ഗോപി സുന്ദറിനൊപ്പം പുതിയ വിശേഷം പങ്കുവച്ച് അമൃത സുരേഷ്;ആശംസകളുകമായി ആരാധകർ

മലയാളികൾക്ക് ഏറെ സുപരിചിതരായ വ്യക്തികളാണ് സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും. ഇരുവരും കുറച്ച് നാളുകളക്ക് മുൻപ് ഒരുമിച്ച് ജീവിക്കാൻ ആരംഭിച്ചതോടെ സമൂഹമാധ്യമത്തിൽ വിമർശനവും അധിക്ഷേപവും ഏറെ വന്നിരുന്നു. ഇപ്പോഴും അത് തുടന്നുണ്ട് എന്ന് വേണം പറയാൻ. ഗോപി സുന്ദറുമായി അമൃതയുടെ വിവാഹം കഴിഞ്ഞോ അതോ ലിവിങ് ടു ഗേതർ റിലേഷൻഷിപ്പിലാണെ എന്ന അന്വേഷണമാണ് കൂടുതൽ പേരും നടത്തിയത്.

ഇപ്പോഴിതാ, ഗോപിയെ ഭർത്താവ് എന്ന് വിശേഷിപ്പിച്ചിരിക്കുകയാണ് അമൃത. ഗോപി സുന്ദറിന്റെ കൂടെ റെക്കോർഡിങ് സ്റ്റുഡിയോയിൽ നിന്നുള്ള വീഡിയോയാണ് അമൃത തന്റെ ഇസ്റ്റഗ്രമിൽ പങ്കുവെച്ചിരിക്കുന്നത്‌വീഡിയോയുടെ ക്യാപ്ഷനിൽ അമൃത കുറിച്ചിരിക്കുന്നത് ഇങ്ങനെയായിരുന്നു ”വിജയാനന്ത് മൂവിസ് ഗ്രാൻഡ് റിലീസിനൊരുങ്ങുകയാണ്. ആദ്യത്തെ കന്നഡ ബയോപികാണിത്, വളരെ സ്പെഷ്യലായി എന്റെ ഭർത്താവിന്റെ ആദ്യ കന്നഡ ചിത്രമാണിത്. സിനിമയുടെ റിലീസിന് എല്ലാവിധ ആശംസകളും നേരുന്നു”, എന്നായിരുന്നു.


താൻ ‘ഓൾ എബൗട്ട് മ്യൂസിക്’ എന്ന പേരിൽ പുതിയതായി ഒരു ഷോ തുടങ്ങുകയാണെന്നും തന്റെ ആദ്യം ഭർത്താവിൽ നിന്ന് തന്നെയാണ് തുടക്കമെന്നും അമൃത സുരേഷ് വീഡിയോയിൽ പറയുന്നു. നിരവധി പേരാണ് ഇവർക്ക് ആശംസകളുകമായി എത്തിയിരിക്കുന്നത്.