ഇപ്പോൾ ആ മുഖം കാണുമ്പോൾ!

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന പരമ്പരയാണ് അമ്മയറിയാതെ. റേറ്റിങ്ങിൽ മുൻപന്തിയിൽ തന്നെ നിൽക്കുന്ന പരമ്പരയ്ക്ക് കാണികൾ ഏറെ ആണ്. അമ്മയെ ഉപദ്രവിച്ച വില്ലൻ മാരോട് പകവീട്ടാൻ നടക്കുന്ന പെൺകുട്ടിയുടെ കഥയാണ് പരമ്പര പറയുന്നത്. വ്യത്യസ്തമായ പ്രമേയവുമായി എത്തിയത് കൊണ്ട് തന്നെ പരമ്പരയ്ക്ക് ആരാധകർ ഏറെയാണ്. സിനിമ രംഗത്തുള്ള താരങ്ങളും പരമ്പരയുടെ ഭാഗമാണ്. വളരെ പെട്ടന്നാണ് പരമ്പര ആരാധകർ ഏറ്റെടുത്തത്. പരമ്പരയുടെ കഥാഗതിക്കനുസരിച്ച് റേറ്റിങ്ങിലും മുൻപന്തിയിലേക്ക് പരമ്പര എത്തിയിരിക്കുകയാണ്. നിഖിൽ നായർ ആയിരുന്നു പരമ്പരയിൽ അമ്പാടി എന്നാ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. മികച്ച സ്വീകാര്യതയാണ് അമ്പാടിയുടെ കഥാപാത്രത്തിന് ലഭിച്ചത്. പരമ്പരയിലെ കേന്ദ്രകഥാപാത്രം ആണ് അമ്പാടി. ആ വേഷം നിഖിൽ വളരെ മനോഹരമായി ആണ് അവതരിപ്പിച്ച് വന്നിരുന്നത്.

എന്നാൽ പരമ്പരയുടെ പ്രേക്ഷകരെ എല്ലാം നിരാശർ ആക്കിക്കൊണ്ട് നിഖിൽ നായർ പരമ്പരയിൽ നിന്ന് അപ്രത്യക്ഷനാകുകയായിരുന്നു. അമ്പാടിയെന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ നിഖിലിന് പകരം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ടിക്ക് ടോക്കിൽ കൂടി പ്രസിദ്ധി നേടിയ വിഷ്ണു ഉണ്ണികൃഷ്ണൻ ആണ് എത്തിയിരുന്നത്. നിഖിലിന്റെ പെട്ടന്നുള്ള പിന്മാറ്റം സീരിയൽ ആരാധകരെ നിരാശരാക്കിയിരിക്കുകയാണ്. കാരണം നിഖിൽ ആ കഥാപാത്രത്തിലൂടെ അത്രയേറെ പ്രേക്ഷക സ്വാധീനം നേടിയിരുന്നു. നിഖിലിന് പകരം വിഷ്ണുവിനെ ഉൾക്കൊള്ളാൻ ആരാധകർക്ക് വളരെ ബുദ്ധിമുട്ടാണ് ഇപ്പോൾ. നിഖിൽ തന്നെ  വീണ്ടും അമ്പാടിയായി തിരിച്ച് വരണം എന്നാണു ആരാധകർ അഭിപ്രായപ്പെടുന്നത്.

ദയവായി ഇപ്പൊ ഉള്ള അമ്പാടിയെ മാറ്റാമോ, അമ്മയറിയാതെ എന്ന സീരിയൽ മുടങ്ങാതെ കാണുന്നൊരാളായിരുന്നുവെന്നും ഇപ്പൊ ആ സീരിയൽ കാണാൻ ഒരു താല്പര്യമില്ലെന്നും വിഷ്ണുവിന്റെ അഭിനയം കൊള്ളാത്തത് കൊണ്ടല്ല, പകരം അമ്പാടിയാക്കി നിഖിലിനെ ഉൾക്കൊണ്ട് പോയത് കൊണ്ടാണ് വിഷ്ണുവിനെ ആ കഥാപാത്രം ആയിട്ട് അംഗീകരിക്കാൻ കഴിയാത്തത് എന്നും വിഷ്ണു നല്ലൊരു കലാകാരൻ ആണെന്നുമൊക്കെയാണ് സോഷ്യൽ മീഡിയയിൽ പ്രേക്ഷകർ തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കുന്നത്.

Trending

To Top
Don`t copy text!