August 10, 2020, 12:56 AM
മലയാളം ന്യൂസ് പോർട്ടൽ
News

ഉംപുണ്‍ ചുഴലിക്കാറ്റ് അതിതീവ്രമായി !! ഉച്ചയോടെ പശ്ചിമബംഗാള്‍ തീരത്തെത്തുമെന്നു സൂചന

ഉംപുണ്‍ ചുഴലിക്കാറ്റ് ഉച്ചയോടെ പശ്ചിമബംഗാള്‍ തീരം തൊടുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നിലവില്‍ ഒഡിഷയിലെ പാരദ്വീപിന് 180 കിലോമീറ്റര്‍ അകലെയെത്തിയിരിക്കുകയാണ് ചുഴലിക്കാറ്റ്. ഉച്ചയോടെ പശ്ചിമ ബംഗാളിലെ ദിഘയ്ക്കും ബംഗ്ലാദേശിലെ ഹട്ടിയ ദ്വീപിനും ഇടയില്‍ സുന്ദര്‍ബന്‍ മേഖലയിലൂടെയാവും അതിതീവ്ര ചുഴലിക്കാറ്റ് കരയിലേക്ക് കടക്കുക.

മണിക്കൂറില്‍ 185 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശും. ഇതേ തുടര്‍ന്ന് പശ്ചിമ ബംഗാളിലും വടക്കന്‍ ഒഡിഷ തീരത്തും റെഡ് അലര്‍ട്ട് നല്‍കിയിരിക്കുകയാണ്. ഇരു സംസ്ഥാനങ്ങളിലും കനത്ത മഴയും കാറ്റുമുണ്ട്. വരും മണിക്കൂറുകളില്‍ ഇത് ശക്തിപ്പെടുകയും കടല്‍ക്ഷോഭം രൂക്ഷമാകുകയും ചെയ്യുമെന്നാണ് മുന്നറിയിപ്പ്. പശ്ചിമ ബംഗാളില്‍ നാലുലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഒഡിഷയില്‍ 119075 പേരെ മാറ്റിപ്പാര്‍പ്പിച്ചു.

1704 അഭയ കേന്ദ്രങ്ങളിലേക്കാണ് ഇത്രയും പേരെ മാറ്റിപ്പാര്‍പ്പിച്ചത്. അടുത്ത ആറു മണിക്കൂര്‍ നിര്‍ണായകമെന്ന് ഒഡിഷ ചീഫ് സെക്രട്ടറി പറഞ്ഞു. അടിയന്തര സാഹചര്യം നേരിടാന്‍ ഇരു സംസ്ഥാനങ്ങളിലുമായി മൂവായിരത്തോളം ദുരന്ത നിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്.

നാവിക സേനയുടെ വിദഗ്ദ്ധ സംഘം കൊല്‍ക്കത്തയില്‍ എത്തിയിരിക്കുകയാണ്. ആയിരത്തോളം ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നു. ശ്രമിക് ട്രെയിനുകള്‍ റദാക്കി. കൊല്‍ക്കത്ത തുറമുഖത്ത് ചരക്ക് നീക്കം നിര്‍ത്തി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും ജാഗ്രത നിര്‍ദ്ദേശം നല്‍കി. അസം, ത്രിപുര, മേഘാലയ സംസ്ഥാനങ്ങളിലും കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

Related posts

കോറോണയ്ക്കുള്ള മരുന്ന് വികസിപ്പിച്ച് ഇന്ത്യൻ മെഡിക്കൽ സംഘം ?

WebDesk4

തമിഴ്നാട്ടിൽ രാത്രി സഞ്ചാരികൾ സൂക്ഷിക്കുക, യുവതിയുടെ അനുഭവക്കുറിപ്പ്!

WebDesk4

ഇതുവരെ തനിക്ക് സപ്പോർട്ട് തന്ന അച്ഛനും അമ്മയും ഇപ്പോൾ തനിക്ക് എതിരായി; തന്നെ അപമാനിച്ചവർക്കെതിരെ കേസ് കൊടുക്കാൻ ഒരുങ്ങി സാനിയ

WebDesk4

പുരുഷന്മാരെ കല്ലുപറക്കി എറിഞ്ഞ് നിത്യാമേനോൻ

WebDesk4

വീട്ടിലെ അംഗസംഖ്യ വീണ്ടും കൂടി; പുതിയ അതിഥിയെ പരിചയപ്പെടുത്തി സായിപല്ലവി

WebDesk4

‘ഞാന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ട്, അത് തുറന്നുപറയാന്‍ ഒട്ടും നാണക്കേടില്ല’; വികാരഭരിതയായി ശ്രുതി ​ഹാസന്‍

WebDesk4

റെക്കോർഡ് സൃഷ്ട്ടിച്ച തന്റെ ഇൻസ്റ്റാഗ്രാം ഡിആക്റ്റിവേറ്റ് ചെയ്ത് പ്രിയ വാര്യര്‍ !! കാരണം ?

WebDesk4

എസ്.എസ്.എല്‍.സി പരീക്ഷാഫലം ഇന്ന് പതിനൊന്ന് മണിക്ക് പ്രഖ്യാപിക്കും, താഴെ കാണുന്ന ലിങ്കുകളിൽ റിസൾട്ട് അറിയാം

WebDesk4

പ്രശസ്ത സംവിധായകൻ സച്ചി അന്തരിച്ചു…!!

WebDesk4

“ഇതെന്താണ് എല്‍കെജിയിലെ യൂണിഫോമാണോ”?മുറുകെ പിടിച്ചു നിന്നോ ഇല്ലെങ്കില്‍ വീഴും;അമല പോളിന്റെ ഫോട്ടോയ്ക്ക് ട്രോള്‍മഴ

WebDesk4

സ്ത്രീകളെ കാണുമ്പോള്‍ എഴുന്നേറ്റ് നിന്ന് വണങ്ങുന്ന ഒരേ ഒരു മനുഷ്യൻ !! നയൻതാരയെ അതിശയിപ്പിച്ച ആ മനുഷ്യൻ

WebDesk4

മീനാക്ഷിയുടെ ഇഷ്ടങ്ങൾക്ക് ഒത്ത ഭർത്താവ് ആകുവാൻ സാധിച്ചില്ല !! പക്ഷെ അർജുനന് പറ്റിയ മരുമകൻ ആകുവാൻ സാധിച്ചു

WebDesk4
Don`t copy text!