കയ്യിലെ ടാറ്റൂവിൽ എന്താണ് എഴുതിയിരിക്കുന്നത്, ആരാധകർക്ക് മറുപടി നൽകി അമൃത!

റിയാലിറ്റി ഷോകളിൽ കൂടി ജനശ്രദ്ധ പിടിച്ച് പറ്റിയ ഗായികയാണ് അമൃത സുരേഷ്, ഇപ്പോൾ പ്രശസ്ത പിന്നണി ഗായികയായി മാറിയിരിക്കുകയാണ് അമൃത. അമൃതയും സഹോദരി അഭിരാമിയും ഏറെ പ്രശസ്തരായി മാറിയിക്കുകയാണ്. അമൃതം ഗമയ എന്ന മ്യൂസിക്…

റിയാലിറ്റി ഷോകളിൽ കൂടി ജനശ്രദ്ധ പിടിച്ച് പറ്റിയ ഗായികയാണ് അമൃത സുരേഷ്, ഇപ്പോൾ പ്രശസ്ത പിന്നണി ഗായികയായി മാറിയിരിക്കുകയാണ് അമൃത. അമൃതയും സഹോദരി അഭിരാമിയും ഏറെ പ്രശസ്തരായി മാറിയിക്കുകയാണ്. അമൃതം ഗമയ എന്ന മ്യൂസിക് ബാൻഡ് ഇവർ ഈ അടുത്ത കാലത്ത് ചെയ്തിരുന്നു, മികച്ച സ്വീകാര്യത ആണ് ഇതിനു ലഭിക്കാച്ചത്. ഐഡിയ സ്റ്റാർ സിംഗറിൽ കൂടി ആണ് അമൃത പ്രേക്ഷകരിലേക്ക് എത്തി ചേർന്നത്. പിന്നീട് അമൃതയെ തേടി നിരവധി അവസരങ്ങൾ എത്തി.

പിന്നാലെ തമിഴ് നടൻ ബാലയുമായി വിവാഹം നടത്തുകയായിരുന്നു, ഏറെ ചർച്ച ചെയ്യപ്പെട്ട വിവാഹം ആയിരുന്നു ഇവരുടേത്. കഴിഞ്ഞ വര്‍ഷമാണ് താരം വിവാഹമോചിതയാകുന്നത്. കുടുംബ ജീവിതത്തില്‍ ഉണ്ടായ അസ്വാരസ്യങ്ങളെ തുടര്‍ന്നാണ് അമൃത വിവാഹ ബന്ധം വേർപ്പെടുത്തറിയാത്. വിവാഹ ബന്ധം വേർപ്പെടുത്തിയത് അമൃതക്ക് നേരെ ചില വിമർശനങ്ങൾ ഒക്കെ ഉണ്ടാക്കി. അടുത്തിടെയും ഇരുവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളെ കുറിച്ച് ചില വാർത്തകളും വന്നിരുന്നു. .അതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തിക്കൊണ്ട് അമൃതയും എത്തിയിരുന്നു. ഇപ്പോൾ ഏറെ നാളായുള്ള ആരാധകരുടെ ഒരു ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് അമൃത സുരേഷ്. amrutha suresh

ചേച്ചിയുടെ കയ്യിലെ ടാറ്റൂവിൽ ഹിന്ദിയിൽ എന്താണ് എഴുതിയിരിക്കുന്നത് എന്നാണ് ഒരു  ചോദിച്ചത്. അതിനുള്ള മറുപടിയുമായാണ് അമൃത സുരേഷ് എത്തിയത്. അമൃതം ഗമയാ എന്നാണ് എഴുതിയിരിക്കുന്നത് എന്നും അത് ഹിന്ദിയിൽ അല്ല, ഇംഗ്ലീഷിൽ ആണ് എഴുതിയിരിക്കുന്നത്. എന്നാൽ ഹിന്ദി എഴുതുന്നത് പോലെ ഒരു വര ഇട്ടിട്ട് അതിന്റെ താഴെ എഴുതിയേക്കുന്നതിനാൽ ആണ് അത് ഹിന്ദി വാക്ക് പോലെ തോന്നിക്കുന്നത് എന്നുമാണ് അമൃത പറഞ്ഞിരിക്കുന്നത്. അമൃതയുടെ കൈയിൽ എഴുതിയിരിക്കുന്നത് എന്താണെന്ന് കണ്ടുപിടിക്കാൻ ആരാധകർ പല തവണ ശ്രമിച്ചിട്ടും നടക്കാതെ വന്നതോടെയാണ് സംഭവം അമൃതയോട് നേരിട്ട് തന്നെ ചോദിച്ചത്.